അക്കാര്യത്തിൽ അഖിലിനെ സമ്മതിച്ചു കൊടുത്തേ മതിയാകൂ! ടോപ് ഫൈവിൽ എത്തുന്നവർ ഇവരായിരിക്കും; അനു പറയുന്നു

ബി​ഗ് ബോസ് മലയാളം സീസൺ 5 ൽ നിന്ന് ഒരാൾ കൂടി പുറത്തായിരിക്കുകയാണ്. സിനിമ, സീരിയൽ താരം അനു ജോസഫ് ആണ് ഇത്തവണ ബിബി ഹൗസിനോട് വിട പറഞ്ഞിരിക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയായി ഏറ്റവും ഒടുവിൽ ഹൗസിലേക്ക് എത്തിയ മത്സരാർത്ഥി കൂടിയായിരുന്നു അനു. നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്‍ മിഥുന്‍, ഷിജു, സെറീന എന്നിവരാണ് ഇത്തവണ നോമിനേഷനിൽ വന്നത്.

നോമിനേഷൻ ലിസ്റ്റ് പുറത്തുവന്നപ്പോൾ മുതൽ പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന പുറത്താകലായിരുന്നു അനുവിന്റേത്. ഷോയില്‍ ആത്യാവശ്യം എല്ലാ കാര്യങ്ങളിലും ഇടപെട്ട് പറയേണ്ട കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞാണ് അനു മുന്നോട്ട് പോയിരുന്നതെങ്കിലും വൈൽഡ് കാർഡിന്റേതായ ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ അനുവിന് സാധിച്ചിരുന്നില്ല. ബി​ഗ് ബോസ് സീസൺ 5 ലെ മൂന്നാമത്തെ വൈൽഡ് കാർഡ് എൻട്രി ആയിരുന്നു അനു. ഇതോടെ വൈൽഡ് കാർഡായി എത്തിയവരെല്ലാം ഷോയിൽ നിന്ന് പുറത്തായി. നേരത്തെ ഹനാനും, ഒമർ ലുലുവും പുറത്തുപോയിരുന്നു.

anu joseph

ഇപ്പോഴിതാ പുറത്തിറങ്ങിയ ശേഷം ഏഷ്യാനെറ്റിന്‍റെ എക്സിറ്റ് ടോക്കില്‍ ടോപ്പ് 5 ല്‍ എത്താൻ സാധ്യതയുള്ളവർ ആരൊക്കെയാണെന്ന് പറയുകയാണ് അനു ജോസഫ്. ടോപ് 5 ലേക്ക് ഇപ്പോൾ പറയുന്ന പ്രഡിക്ഷനുകൾ മാറാമെന്ന് താരം പറയുന്നുണ്ട്. 'ബിഗ് ബോസ് പ്രവചനാതീതമാണെന്ന് പറയുന്നത് വളരെ ശരിയാണ്. എങ്കിലും അഖിൽ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെ കണ്ടന്റ് ഉണ്ടാക്കുന്നത് അഖിലാണ്. അത് സമ്മതിച്ചു കൊടുത്തേ മതിയാകൂ',

'രണ്ടാമത് വിഷ്ണുവാണ്. പിന്നീട് റിനോഷ്, റിനോഷും ഉണ്ടാകാൻ സാധ്യതയുള്ള വ്യക്തികളിൽ ഒരാളാണ്. അടുത്തത് ജുനൈസാണ്. ഇതുവരെ ഓക്കെയാണ് ആൾ. ഇനി എങ്ങനെയാണോ പോകുന്നു എന്നതിനെ അനുസരിച്ച് ഇരിക്കും. ഒട്ടും വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത ഒരാൾ അവിടെയുണ്ട്, അത് ശോഭയാണ്. ചിലപ്പോൾ ടോപ് ഫൈവിലേക്ക് എത്താൻ സാധ്യതയുള്ള മത്സരാർത്ഥിയാണ് ശോഭ', അനു പറയുന്നു.

താന്‍ അഖില്‍ മാരാര്‍ക്കൊപ്പം നിന്നുവെന്ന് പറയുന്നത് ശരിയല്ലെന്നും അനു പറയുന്നുണ്ട്. മാരാര്‍ പറയുന്ന അഭിപ്രായങ്ങള്‍ ശരിയാണെങ്കില്‍ ഞാന്‍ ഒപ്പം നില്‍ക്കാറുണ്ട്. എന്നാല്‍ തെറ്റാണെങ്കില്‍ അത് തെറ്റാണ് എന്ന് തന്നെ പറയാറുണ്ട്. അഖിൽ മാരാര്‍ ഉപയോഗിച്ച ഒരു പ്രയോഗം മൊത്തത്തില്‍ എല്ലാവര്‍ക്കും നല്ലതായി തോന്നിയില്ല. മൂന്നുനേരം അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അത് പൊസറ്റീവായി തോന്നിയിട്ടുണ്ടായിരുന്നില്ല. അതിനെയാണ് ഞാൻ എതിര്‍ത്തത്.

പക്ഷെ അയാള്‍ പറയുന്ന ആശയത്തോടും, എന്നോടുള്ള പെരുമാറ്റവും എല്ലാം ഞാന്‍ അംഗീകരിച്ചിട്ടുണ്ട്. നല്ല അറിവുള്ള മനുഷ്യനായിട്ടും, നല്ല മനസുള്ള മനുഷ്യനായിട്ടും നല്ല സുഹൃത്തുമായിട്ടാണ് തോന്നിയിട്ടുള്ളത്. ഈ നിമിഷം വരെ അങ്ങനെയായിരുന്നു. അവിടുന്ന് ഇറങ്ങിയപ്പോഴും എന്നെ സുഹൃത്തിനെപ്പോലെയും, ഒരു സഹോദരിയെപ്പോലെയുമാണ് കണ്ടത്.

anu joseph

നീ ധൈര്യമായി പോയി വാ, പറ്റുമെങ്കില്‍ ഒരു മാസം എനിക്ക് വോട്ട് പിടിക്ക് എന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് പറഞ്ഞുവിട്ടത്. തുടര്‍ന്നും ആ സൗഹൃദം ഉണ്ടാകും. അവിടെ ഇപ്പോള്‍ ശത്രുക്കളായി ഇരിക്കുന്നവരും പുറത്തിറങ്ങിയാല്‍ മാരാരുമായി സുഹൃത്തുക്കള്‍ ആയിരിക്കുമെന്നാണ് താൻ കരുതുന്നതെന്നും അനു പറയുന്നു.

ഷിജു-അഖിൽ മാരാര്‍ സൗഹൃദത്തെ കുറിച്ചും അനു പറഞ്ഞു. എന്തിന് ഈ ഫ്രണ്ട്ഷിപ്പ് വിടണം എന്ന നിലപാടിലാണ് ഷിജു. എന്നാല്‍ തുടര്‍ന്ന് അങ്ങോട്ട് ഷിജു ആക്ടീവാകും എന്നാണ് പ്രതീക്ഷ. ആ സൗഹൃദത്തിന് ഷിജു വളരെ പ്രധാന്യം നല്‍കുന്നുണ്ടെന്നും അനു പറയുന്നു. നാലാഴ്ചയാണ് അനു ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നത്. അനു പുറത്തായതോടെ ഇനി 10 മത്സരാർത്ഥികളാണ് ഹൗസിൽ അവശേഷിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X