ബിഗ് ബോസിൽ ഇത്തവണ തീ പാറുമെന്ന് മോഹൻലാൽ, മത്സരാത്ഥികൾ ഇങ്ങനെയുള്ളവർ; പുതിയ പ്രൊമോ വീഡിയോ വൈറൽ
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടങ്ങിയ ഏറ്റവും പുതിയ പ്രൊമോ അണിയറപ്രവർത്തകർ പുറത്തുവിട്ടു
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. പുതിയൊരു സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സോഷ്യൽ മീഡിയയിലൊക്കെ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിനെ കുറിച്ചുള്ള ചർച്ചകൾ തകൃതിയായി നടക്കുകയാണ്. ആരൊക്കെയാവും ഇത്തവണ മത്സരാർത്ഥികളായി എത്തുക എന്ന ആകാംഷയിലാണ് പ്രേക്ഷകരെല്ലാം.
മത്സരാർത്ഥികളെ കുറിച്ചുള്ള പ്രഡിക്ഷൻ ലിസ്റ്റ് അടക്കമുളള വിവരങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിനിടെ ഷോയുടെ ഏറ്റവും പുതിയ പ്രൊമോ വീഡിയോയും പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സീസൺ അഞ്ചിന്റെതായി ആദ്യം പുറത്ത് വന്ന ഔദ്യോഗിക ലോഗോയ്ക്കും ആദ്യ പ്രൊമോ വീഡിയോക്കും ഗംഭീര പ്രതികരണമാണ് ലഭിച്ചിരുന്നത്.

ആദ്യ പ്രൊമോയിൽ ഇത്തവണത്തെ തീം സംബന്ധിച്ച് വ്യക്തമാക്കിയിരുന്നു. ഒറിജിനൽ ആളുകളാണ് ഇത്തവണ ഷോയിൽ എത്തുക എന്നായിരുന്നു വീഡിയോയിൽ മോഹൻലാൽ പറഞ്ഞിരുന്നത്. ഇപ്പോഴിതാ, പുതിയ വീഡിയോയിൽ തീം സംബന്ധിച്ചത് കൂടുതൽ വിവരങ്ങൾ നൽകിയിരിക്കുകയാണ്.
നൂറ് ശതമാനം ഒറിജിനലായ കണ്ടസ്റ്റാന്റുകൾ ഇത്തവണ ഷോയിലെത്തുമെന്നാണ് പ്രൊമോയിൽ പറയുന്നത്. 'O' എന്ന അക്ഷരത്തിലെ ഏറ്റവും ശക്തമായ വാക്ക് ഒറിജിനാലിറ്റി എന്നതാണ്. നമുക്ക് ഒറിജിനാലിറ്റി ആഘോഷിക്കാം എന്ന് പറഞ്ഞു കൊണ്ടാണ് പ്രൊമോ ആരംഭിക്കുന്നത്.
ഒരു വലിയ 'O' ലെറ്ററിനുള്ളിലൂടെ കടക്കുന്ന മോഹൻലാൽ അതിനുള്ളിൽ മോഹൻലാൽ കാണുന്ന മൂന്ന് വ്യത്യസ്ത കാഴ്ചകളിലൂടെയുമാണ് ഇത്തവണത്തെ സീസണിന്റെ പ്രത്യേകതകൾ വിവരിക്കുന്നത്.
ആദ്യം പോകുന്നത് പഴയ ഒരു കാലഘട്ടത്തിന്റെ സെറ്റിലേക്കാണ്. തമ്പുരാന് വേണ്ടി വഴിമാറി കൊടുക്കാൻ പറയുന്ന ജന്മിയോട് അടിയാളൻ പ്രതികരിക്കുന്നതും ഫ്രേമിലെത്തുന്ന മോഹൻലാൽ എത്തുന്ന മോഹൻലാൽ, ഒറിജിനൽ ആളുകളാണ് വിപ്ലവം സൃഷ്ടിക്കുന്നതും ലോകത്തെ മാറ്റി മറിക്കുന്നതെന്നും പറയുന്നതാണ് ആദ്യ കാഴ്ച. രണ്ടാമതായി ഈ കാലഘട്ടത്തിലെ ഒരു കാഴ്ചയിലേക്കാണ് പോകുന്നത്.

