നിനക്ക് എന്നോട് പ്രേമമാണോന്ന് പലരും ചോദിച്ചു! റോഷ് അളിയനോട് റെനീഷ; വിമര്‍ശനവുമായി ആരാധകര്‍
ലവ് ട്രാക്കും കോമ്പോകളും ബിഗ് ബോസ് വീട്ടില്‍ സ്ഥിരം സംഭവമാണ്. പേളി ശ്രീനിഷും മുതല്‍ കഴിഞ്ഞ സീസണ്‍ വരെ ലവ് ട്രാക്കുകളും ക്രഷുകളുമൊക്കെ കണ്ടിട്ടുണ്ട്. ചിലതൊക്കെ ആരാധകരെ നേടാനുള്‌ള തന്ത്രമാണെന്ന് മുദ്രകുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ചില കോമ്പോകള്‍ ബിഗ് ബോസിന് ശേഷം അവസാനിക്കുന്നതും കണ്ടിട്ടുണ്ട്. എങ്കിലും കോമ്പോകളോടുള്ള ആരാധകരുടെ സ്‌നേഹം ഒരിക്കലും കുറഞ്ഞിട്ടില്ല.
ഈ സീസണില്‍ ആരാധകരെ നേടിയ കോമ്പോകളിലൊന്നാണ് റെനീഷ-സെറീന-അഞ്ചൂസ് റോഷ്. മൂവരും പരസ്പരം കളിയാക്കിയും ബോഗ് ബോസ് വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുമൊക്കെ രസകരമായ നിമിഷങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് ആരാധകരുടെ പ്രിയപ്പെട്ട ഈ മൂവര്‍ സംഘം.

റെനീഷയോട് തനിക്ക് ക്രഷ് തോന്നിയിരുന്നതായുള്ള റോഷിന്റെ തുറന്ന് പറച്ചിലാണ് ഗ്രൂപ്പില്‍ വിള്ളലുണ്ടാക്കിയത്. റോഷ് താന്‍ ലെസ്ബിയന്‍ ആണെന്ന് തുറന്നു പറഞ്ഞതു മുതല്‍ക്കെ തനിക്ക് റോഷിന്റെ സാമിപ്യം അണ്‍കംഫര്‍ട്ടബിള്‍ ആണെന്ന് റെനീഷ പറയുന്നുണ്ട്. ഇത് ഇരുവര്‍ക്കുമിടയില്‍ വിള്ളലുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ഇതേക്കുറിച്ച് മൂന്ന് പേരും തമ്മില്‍ ചര്‍ച്ച നടക്കുകയും ചെയ്തിരുന്നു.
നമുക്ക് ഇത് എത്രയും പെട്ടെന്ന് പരിഹരിക്കുന്നതാണ് നല്ലത്. നമ്മള്‍ വഴക്കിട്ട്, ദേഷ്യപ്പെട്ട് പിണങ്ങി നടക്കുന്നത് കാണുമ്പോള്‍ അഖിലേട്ടന്‍ ചോദിച്ചത് പോലെ എല്ലാവരും ചോദിക്കും റെനീഷയും അഞ്ചൂസും പ്രേമമാണോ എന്ന്, എന്നാണ് റെനീഷ അഞ്ചൂസിനോട് പറയുന്നത്. എനിക്കത് കേള്‍ക്കാന്‍ പറ്റില്ലെന്ന് സെറീന പറയുന്നു. തനിക്ക് അത് വലിയ പ്രശ്‌നമാണെന്ന് റെനീഷയും പറയുന്നുണ്ട്. തനിക്ക് അത് കേള്‍ക്കാന്‍ താല്‍പര്യമില്ലെന്നാണ് താരം പറയുന്നത്.
ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും പെട്ടെന്ന് വഴക്കിട്ട് മിണ്ടാതാകുമ്പോള്‍ അവര്‍ തമ്മില്‍ എന്തെങ്കിലും ഇഷ്ടമുണ്ടോ എന്ന് ആളുകള്‍ക്ക് തോന്നുമെന്ന് റെനീഷ പറഞ്ഞു. എന്നാല്‍ തനിക്ക് അങ്ങനെ തോന്നില്ലെന്നായിരുന്നു അഞ്ചൂസ് റോഷ് നല്‍കിയ മറുപടി. നിനക്ക് തോന്നില്ലായിരിക്കും പക്ഷെ മറ്റ് പലര്‍ക്കും തോന്നുമെന്ന് റെനീഷ തുറന്നടിച്ചു. പിന്നാലെ തന്നോട് മൂന്ന് പേര്‍ ഇക്കാര്യം ചോദിച്ചുവെന്ന് സെറീന പറയുന്നുണ്ട്.

വിഷ്ണു, മിഥുന്‍ ചേട്ടന്‍ എന്നിവര്‍ ചോദിച്ചുവെന്നും കളിയാക്കിയെന്നും റെനീഷ പറയുന്നു. നിനക്ക് എന്നോട് പ്രേമമാണോ എന്ന് അഖില്‍ മാരാര്‍ ഇന്നലെ ചോദിച്ചുവെന്നും റെനീഷ പറയുന്നുണ്ട്. പതിനഞ്ചു പേരില്‍ നാല് പേര്‍ക്ക് നിലവില്‍ സംശയമുണ്ടെന്നാണ് റെനീഷ പറയുന്നത്. അതേസമയം താനും റെനീഷയും തമ്മില്‍ അങ്ങനെയുണ്ടെന്ന് ആരും ചോദിക്കുന്നില്ലെന്നും അതെന്തുകൊണ്ടെന്നും സെറീന ചോദിക്കുന്നുണ്ട്. കാരണമായി റെനീഷ പറയുന്നത് റോഷ് മാറി മാറി നടക്കുന്നതാണെന്നാണ്.
എപ്പോഴും ഒരുമിച്ച് നടക്കുകയും കളിയാക്കുകയും ചിരിക്കുകയും ചെയ്തവരില്‍ നിന്നും ഒരാള്‍ മാറി നില്‍ക്കുമ്പോള്‍ ആളുകള്‍ക്ക് സംശയം തോന്നുമെന്നാണ് റെനീഷ പറയുന്നത്. എന്തായാലും മൂവരും ഇപ്പോഴും സൗഹൃദം നഷ്ടപ്പെടുത്തിയിട്ടില്ല. അഞ്ചൂസിന്റെ സാന്നിധ്യം തനിക്ക് ബുദ്ധിമുട്ടാണെന്ന റെനീഷയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറിയിട്ടുണ്ട്. ലെസ്ബിയന്‍ ആണെന്ന് തുറന്നു പറഞ്ഞ റോഷ് അളിയനെ തനിക്ക് ഇനിയൊരു പെണ്‍കുട്ടിയായി കാണാനാകില്ലെന്നും ആണ്‍കുട്ടിയായിട്ടേ കാണുകയുള്ളൂവെന്നുമാണ് റെനീഷ പറയുന്നത്.


Click it and Unblock the Notifications