റെനീഷയുടെ ക്വാളിറ്റിയാണ് ഇന്നലെ കണ്ടത്; ഒരു ഒന്നൊന്നര മത്സരാർത്ഥിയാണ്; വൈറലായി കുറിപ്പ്

ബി​ഗ് ബോസ് മലയാളം അഞ്ചാം സീസൺ ആദ്യ ആഴ്ച പിന്നിടുമ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ മത്സരാർഥികളിൽ ഒരാളാണ് റെനീഷ റഹിമാൻ. നേരത്തെ തന്നെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായിരുന്നു റെനീഷ. സീതാ കല്യാണം എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെയാണ് പ്രേക്ഷകർക്ക് നേരത്തെ റെനീഷയെ പരിചയം. ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് ആദ്യം പ്രവേശിച്ച മത്സരാർത്ഥി കൂടിയായിരുന്നു റെനീഷ. ഇതിനകം സീസണിലെ ശക്തമായ മത്സരാർത്ഥികളിലൊരാളായി റെനീഷ മാറി കഴിഞ്ഞു.

ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ആദ്യം മുതൽ ചർച്ചയായ പേരുകളിലൊന്നാണ് റെനീഷയുടേത്. കഴിഞ്ഞ സീസണിലെ വിജയ കിരീടം സ്വന്തമാക്കിയ ദിൽഷ പ്രസന്നനുമായുള്ള രൂപ സാദൃശ്യമാണ് ആദ്യം തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായത്. ദിൽഷയുടേതെന്ന് തോന്നിക്കുന്ന ഡ്രസിങും ഹെയർസ്റ്റൈലുമെല്ലാം അതിന് കാരണമായി. അതിനിടെ ഒരുകൂട്ടർ റെനീഷ ദിൽഷയെ അനുകരിക്കാൻ ശ്രമിക്കുകയാണ് എന്ന ആരോപണങ്ങളും ഉയർത്തിയിരുന്നു.

reneesha rahman

എന്നാൽ അധികം ദിവസം അതിന് ആയുസ് ഉണ്ടായിരുന്നില്ല. ആദ്യ വീക്കിലി ടാസ്കിൽ തന്നെ റെനീഷ താൻ എത്ര ശക്തായ മത്സരാർത്ഥി ആണെന്ന് തെളിയിച്ചിരുന്നു. ടാസ്കിനിടെ തന്നെ പിടിച്ച് വിഷ്ണുവിനോട് നീയാരാടാ എന്റെ ദേഹത്ത് തൊടാൻ എന്ന് ചോദിച്ച റെനീഷ കൈയടി നേടിയിരുന്നു. അന്ന് വിഷ്ണുവിനെ കൊണ്ട് റെനീഷ മാപ്പും പറയിച്ചിരുന്നു. രണ്ടാം ദിനം അനാവശ്യമായി തകയർക്കാൻ വന്ന അഖിൽ മരാറിന് മുന്നിൽ ചങ്കൂറ്റത്തോടെ നിന്നാണ് റെനീഷ കയ്യടി വാങ്ങിയത്.

കഴിഞ്ഞ ദിവസം വീക്കെൻഡ് എപ്പിസോഡിൽ ഇതേക്കുറിച്ച് റെനീഷ സംസാരിച്ചിരുന്നു. കട്ട ടാസ്കിന് ശേഷം അഖിൽ വന്ന് സംസാരിച്ചപ്പോൾ തന്റെ പിണക്കം മാറിയെന്നാണ് റെനീഷ പറഞ്ഞത്. നേരത്തെ അഖിൽ മാരാരിനെ പേടിയാണെന്ന് പറഞ്ഞ് റെനീഷ നോമിനേറ്റ് ചെയ്തിരുന്നു. പേടി മാറിയോ എന്നതിനും അഖിൽ മാരാരിന്റെ ക്യാപ്റ്റന്സിയെ കുറിച്ചുള്ള ചോദ്യത്തിനും മറുപടി പറയവെയാണ് റെനീഷ ഇക്കാര്യം പറഞ്ഞത്. അതിന് റെനീഷയ്ക്ക് സോഷ്യൽ മീഡിയ കയ്യടിക്കുകയാണ്.

