ഐ ലവ് യു പറഞ്ഞാല്‍ പ്രണയമാകില്ല; എന്റെ ജീവിതം വച്ച് കളിക്കരുത്! തുറന്നടിച്ച് അഞ്ജൂസ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ നിന്നും ഒരാള്‍ കൂടി പുറത്തായിരിക്കുകയാണ്. അഞ്ജൂസ് റോഷ് എന്ന ആരാധകരുടേയും മത്സരാര്‍ത്ഥികളുടേയും പ്രിയപ്പെട്ട അളിയനാണ് പുറത്തായത്. അമ്പതാം ദിവസമാണ് അഞ്ജൂസ് ബിഗ് ബോസ് വീടിന്റെ പടിയിറങ്ങുന്നത്. വീട്ടില്‍ നിന്നും പുറത്തിറങ്ങുന്ന സമയത്ത് കൂട്ടുകാരിയായ റെനീഷയോട് അഞ്ജൂസ് ഐ ലവ് യു എന്ന് പറഞ്ഞത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.

നേരത്തെ തനിക്ക് റെനീഷയോട് ക്രഷ് ആണെന്ന് അഞ്ജൂസ് തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് താരത്തിന്റെ ഐ ലവ് യുവിനെ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ താന്‍ ഐ ലവ് യു പറഞ്ഞതില്‍ മറ്റൊന്നുമില്ലെന്ന് വ്യക്തമാക്കുകയാണ് അഞ്ജൂസ് റോഷ്. വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അഞ്ജൂസ്.

Bigg Boss Malayalam

അമ്പത് ദിവസം അമ്പത് ദിവസം തന്നെയായിരുന്നു. ശരിക്കും അടിപൊളിയായിരുന്നു. അവിടെ നിന്നും ഇങ്ങോട്ടേക്ക് വരാനെ തോന്നിയിരുന്നില്ല. എല്ലാവരേയും മിസ് ചെയ്യുന്നുണ്ട്. എല്ലാവരും നന്നായി കളിക്കട്ടെ. അകത്തു നില്‍ക്കുമ്പോള്‍ പുറത്ത് നടക്കുന്നത് അറിയല്ലല്ലോ. വീഡിയോസ് ഒന്നും കണ്ടില്ല. വേഗം ഇങ്ങെത്തുക എന്ന് മാത്രമായിരുന്നു ചിന്ത എന്ന് അഞ്ജു പറഞ്ഞു. പിന്നാലെയാണ് താരത്തോട് ഐ ലവ് യുവിനെക്കുറിച്ച് ചോദിക്കുന്നത്.

ഐ ലവ് യു പറയുന്നത് പ്രണയമല്ല. ഞാന്‍ ഹനാനോട് എന്തോരം പ്രാവശ്യം ഐ ലവ് യു പറഞ്ഞിരിക്കുന്നു. ഐ ലവ് യു എന്ന് പറയുമ്പോള്‍ ആ രീതിയില്‍ ചിന്തിക്കുന്ന മലയാളികള്‍ ഇപ്പോഴും ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കുറച്ചെങ്കിലും പ്രാക്ടിക്കലായി ചിന്തിക്കൂ. ചര്‍ച്ച. ഞാന്‍ മീഡിയക്കാരായിരുന്നുവെങ്കിലും ഞാനും അങ്ങനെയേ ചര്‍ച്ച ചെയ്യുകയുള്ളൂ. എനിക്കൊരു പങ്കാളിയുണ്ടെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും താരം പറഞ്ഞു.

ഞാന്‍ അവിടെ പലരോടും ഐ ലവ് യു പറഞ്ഞിട്ടുണ്ട്. അയാള്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന നിലയില്‍ കുറച്ച് മുകളില്‍ നില്‍ക്കുന്നു എന്നേയുള്ളൂ. ആ വ്യക്തിയ്ക്കും എനിക്കും അവിടെയുണ്ടായിരുന്നവര്‍ക്കുമെല്ലാം അത് അറിയാംമെന്നും അഞ്ജൂസ് പറഞ്ഞു. പിന്നാലെ ഷോയെക്കുറിച്ചും താരം മനസ് തുറന്നു.

Bigg Boss Malayalam

അവിടെ നടക്കുന്നത് എന്താണെന്ന് അറിയണമെങ്കില്‍ അവിടെ പോയി നോക്കണം. ഞങ്ങള്‍ക്കും ബിഗ് ബോസിനും മാത്രമേ അറിയൂ അവിടെ എന്താണ് നടക്കുന്നതെന്ന്. ഞാന്‍ എല്ലാവരോടും നല്ല രീതിയിലാണ് നിന്നത്. അവിടെ ആരു വഴക്കിട്ടാലും കുറച്ച് നേരത്തേക്കേയുള്ളൂ. അധികം വൈകാതെ തന്നെ പ്രശ്‌നം പരിഹരിക്കും. ഈ സീസണിന്റെ പ്രത്യേകത അതാണ്. ആരും മനസില്‍ വച്ച് പെരുമാറില്ലെന്നും അഞ്ജു പറഞ്ഞു.

ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അത് എന്റെ മനസിലിരിക്കട്ടെ എന്നായിരുന്നു അഞ്ജൂസിന്റെ മറുപടി. ഐ ലവ് യു പറഞ്ഞത് തെറ്റല്ല. ഉള്ളില്‍ നിന്നും പറഞ്ഞതാണ്. അതിന് വേറെ അര്‍ത്ഥങ്ങളില്ല. ഞാനയാളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞിട്ടില്ല. എനിക്കതിന്റെ ആവശ്യമില്ല. എനിക്ക് വേറെ പങ്കാളിയുണ്ട്. അവളെ പോയി കാണട്ടെ. നിങ്ങള്‍ പറയുന്നതൊക്കെ അവരേയും കൂടെയാണ് ബാധിക്കുന്നത്. നിങ്ങള്‍ക്കൊരു ജീവിതമുണ്ട്. അതുപോലെ എനിക്കുമൊരു ജീവിതമുണ്ട്. അത് വച്ച് കളിക്കരുതെന്നും അളിയന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X