ഈ രണ്ടിലൊരാള്‍ മാരാരെ പുറത്താക്കാന്‍ നോക്കും! പണി വരുന്നുണ്ട് അവറാച്ചാ; മുന്നറിയിപ്പുമായി അനു
ഒരാള്‍ കൂടി ബിഗ് ബോസ് വീടിന്റെ പടിയിറങ്ങി. സീരിയല്‍ താരം അനു ജോസഫാണ് ഒടുവിലായി ബിഗ് ബോസിനോട് യാത്ര പറഞ്ഞത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് അനു ബിഗ് ബോസിലെത്തിയത്. എന്നാല്‍ താരത്തിന് അധികനാള്‍ തുടരാന്‍ സാധിച്ചില്ല. പുറത്തു വന്ന അനു ജോസഫ് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ബിഗ് ബോസ് യാത്രയെക്കുറിച്ച് മനസ് തുറക്കുകയാണ്.
വലിയ വഴക്കിലേക്കും വിവാദത്തിലേക്കും നീങ്ങിയ സംഭവമാണ് അഖില്‍ മാരാരുടെ മുണ്ടു പൊക്കല്‍. ആ സംഭവത്തെക്കുറിച്ചും ഫില്‍മിബീറ്റിനോട് അനു ജോസഫ് സംസാരിക്കുന്നുണ്ട്. അഖില്‍ മാരാര്‍ ചെയ്തത് തെറ്റു തന്നെയാണെന്ന് അനു പറയുന്നു. അതേസമയം മറ്റുള്ളവർ പ്രതികരിക്കാന്‍ വൈകിയതും അനു തെറ്റായി ചൂണ്ടിക്കാണിക്കുന്നു.

മാരാര്‍ ശോഭയ്‌ക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെക്കുറിച്ചും അനു പ്രതികരിക്കുന്നുണ്ട്. മാരാരുടെ പരാമര്‍ശം തെറ്റാണ്. അതോടൊപ്പം തന്നെ ശോഭ നടത്തിയ പരാമര്‍ശവും തെറ്റാണെന്ന് അനു പറയുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.
''മുണ്ടു പൊക്കിയത് മോശമാണ്. ആക്ടിന്റെ ഭാഗമാണെങ്കിലും അല്ലെങ്കിലും. എനിക്ക് സൗഹൃദമുള്ള ഒരാളാണ് മാരാര്‍. പക്ഷെ ഇറങ്ങുന്നതിന് കുറച്ചു മുമ്പ് മാരാരുടെ ഭാഗത്തു നിന്നുമുണ്ടായ ഒന്നുരണ്ടു കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാനാകില്ല. കുട്ടികളടക്കമുള്ള കുടുംബ പ്രേക്ഷകര്‍ കാണുന്ന പരിപാടിയാണ് ബിഗ് ബോസ്. അയാള്‍ ആക്ട് ചെയ്തതാണെന്ന് പറയുന്നു, ശരി. തെറ്റ് ചെയ്തില്ല എന്നാണ് തോന്നുന്നതെങ്കില്‍ ക്ഷമ ചോദിക്കാന്‍ പാടില്ല. പക്ഷെ അയാള്‍ ക്ഷമ ചോദിച്ചു. അത് താന്‍ ചെയ്തത് തെറ്റാണെന്ന് അയാള്‍ക്കു തന്നെ തോന്നിയത് കൊണ്ടാണ്'' അനു ജോസഫ് പറയുന്നു.
ക്ഷമ ചോദിച്ചുവെങ്കില്‍ അയാളത് അംഗീകരിച്ചു. ഒരാള്‍ താന്‍ ചെയ്തത് അംഗീകരിച്ച് ക്ഷമ ചോദിച്ചിട്ടുണ്ടെങ്കില്‍ അത് കീറിമുറിക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. മനുഷന്യാണ്. തെറ്റുകള്‍ പറ്റാം. അത് മനസിലാക്കി ക്ഷമ ചോദിക്കുമ്പോള്‍ അത് അംഗീകരിക്കുന്നവരാണ് വലിയ ആളുകളാവുന്നതെന്നും അനു അഭിപ്രായപ്പെട്ടു. അഖില്‍ മാരാർ ശോഭയെക്കുറിച്ച് നടത്തിയ പരാമർശത്തെക്കുറിച്ചും അനു മനസ് തുറന്നു.
സ്ത്രീവിരുദ്ധ പരാമര്‍ശത്തെ ഞാനും ചോദ്യം ചെയ്തതാണ്. സുഖിപ്പിക്കുകയാണ് എന്ന് പറഞ്ഞതിലെ ടോണാണ് പ്രശ്‌നം. പക്ഷെ ഇതേ തെറ്റ് ശോഭ പറഞ്ഞിട്ടുണ്ട്. ഞാനത് മാരാരോട് സംസാരിച്ച ശേഷമാണ് അറിഞ്ഞത്. അല്ലായിരുന്നുവെങ്കില്‍ ശോഭയോട് ചോദിച്ചേനെ. ആര് ഏത് സാഹചര്യത്തിലാണ് ആ വാക്ക് പറഞ്ഞത് എന്ന് നോക്കണം. ശോഭ പറഞ്ഞതും തെറ്റാണ്, മാരാര്‍ പറഞ്ഞതും തെറ്റാണെന്നാണ് അനു പറയുന്നത്.
ഒരുമിച്ചിരുന്ന് സംസാരിക്കവെയാണ് മാരാര്‍ മുണ്ടു പൊക്കികാണിച്ചത്. ആ സമയത്ത് അതിനോട് പ്രതികരിക്കാത്ത ആളുകള്‍, പിന്നീട് സംസാരമുണ്ടായപ്പോഴാണ് പ്രതികരിച്ചത്. എന്ത് ആക്ടിന്റെ ഭാഗമാണങ്കിലും അത് തെറ്റാണ്. എന്തെങ്കിലും സംഭവിച്ചാല്‍ അപ്പോള്‍ പ്രതികരിക്കാതെ പിന്നീട് എപ്പോഴെങ്കിലും പ്രതികരിക്കുന്നത് ശരിയാണോ എന്ന് മാത്രമേ ഞാന്‍ ചോദിച്ചിട്ടുള്ളു. അപ്പോള്‍ അവര്‍ പറഞ്ഞത് ഞാന്‍ ആ ഗ്രൂപ്പിന്റെ ഭാഗമായി എന്നാണ് എന്നും അനു പറയുന്നു.