'അഖിൽ മാരാരിന്റെ ക്യാപ്റ്റൻസി നല്ലതായിരിക്കും. നല്ല ലീഡർഷിപ്പ് ക്വാളിറ്റി ഉള്ള ആളാണ്. ഞാൻ പ്രെഡിക്ഷൻ ലിസ്റ്റ് കണ്ടപ്പോൾ ആളെ കുറിച്ച് ഒന്ന് നോക്കിയിരുന്നു. ഞാൻ നോക്കിയപ്പോൾ വിവാദങ്ങൾ, ചർച്ചകൾ, ലോക കാര്യങ്ങൾ പറയുന്നത് ഒക്കെയാണ് കണ്ടത്. ഞാൻ അക്കാര്യത്തിലൊക്കെ അൽപം പുറകോട്ടാണ്. പക്ഷെ എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഞാൻ സ്ട്രോങ്ങായിട്ട് സംസാരിക്കും. പക്ഷെ ലോകകാര്യങ്ങൾ സംസാരിക്കാൻ പോയാൽ ഞാൻ ബ്ലാങ്ക് ആയിട്ട് നിൽക്കും. അക്കാര്യത്തിൽ പേടിയുണ്ട് എന്നാണ് പറഞ്ഞത്,'

അല്ലാതെ എനിക്ക് പേടിയില്ല. എനിക്ക് അല്ലാതെ ചേട്ടനെ മനസിലാക്കാൻ പറ്റി. ആൾക്ക് ചേട്ടന്റേതായ ക്വാളിറ്റികൾ ഉണ്ട്. ഞങ്ങൾ തമ്മിൽ തർക്കമുണ്ടായെങ്കിലും പിന്നീട് മോളെ ഞാൻ പറഞ്ഞത് നിനക്ക് വേദനിച്ചോ എന്ന് ചോദിച്ച് ചേർത്തു പിടിച്ചപ്പോൾ എന്റെ മനസ്സിൽ നിന്ന് ആ ഭാരം പോയി,' എന്നായിരുന്നു റെനീഷ പറഞ്ഞത്.

റെനീഷയുടെ ക്വാളിറ്റിയാണ് ആ മറുപടിയിൽ ഉള്ളത് എന്ന് പറഞ്ഞായിരുന്നു സോഷ്യൽ മീഡിയയിലെ ഒരു കുറിപ്പ്. 'ബിഗ് ബോസ്സ് സീസൺ 5 ഇലെ ഏറ്റവും ഏറ്റവും ശക്തരായ 5 പേരെ നോക്കുക ആണെങ്കിൽ അതിൽ ഒരാൾ റെനീഷ ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നു. റെനീഷയുടെ ഗെയിം സ്പിരിറ്റ്‌ കട്ട പെറുക്കൽ ടാസ്കിൽ വിഷ്ണുവിനെതിരെയും, അഖിൽ മാരാരുടെ എതിരെയും കണ്ടതാണ്. അതേപോലെ തന്നെ നിലപാട് പറയാനും കാണിക്കാനും യാതൊരു മടിയും ഇല്ലാത്ത പ്രകൃതം.

reneesha rahman

ഇമേജ് നോക്കാതെ വളരെ ശക്തമായി അഭിപ്രായം പറയുന്ന, ഗെയിം കളിക്കുന്ന ഒരു ഒന്നൊന്നര മത്സരാർത്ഥി. ഇന്നലെ ലാലേട്ടൻ ചോദിച്ചപ്പോൾ, പണ്ട് മാരാർ നാക്ക് കടിച്ചപ്പോൾ ഉണ്ടായ നീരസം വ്യക്തമാക്കുകയും എന്നാൽ പിന്നീട് അഖിൽ മാരാർ വന്നു സൗമ്യമായി സംസാരിച്ചപ്പോൾ എല്ലാം ഓക്കേ ആയി എന്ന് പറഞ്ഞത് തന്നെ റെനീഷയുടെ ക്വാളിറ്റി കാണിക്കുന്നു. എന്തായാലും റെനീഷയുടെ ബിഗ് ബോസ്സ് വീട്ടിലെ ഭാവി എന്താവുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം' എന്നായിരുന്നു കുറിപ്പ്.

ബിഗ് ബോസ് ഗ്രൂപ്പുകളിൽ ഒന്നിൽ ഗഫൂർ കാ ദോസ്ത് എന്നൊരു പ്രൊഫൈലിലാണ് ഈ കുറിപ്പ് വന്നിരിക്കുന്നത്. ബിഗ് ബോസ് സീസൺ 5 ന്റെ അവസാന അഞ്ചിൽ റെനീഷ ഉണ്ടാകുമെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X