ചക്കരയും ഈച്ചയും പോലെ! നിങ്ങള്‍ രണ്ടു പേരും മാറി കിടക്കണം; വന്നപാടെ പണി കൊടുത്ത് അനു

തീര്‍ത്തും അപ്രതീക്ഷിതവും നാടകീയവുമായ രംഗങ്ങളാണ് കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ അരങ്ങേറിയത്. ഒരേ സമയം രണ്ടു പേര്‍ പുറത്താകുന്നതിന് ഇന്നലെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. അതിന് മുന്നോടിയായി പുതിയൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയ്ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. അഭിനേത്രിയായ അനു ജോസഫാണ് ബിഗ് ബോസ് വീട്ടിലെ പുതിയ മത്സരാര്‍ത്ഥി.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസ് വീട്ടിലെത്തിയ അനുവിന് ബിഗ് ബോസ് ഒരു ദൗത്യവും നല്‍കിയിരുന്നു. എല്ലാവരേയും കണ്ട് അഭിവാദ്യ ചെയ്ത ശേഷം അനുവിനെ ബിഗ് ബോസ് പ്ലാസ്മാ ടിവിയുടെ മുന്നിലേക്ക് വിളിക്കുകയും തന്നെ പരിചയപ്പെടുത്തിയ ശേഷം ഏല്‍പ്പിക്കപ്പെട്ട ദൗത്യം നടപ്പിലാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Bigg Boss Malayalam

എന്റെ പേര് അനു ജോസഫ്. കാസര്‍ഗോഡ് ആണ് സ്വദേശം. ഇപ്പോള്‍ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയിരിക്കുന്നു. അച്ഛന്‍, അമ്മ, സഹോദരിയടങ്ങുന്ന കൊച്ചു കുടുംബം. കുറച്ച് പൂച്ചയും ഒരു പട്ടിയുമുണ്ട്. അച്ചന് കൃഷിയാണ്. അമ്മ വീട്ടമ്മയാണ്. സഹോദരി നടക്കുകയോ സംസാരിക്കുകയോ ഇല്ല. ജന്മാ അങ്ങനെ തന്നെയായിരുന്നു. സിനിമ, സീരയില്‍, സ്‌റ്റേജ് പ്രോഗ്രാം, യൂട്യൂബ് ഒക്കെ ചെയ്യാറുണ്ട്. എന്റേത് വളരെ ചെറിയൊരു കുടുംബമാണ്. അതിനാല്‍ ഇത്ര വലിയൊരു കുടംബത്തിലേക്ക് വന്നതിന്റെ എക്‌സൈറ്റ്‌മെന്റ് എനിക്കുണ്ട് എന്നാണ് അനു തന്നെ പരിചയപ്പെടുത്തി കൊണ്ട് പറഞ്ഞത്.

ഒരു വീടാകുമ്പോള്‍ കൊച്ച് കൊച്ച് പ്രശ്‌നങ്ങളൊക്കെ ഉണ്ടാകുമല്ലോ. ചട്ടിയും കലവും ആകുമ്പോള്‍ തട്ടിയും മുട്ടിയുമൊക്കെ നമുക്ക് ഒരുമിച്ചങ്ങ് പോകാന്‍ പറ്റുമെന്ന് കരുതുന്നതായും അനു പറഞ്ഞു. ഭയങ്കര സ്‌നേഹമുള്ള കുറേ ആളുകള്‍ ഇവിടെ ഒരുമിച്ച് താമസിക്കുന്നുണ്ട്. ഇറക്കി വിട്ടാല്‍ പോലും ഇവിടെ നിന്നും പോകില്ലെന്നാണ് എനിക്ക് തോന്നുന്നത്. അതില്‍ രണ്ടു പേരാണ് റെനീഷയും സെറീനയും. ഇവര്‍ രണ്ടു പേരും കെട്ടിപ്പിടിച്ച്, ചക്കരയും ഈച്ചയും പോലെയാണ് നടക്കുന്നതെന്നും അനു പറഞ്ഞു.

