'ഇനി ബിഗ് ബോസിൽ നിൽക്കാതിരുന്നത് നന്നായെന്ന് തോന്നി; ഗ്രൂപ്പ് പൊളിക്കൽ എനിക്ക് ലഭിച്ച ടാസ്‌ക്': അനു ജോസഫ്

ബിഗ് ബോസ് മലയാളം സീസൺ 5 പതിനൊന്നാം ആഴ്ചയിലേക്ക് എത്തിനിൽക്കുമ്പോൾ ഒരു മത്സരാർത്ഥി കൂടി ഹൗസിൽ നിന്ന് പുറത്തായിരിക്കുകയാണ്. നടി അനു ജോസഫാണ് ഷോയിൽ നിന്നും എവിക്റ്റായിരിക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയായി ഏറ്റവും ഒടുവിൽ ബി​ഗ് ബോസ് ഹൗസിൽ പ്രവേശിച്ച മത്സരാർത്ഥിയായിരുന്നു അനു. ഹൗസിനുള്ളിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയാതെ പോയതാണ് അനുവിന് തിരിച്ചടിയായത്.

ഇപ്പോഴിതാ നാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ് അനു. നാട്ടിലെത്തിയ ശേഷം അനു നടത്തിയ പ്രതികരണവും ശ്രദ്ധനേടുകയാണ്. ഗ്രൂപ്പ് പൊളിക്കുക എന്നത് തനിക്ക് ബിഗ് ബോസ് നൽകിയ ടാസ്‌ക് ആയിരുന്നെന്നും അവിടെ തുടരാൻ കഴിയാതിരുന്നത് നന്നായി എന്നാണ് തനിക്ക് തോന്നുന്നതെന്നും അനു പറയുന്നു. വിമാനത്താവളത്തിൽ എത്തിയ മാധ്യമങ്ങളോടായിരുന്നു താരത്തിന്റെ പ്രതികരണം.

anu joseph

'ബിഗ് ബോസ് അടിപൊളി അനുഭവമായിരുന്നു. ഞാൻ ഞാനായിട്ട് തന്നെയാണ് നിന്നത്. അത് എനിക്കും കാണുന്ന പ്രേക്ഷകർക്കും അറിയാം. ബിഗ് ബോസ് ഹൗസ് ഒരുപാട് നിഗൂഢതകൾ നിറഞ്ഞതും പ്രവചനാതീതമായതുമാണ്. അവിടെയുള്ള എല്ലാവരോടും യാത്ര പറഞ്ഞിട്ടാണ് പോന്നത്. ഒരു വിഷമവുമില്ല. വിധി പ്രേക്ഷകരുടേതാണ്. അതിൽ ഒന്നും പറയാനില്ല. ഇഷ്ടത്തോടെയാണ് പോയത്, വരുന്നതും ഇഷ്ടത്തോടെയാണ്',

'ഞാൻ വിചാരിച്ചിരുന്ന രീതിയിൽ തന്നെയാണ് കളിച്ചത്. ആളുകൾ അതിനെ എങ്ങനെയാണ് കണ്ടത് എന്നറിയില്ല. ഗ്രൂപ്പ് പൊളിക്കുക എന്നത് എനിക്ക് ബിഗ് ബോസ് തന്ന ഒരു ടാസ്‌കായിരുന്നു. ആ ടാസ്‌ക് മാത്രമാണ് ഞാൻ ചെയ്തത്. ഞാൻ പൊളിക്കാതെ തന്നെ ഗ്രൂപ്പുകൾ അവിടെ പൊളിയുന്നത് കാണാൻ കഴിയും. ടോപ് 5 ൽ എത്തുന്നവർ ആരായിരിക്കുമെന്ന് ഞാൻ ആലോചിച്ചിട്ട് പിന്നീട് പറയാം', അനു ജോസഫ് പറഞ്ഞു.