നമ്മള്‍ നിഷ്പക്ഷമായി, സത്യത്തിന്റെ ഭാഗത്തു നിന്ന് സംസാരിച്ചില്‍ പോലും അവര്‍ പറയും ആ ഭാഗത്തേക്ക് മാറിയെന്ന്. മാരാര്‍ പറയുന്ന കാര്യങ്ങള്‍ പലതും അയാള്‍ ആധികാരികമായി പറയുന്നുണ്ട്. മൂന്ന് നേരം അരി കഴിക്കുന്നവര്‍ക്ക് കേള്‍ക്കുമ്പോള്‍ സത്യം എന്താണെന്ന് മനസിലാകും. അപ്പോള്‍ പ്രതികരിക്കാതെ പിന്നീട് പ്രതികരിക്കുന്നത് തെറ്റാണ്. മാരാര്‍ ചെയ്തതും തെറ്റാണ് മറ്റുള്ളവർ പ്രതികരിക്കാതിരുന്നതും തെറ്റാണെന്ന് അനു ചൂണ്ടിക്കാണിക്കുന്നു.
മാരാരെ പുറത്താക്കാനുള്ള ശ്രമമുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഒന്നെങ്കില്‍ ജുനൈസ് അല്ലെങ്കില്‍ വിഷ്ണു തന്നെ പുറത്താക്കാന്‍ ശ്രമിക്കുമെന്ന് മാരാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതൊരു ഷോയാണ്. എല്ലാവരും പ്ലെയേഴ്‌സാണ്. വരുന്ന ദിവസങ്ങള്‍ ഒറ്റയ്ക്ക് കളിക്കേണ്ടതാണ്. അപ്പോള്‍ ആളുകളുടെ ചിന്തകള്‍ മാറും. അകത്തു കയറുമ്പോള്‍ നല്ല മനുഷ്യരായിരിക്കും. പക്ഷെ അവിടെ വച്ച് ഇയാളെ എങ്ങനെ വലിച്ച് കീറാം എന്നേ ചിന്തിക്കൂ. മാരാര്‍ക്ക് എവിടെ നിന്നോ ഒരു പണി വരുന്നുണ്ട്. അയാളായിട്ട് അതിന് നില്‍ക്കാതിരുന്നാല്‍ മുന്നോട്ട് പോകാം. ചിലപ്പോള്‍ കപ്പെടുക്കാന്‍ വരെ പറ്റുമെന്നാണ് അനുവിന്റെ അഭിപ്രായം.
വീഡിയോയുടെ പൂർണ്ണരൂപം കാണാം


Click it and Unblock the Notifications