ബിഗ് ബോസ് തന്നെ എല്‍പ്പിച്ചിരിക്കുന്നത് ഇവര്‍ രണ്ടു പേരും ഒരുമിച്ച് കിടക്കാതെ മാറി കിടക്കണം എന്ന് പറയാനാണെന്നും അനു പറഞ്ഞു. ബിഗ് ബോസ് അല്ലല്ലോ ചേച്ചിയല്ലേ അത് പറയുന്നതെന്ന് റെനീഷ ചോദിക്കുമ്പോള്‍ അല്ല, തന്നോട് ബിഗ് ബോസ് തന്ന ടാസ്‌ക് ആണെന്നാണ് അനു നല്‍കിയ മറുപടി. ബിഗ് ബോസ് തന്നോട് പറഞ്ഞു. താനത് നിങ്ങളോട് പറഞ്ഞുവെന്ന അനു അടുത്തതായി തിരിഞ്ഞത് സാഗറിനും ജുനൈസിനും നേരെയാണ്.

സാഗറും ജുനൈസും എപ്പോഴും ഒരുമിച്ചാണെന്നും മാറി കിടക്കണമെന്നും അനു പറഞ്ഞു. അതേസമയം തങ്ങള്‍ ഒരുമിച്ചല്ല കിടിക്കുന്നതെന്നും അടുത്തടുത്ത ബെഡുകളിലായിട്ടാണ് കിടക്കുന്നതെന്നുമായിരുന്നു സാഗറും ജുനൈസും നല്‍കിയ മറുപടി. തനിക്ക് ഫീല്‍ ചെയ്യുന്നത് നിങ്ങള്‍ എപ്പോഴും ഒരുമിച്ചാണ് എന്നതാണ്. നിങ്ങള്‍ ഒരുമിച്ചാണെങ്കില്‍ മാറി കിടക്കുന്നതാണ് നല്ലത്. അതാണ് തന്നെ എല്‍പ്പിച്ച ഉത്തരവാദിത്തമെന്നും അനു പറഞ്ഞു.

Bigg Boss Malayalam

പിന്നാലെ അഖിലും വിഷ്ണുവും ഒരുമിച്ച് കിടക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് അനു പറഞ്ഞു. തങ്ങള്‍ ഒരുമിച്ച് കിടിക്കാറുണ്ടെങ്കിലും പക്ഷെ രണ്ടു പേരുടേയും വേറെ വേറെ ബെഡുകളാണെന്നും വിഷ്ണുവും അഖിലും പറഞ്ഞു. ഷിജുവിനേയും എപ്പോഴും ഒപ്പം കാണാമെന്നും അനു പറയുന്നുണ്ട്. പിന്നാലെ റിനോഷിനോടായി എന്താണ് റിനോഷ് ഇവിടെ നില്‍ക്കുന്നത് ഹാപ്പിയായിട്ടാണോ അതോ പോണമെന്നുണ്ടോ എന്ന് അനു ചോദിച്ചു.

ഇല്ല താന്‍ നൂറ് ദിവസം നിന്ന് പൊളിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് റിനോഷ് മറുപടി നല്‍കി. എന്നാല്‍ താന്‍ കണ്ടത് കിട്ടിയാല്‍ കിട്ടി പോണേല്‍ പോകട്ടെ എന്നാണ് തോന്നിയതെന്ന് അനു പറഞ്ഞു. വന്നപ്പോള്‍ അങ്ങനെ തന്നെയായിരുന്നുവെന്നും എന്നാല്‍ ഗെയിമിന്റെ മൂഡ് ആയെന്നും അതിനാല്‍ നൂറ് ദിവസം നില്‍ക്കാന്‍ തന്നെയാണ് തീരുമാനമെന്നും റിനോഷ് മറുപടി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X