ശോഭ-മാരാർ വിഷയത്തിൽ രണ്ടുപേരുടെയും ഭാഗത്ത് തെറ്റുണ്ടെന്നും അനു പ്രതികരിച്ചു. 'രണ്ടുപേരും പറഞ്ഞത് ഒരേ ടോൺ ആയിരുന്നു. അവർ പറഞ്ഞതും ശരിയായ കാര്യമല്ല. ഒരു സ്ത്രീയുടെ അടുത്ത് മറ്റൊരു സ്ത്രീ പറയേണ്ടതല്ല ആ വാക്ക്. ഒരു പുരുഷൻ മറ്റൊരു സ്ത്രീയുടെ അടുത്ത് പറയേണ്ടതുമല്ല. അതുകൊണ്ട് ഇതേക്കുറിച്ച് കൂടുതൽ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്', താരം അഭിപ്രായപ്പെട്ടു.

ഇപ്പോൾ പുറത്തായത് നല്ല കാര്യമായി തോന്നുന്നു എന്ന് പറഞ്ഞ അനു അതിന്റെ കാരണവും വ്യക്തമാക്കി. 'ആ ഒരു പ്ലാറ്റ്ഫോമിൽ എത്തുക എന്നതാണ് വലിയ കാര്യമെന്ന് ഞാൻ വിശ്വസിക്കുന്നു. ടോപ് ഫൈവിലേക്ക് എത്തുക എന്നതും വലിയ കാര്യമാണ്',

എന്നാൽ വരും ദിവസങ്ങളിൽ അതിനകത്ത് പരസ്‌പരം ചെളി വാരിയെറിയലുകൾ കൂടും. അതുകൊണ്ട് തന്നെ ഇനി അവിടെ നിൽക്കാതിരുന്നത് നന്നായെന്നാണ് എനിക്ക് തോന്നുന്നത്. അവിടെ സേഫ് ഗെയിം കളിച്ചു നിന്ന് പോകുന്നതിനോടും എനിക്ക് ഒട്ടും താൽപര്യമില്ല', അനു പറയുന്നു.

anu joseph

അതേസമയം, പുറത്തിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് നടത്തിയ ആദ്യ പ്രതികരണത്തിൽ ടോപ് 5 ൽ എത്തുന്നത് ആരൊക്കെയാകുമെന്ന് അനു പറഞ്ഞിരുന്നു. തന്‍റെ പ്രഡിക്ഷന്‍ മാറാമെന്ന് പറഞ്ഞാണ് അനു പറഞ്ഞ് തുടങ്ങിയത്. അഖിൽ മാരാർ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. അയാള്‍ നല്ല ഗെയിമറാണ്. അവിടെ കണ്ടന്‍റ് ക്രിയേറ്റ് ചെയ്യുന്നത് ഒരു പരിധിവരെ അഖില്‍ തന്നെയാണ്. പിന്നെ വിഷ്ണു. അതുകഴിഞ്ഞ് റിനോഷ്.

പിന്നെ ജുനൈസാണ്. ജുനൈസ് മുന്നോട്ട് എങ്ങനെ പോകുന്നു എന്നത് പോലെയിരിക്കും. ഇതുവരെ ജുനൈസ് ഓക്കെയാണ്. ഒട്ടും വിട്ടുകൊടുക്കാന്‍ മനസില്ലാത്ത ഒരാളുണ്ട്, അത് ശോഭയാണ്. ശോഭ അടുത്ത ദിവസങ്ങളിലെ പ്രകടനത്തിന് അനുസരിച്ച് ടോപ്പ് 5 ല്‍ എത്താമെന്നും അനു പറഞ്ഞു. അനു കൂടെ പുറത്തായത്തോടെ പത്ത് പേരാണ് ഇനി ഹൗസിൽ അവശേഷിക്കുന്നത്. വരുന്ന ആഴ്ചകൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ നിർണായകമാണ്. അതുകൊണ്ട് തന്നെ ഷോയും കൂടുതൽ ആവേശകരമാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X