ബിഗ് ബോസ് അടുക്കളയിൽ മുടിനാര് പ്രശ്‌നം; അത് പെണ്ണുങ്ങളുടേത് അല്ലെന്ന് ശോഭ, മുടി പറഞ്ഞോയെന്ന് മനീഷ!

ബിഗ്‌ ബോസ് സീസൺ അഞ്ചും വഴക്കുകൾക്കും ബഹളങ്ങൾക്കുമെല്ലാം ഒരു കുറവുമില്ലാതെ മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. പുതിയ സീസൺ ആരംഭിച്ചിട്ട് കേവലം ഒമ്പത് ദിവസമേ ആയിട്ടുള്ളുവെങ്കിലും ഇതിനകം നിരവധി പ്രശ്നങ്ങൾ വീട്ടിൽ ഉണ്ടായി കഴിഞ്ഞു. വ്യത്യസ്തരായ 18 പേർ ഒന്നിച്ചു കഴിയുന്ന വീട്ടിൽ ഇതൊക്കെ സാധാരമാണ്. എങ്കിലും പ്രേക്ഷകർക്ക് വളരെ നിസാരമായി തോന്നുന്ന കാര്യങ്ങൾ പോലും ഇടയ്ക്ക് ബിഗ് ബോസ് വീട്ടിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.‌

പൊതുവെ ബി​ഗ് ബോസ് വീടിനുള്ളിലെ വഴക്കുകളുടെ പ്രധാന ഭാഗമാകാറുള്ള മേഖലയാണ് അടുക്കള. കഴിഞ്ഞ സീസണുകളിൽ എല്ലാം അടുക്കളയിൽ നിന്ന് പല തരത്തിലുള്ള വിഷയങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഇത്തവണയും അതിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം ഗോപിക ചപ്പാത്തി പരത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംസാരവും. അതിന് മുൻപ് ഏയ്ഞ്ചലിൻ കൂക്കിങ്ങിനായി അടുക്കളയിലേക്ക് വരുന്നില്ല എന്ന് പറഞ്ഞുണ്ടായ പ്രശ്നങ്ങളൊക്കെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടുകയും ചർച്ചയായി മാറുകയും ചെയ്തതാണ്.

sobha

ഇപ്പോഴിതാ, വീണ്ടും ബിഗ് ബോസ് വീട്ടിലെ അടുക്കളയിൽ പുതിയ പ്രശ്‌നം ഉടലെടുത്തിരിക്കുകയാണ്. വീടിനുള്ളിൽ പൊതുവെ അത്ര സജീവമായി കാണാത്ത ശോഭ വിശ്വനാഥ് ആണ് പുതിയ സംസാരത്തിന് തുടക്കമിട്ടിരിക്കുന്നത്. ഭക്ഷണത്തിൽ മുടി വീഴുന്നതാണ് പ്രശ്‌നം. എല്ലാ സീസണിലും പൊതുവെ സംസാരമാകാറുള്ള ഒന്നാണിത്. ഭക്ഷണത്തിൽ മുടി വീഴുന്നു എന്ന പരാതിയുമായി മനീഷയെ ആണ് ശോഭ സമീപിച്ചത്. അതിന് പരിഹാരം വേണമെന്നാണ് ശോഭയുടെ ആവശ്യം.

അതേസമയം, പെണ്ണുങ്ങളുടെ മുടിയല്ല ആണുങ്ങളുടെ മുടിയാണെന്ന വിചിത്ര ആരോപണവും ശോഭ നടത്തുന്നുണ്ട്. എന്നാൽ അതിനോട് യോജിക്കാൻ കഴിയില്ലെന്നാണ് മനീഷ പറയുന്നത്. മൂന്ന് നാല് പ്രവാശ്യം മുടി കിട്ടി അത് ആണുങ്ങളുടെ മുടിയാണ് എന്ന പരാതിയാണ് ശോഭ മനീഷയ്ക്ക് മുന്നിൽ വെക്കുന്നത്. എന്നാൽ അതെന്താ ആണുങ്ങളുടെ പേര് അതിൽ ഉണ്ടായിരുന്നോ അതോ മുടി വിളിച്ച് പറഞ്ഞോ എന്നാണ് മനീഷ ചോദിക്കുന്നത്.

അതല്ല അവരുടെ ആണ് വീഴുന്നതെങ്കിൽ അവർക്ക് കെട്ടി വയ്ക്കാൻ കഴിയില്ലല്ലോ അപ്പോൾ ഒരു ക്യാപ് നല്കാൻ പറയൂ എന്നൊക്കെയാണ് ശോഭയുടെ ആവശ്യം. എന്നാൽ അത് ആണുങ്ങളുടെ മുടിയാണ് എന്ന് പറയുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നാണ് മനീഷ പറയുന്നത്. അതേസമയം, ചെറിയ മുടിയാണ് അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നാണ് ശോഭ പറയുന്നത്. ആണുങ്ങളായാലും അടുക്കളയിൽ കയറുമ്പോൾ അത് ശ്രദ്ധിക്കണമെന്നും ശോഭ ആവർത്തിക്കുന്നുണ്ട്.

എന്നാൽ നേരത്തെ മുടി വീഴുന്ന കാര്യം താൻ പറഞ്ഞപ്പോൾ അത് ചിലപ്പോൾ സംഭവിച്ചേക്കും, വീട്ടിൽ ആണെങ്കിൽ അമ്മയുടെ മുടി വീഴില്ലേ എന്ന് പലരും പറഞ്ഞിരുന്നു. അതുകൊണ്ട് മുടി എന്നത് വീണാൽ തന്നെ ഒഴിവാക്കാവുന്ന ഒന്നായിട്ടാണ് തനിക്ക് തോന്നുന്നത് എന്നും മനീഷ പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്.

sobha maneesha

ഇത്തവണത്തെ ബിഗ് ബോസിലെ ശക്തമായ സാന്നിധ്യമായി മാറുമെന്ന് പ്രേക്ഷകർ കരുതിയ മത്സരാർത്ഥി ആയിരുന്നു ശോഭ വിശ്വനാഥ്. രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തിയിട്ടും ഇതുവരെ കാര്യമായി ഒന്നും ചെയ്യാൻ അവർക്ക് കഴിഞ്ഞിട്ടില്ല എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അതിനിടെ കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ സംസാരിക്കുന്നതിനിടെ ശോഭ കിടന്നുറങ്ങിയതും അദ്ദേഹമത് പൊക്കിയതുമൊക്കെ ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ ദിവസം വീക്കിലി ടാസ്കിനിടെ പാട്ട് കേട്ടിട്ട് സ്റ്റേജിൽ കയറി ഡാൻസ് കളിയ്ക്കാൻ വൈകിയതിന് ശോഭയ്ക്ക് പോയിന്റുകൾ നൽകാൻ കഴിയില്ലെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. ഇന്നത്തെ പുതിയ പ്രൊമോയിൽ സാഗർ കുപ്പി പാല് വേണമെന്ന് ടാസ്കിന്റെ ഭാഗമായി പറയുമ്പോൾ നിന്റെ അമ്മയോട് പോയി ചോദിക്കെന്ന് ശോഭ പറയുന്നതും അത് വലിയ പ്രശ്‌നമായി മാറുന്നതും കാണാം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X