വരുന്നു പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി; പുരുഷനായിരിക്കുമെന്ന് ശാലിനി; ഗെയിം ചേഞ്ചറാകുമോ?

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിച്ചത്. ആരൊക്കെയായിരിക്കും ബിഗ് ബോസിലുണ്ടാവുക എന്ന ആകാംഷയോടെ നാളുകളായി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. ആ കാത്തിരിപ്പ് അവസാനിച്ചിട്ട് മൂന്ന് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ ചര്‍ച്ചയായി മാറാന്‍ ബിഗ് ബോസിന് സാധിച്ചിട്ടുണ്ട്. പുതിയ താരങ്ങളുടെ ഉദയത്തിനും ഇതിനോടകം തന്നെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു.

മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോള്‍ നാടകീയമായ പല സംഭവങ്ങള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. മുന്‍ സീസണുകളെ അപേക്ഷിച്ച് പ്രേക്ഷകര്‍ക്ക് അത്ര പരിചതരല്ലാത്തവരാണ് ഇത്തവണ ബിഗ് ബോസ് വീട്ടിലുള്ളവരില്‍ കൂടുതലും. എങ്കിലും മിക്കവരും ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെടുകയും ആരാധകരെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

Bigg Boss Malayalam

താരങ്ങളുടെ പൊട്ടിത്തെറികള്‍ക്കും വഴക്കുകള്‍ക്കും അഭിപ്രായ ഭിന്നതയ്ക്കുമെല്ലാം മൂന്ന് ആഴ്ചയ്ക്കുള്ളില്‍ തന്നെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചിലരൊക്കെ അടിയുണ്ടാക്കി മാറി നടക്കുന്നുണ്ടെങ്കിലും മിണ്ടാതിരുന്നവര്‍ പോലും പൊട്ടിത്തെറിക്കുന്നിടത്തേക്ക് വളരെ വേഗത്തില്‍ തന്നെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അതേസമയം മൂന്ന് ആഴ്ച പിന്നിടുമ്പോള്‍ ഇതുവരേയും എവിക്ഷന്‍ നടന്നിട്ടില്ല. ആകാംഷയോടെ കാത്തിരിക്കുന്ന എവിക്ഷന്‍ ഇന്നുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയ്ക്കും ബിഗ് ബോസ് വീട് ഇതിനോടകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹനാന്‍ ആയിരുന്നു ബിഗ് ബോസ് വീട്ടിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള, നിരവധി വിവാദങ്ങളില്‍ പെട്ടിട്ടുള്ള ഹനാന്‍ വൈല്‍ഡ് കാര്‍ഡിലൂടെ എത്തിയപ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. വന്ന ആദ്യ നാള്‍ തന്നെ ശ്രദ്ധ നേടാനും ഹനാന് സാധിച്ചിരുന്നു.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഹനാന്‍ ഷോയില്‍ നിന്നും പുറത്തായിരിക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു വന്ന് ഒരാഴ്ച പോലും കഴിയും മുമ്പ് ഹനാന്‍ പുറത്താകുന്നത്. ഇതോടെ ഷോയുടെ ആരാധകര്‍ നിരാശയിലാണ്. പൊതുവെ ശാന്തമായിരിക്കുന്ന ബിഗ് ബോസ് വീടിനെ ഉണര്‍ത്താന്‍ ശക്തമായൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി തന്നെയുണ്ടാകണം എന്നാണ് ആരാധകര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുമായി എത്തിയിരിക്കുകയാണ് സീസണ്‍ 4ലെ മത്സരാര്‍ത്ഥിയായിരുന്ന ശാലിനി നായര്‍.

Bigg Boss Malayalam

ശാലിനി പറയുന്നത് ഉടനെ തന്നെ ബിഗ് ബോസ് വീട്ടിലേക്ക് ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ടാകും എന്നാണ്. ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് വരുന്നത് ഒരു പുരുഷനായിരിക്കുമെന്നും ശാലിനി പറയുന്നുണ്ട്. ഹനാന്‍ പോയതിനാല്‍ പെട്ടെന്നു തന്നെ ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നടക്കേണ്ടതുണ്ട്. അതൊരു പുരുഷനായിരിക്കും. ഇത്തവണയെങ്കിലും ഒരു ഗെയിം ചേഞ്ചിന് സാധ്യതയുണ്ടോ എന്ന് നോക്കി കാണണമെന്നും ശാലിനി പറയുന്നുണ്ട്.

അതേസമയം പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ആദ്യത്തെ എവിക്ഷന്‍ നടന്നിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏയ്ഞ്ചലീന്‍ മറിയയാണ് പുറത്തായിരിക്കുന്നത്. നേരത്തെ ഗോപികയാണ് പുറത്തായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഗോപികയല്ല ഏയ്ഞ്ചലീന്‍ ആണ് പുറത്തായതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏയ്ഞ്ചലീന്റെ പുറത്താകല്‍ ആരാധകരില്‍ നിരാശ ജനിപ്പിച്ചിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X