പെണ്ണു കാണലിന് എത്തുന്ന ചെക്കനും കുടുംബവുമാണ് ഈ വീഡിയോയിൽ. ചെക്കന്റെ അമ്മാവൻ പെണ്ണ് കൊണ്ടുവന്നു നൽകുന്ന നെയ്യപ്പം കഴിച്ച ശേഷം കൈപ്പുണ്യം ഉള്ള ഒരു പെണ്ണിനെയാണ് ഇവനും വേണ്ടതെന്ന് പറയുന്നു. കൈപുണ്യമാണ് ഇഷ്ടമായതെങ്കിൽ ഇതുണ്ടാക്കിയ ബേക്കറി ചേട്ടനെ കെട്ടേണ്ടി വരുമെന്ന് പെൺകുട്ടി പറയുന്നതാണ് വീഡിയോ.
ഇതേ ഫ്രേമിലേക്ക് എത്തുന്ന മോഹൻലാൽ, ഒറിജിനൽ ആളുകളെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടാൻ ആകില്ല എന്ന് പറയുന്നുണ്ട്. മൂന്നാമതായി ഒരു കടയ്ക്ക് അകത്തെ കാഴ്ചകളിലേക്കാണ് പോകുന്നത്. ബാഗ് വാങ്ങാൻ എത്തുന്ന പയ്യനോട് റീല് കളിച്ചു നടന്നാൽ മതിയോ ജോലിയൊക്കെ നോക്കണ്ടേ എന്ന് ചോദിക്കുന്ന കടയുടമയും. റീല് ചെയ്ത എനിക്ക് ജോലി കിട്ടിയെന്ന് പറയുന്ന പയ്യനുമാണ് വീഡിയോയിൽ.
അതിലേക്ക് വരുന്ന മോഹൻലാൽ, ഒറിജിനൽ ടാലെന്റ്റ് അൺസ്റ്റോപ്പബിൾ ആണ് മോനെ എന്നും പറഞ്ഞ് പുറത്തേക്ക് കടക്കുന്നതും കാണാം. യുണീക്കായ, ഡിഫറന്റായ, ഒറിജിനലായ മത്സരാർത്ഥികൾ 100 ദിവസം ഒരുമിച്ച് പോരാടുകയാണ് ഈ സീസോണിൽ എന്നാണ് മോഹൻലാൽ അതിനു ശേഷം പറയുന്നത്. ബിഗ് 'ബോസ് സീസൺ 5 ബാറ്റിൽ ഓഫ് ഒർജിനൽസ്, തീ പാറും' എന്ന സീസണിന്റെ ടാഗ് ലൈനും പറഞ്ഞു കൊണ്ടാണ് പ്രൊമോ അവസാനിക്കുന്നത്.

അതേസമയം, എന്ന് മുതലാണ് സീസൺ ആരംഭിക്കുക എന്ന വിവരങ്ങൾ ഒന്നും പ്രൊമോയിൽ നൽകിയിട്ടില്ല. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മാർച്ച് 26 ന് ആണ് ഷോ ആരംഭിക്കുക. കൊച്ചിയിൽ വെച്ചാണ് ഷോയുടെ പ്രൊമോ ഷൂട്ടുകൾ മോഹൻലാൽ പൂർത്തിയാക്കിയത്.
അതേസമയം, പ്രെഡിക്ഷൻ ലിസ്റ്റുകളിൽ വന്ന അഞ്ച് പേർ ഉറപ്പായും ഇത്തവണ മത്സരാർത്ഥികളായി എത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സംവിധായകൻ അഖിൽ മാരാർ, ദേവു വൈബർ ഗുഡ്, മാർഷ്യൽ ആർട്സ് താരം മിഥുൻ, ഗായികയും അഭിനേത്രിയുമായ മനീഷ, സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധനേടിയ ജുനൈസ് എന്നിവരാണ് ഉറപ്പായും സാധ്യത പറയുന്ന താരങ്ങൾ.


Click it and Unblock the Notifications