ഇനി വേണ്ടത് ബിഗ് ബോസ് അൾട്ടിമേറ്റ്! സാബുവും അഖിലുമടക്കം ഈ 15 പേർ മത്സരാർത്ഥികളായി വരണം; കുറിപ്പ്

നൂറ് ദിവസം നീണ്ടു നിന്ന ആവേശ പോരാട്ടത്തിനൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ 5 ന് തിരശ്ശീല വീണിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രവചനം പോലെ അഖിൽ മാരാർ വിജയിച്ചതായാണ് റിപ്പോർട്ട്. ബിഗ് ബോസ് മലയാളത്തിൽ കപ്പുയർത്തുന്ന നാലാമത്തെ മത്സരാർത്ഥിയാണ് അഖിൽ മാരാർ. കോവിഡ് മൂലം നിർത്തിവെച്ച രണ്ടാമത്തെ സീസണിൽ ഫിനാലെ ഉണ്ടായിരുന്നില്ല. സാബുമോൻ അബ്ദുൽ സമദ്, മണിക്കുട്ടൻ, ദിൽഷാ പ്രസന്നൻ എന്നിവരാണ് മറ്റു സീസണുകളിൽ ടൈറ്റിൽ വിന്നറുകളായത്.

ബിഗ് ബോസ് മലയാളം സീസൺ 5 അവസാനിക്കുമ്പോൾ അടുത്ത സീസണെ കുറിച്ചുള്ള ചർച്ചകളും പ്രേക്ഷകർക്കിടയിൽ സജീവമാവുകയാണ്. അഞ്ച് സീസണുകൾ പൂർത്തിയാക്കിയ സ്ഥിതിക്ക് ഇനി ബിഗ് ബോസ് അൾട്ടിമേറ്റ് വരണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം. ഇതുവരെ നടന്ന ബിബി സീസണുകളിലെ മത്സരാർത്ഥികളെ മാത്രം ഉൾപ്പെടുത്തി കൊണ്ടുള്ള ബി​ഗ് ബോസ് ഷോ ആണ് ബിബി അൾട്ടിമേറ്റ്. മുൻപ് തമിഴിലാണ് മുൻപ് ബിഗ് ബോസ് അൾട്ടിമേറ്റ് നടന്നിട്ടുള്ളത്. മുൻ ബിബി സീസണുകളിലെ ഫൈനലിസ്റ്റുകൾ ആയിരുന്നു ഷോയിൽ എത്തിയത്.

robin riyas

മലയാളത്തിൽ ബിഗ് ബോസ് അൾട്ടിമേറ്റ് വേണമെന്ന ആവശ്യവുമായി ഒരു പ്രേക്ഷകൻ പങ്കുവച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധനേടുകയാണ്. കഴിഞ്ഞ അഞ്ച് സീസണുകളിൽ തിളങ്ങിയ പതിനഞ്ച് മത്സരാർത്ഥികളുമായി ബിഗ് ബോസ് അൾട്ടിമേറ്റ് നടത്തണമെന്നാണ് ആവശ്യം. മലയാളത്തിൽ ഇത്രമാത്രം സ്വീകാര്യത ലഭിച്ച മറ്റൊരു റിയാലിറ്റി ഷോ ഇല്ലെന്നും, ആദ്യ സീസണിലെ വിജയിയായ സാബുമോൻ മുതൽ അഖിൽ മാരാർ വരെ മാറ്റുരയ്ക്കുന്നതാകണം ബിഗ് ബോസ് അൾട്ടിമേറ്റ് എന്നും പ്രേക്ഷകൻ കുറിക്കുന്നു.

'മലയാളത്തിലെ എക്കാലത്തെയും മികച്ച റിയലിറ്റി ഷോ ആണ് ബിഗ് ബോസ്... ബിഗ് ബോസിന് കേരളത്തിൽ കിട്ടുന്ന സ്വീകാര്യത പോലെ മറ്റൊരു ഷോയ്ക്കും കിട്ടിയിട്ടില്ല.. ഇതാ 5-ആമത്തെ സീസണും അവസാനിച്ചിരിക്കുന്നു. ഇനി ഏഷ്യാനെറ്റ് ബിഗ് ബോസ് ക്രൂവിന്റെ മുന്നിൽ ഉള്ളത് ഒരു വലിയ അവസരമാണ്.. കഴിഞ്ഞ അഞ്ച് സീസോണിലെയും ഏറ്റവും മികച്ച 15 മത്സരാർത്ഥികളെ കൊണ്ട് വന്നു ഒരു ബിഗ് ബോസ് അൾട്ടിമേറ്റ് സംഘടിപ്പിക്കുക...

വൈൽഡ് കാർഡ് വേണ്ട, ചലഞ്ചേഴ്‌സും വേണ്ട. പ്രേക്ഷകരുടെ വോട്ടിനോടൊപ്പം ബിഗ് ബോസ് ക്രൂവിന്റെ പേഴ്സണൽ റേറ്റിങ് കൂടെ കണക്കിലെടുത്തു വിജയിയെ തിരഞ്ഞെടുക്കുക അങ്ങനെ ഒരു ഷോ നടന്നാൽ അത് ചരിത്രമാകും. ഡേ 1 മുതൽ ഡേ 100 വരെ ഏറ്റവും മികച്ച മത്സരാർത്ഥികൾ തമ്മിൽ ഉള്ള യുദ്ധം.. വിജയിച്ചവർക്കും മത്സരിക്കാൻ അവസരം കൊടുക്കണം, സ്ത്രീ പ്രാതിനിധ്യം ഒന്നും നോക്കാതെ എന്റർടൈൻമെന്റ് എന്ന മാനദണ്ഡം മാത്രം മുന്നിൽ കണ്ട് ബിഗ് ബോസ് പ്രേക്ഷകർക്ക് വേണ്ടി ഒരു ഷോ.

കഴിഞ്ഞ അഞ്ച് സീസണും കണ്ടത് വച്ച് എനിക്ക് ഏറ്റവും മികച്ച ഗെയിമേർസ്‌ ആയി തോന്നിയ 15 മത്സരാർത്ഥികൾ, സാബു, പേളി, ഷിയാസ്, രഞ്ജിനി, രജിത് കുമാർ, ആര്യ, മണിക്കുട്ടൻ, ഫിറോസ് ഖാൻ, റോബിൻ, ബ്ലെസ്ലി, ജാസ്മിൻ, റിയാസ്, അഖിൽ മാരാർ, ശോഭ, വിഷ്ണു. എത്രയും പെട്ടന്ന് ഇങ്ങനെ ഒരു ഷോ തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു', എന്നാണ് കുറിപ്പിൽ പറയുന്നത്.

akhil sabumon

അതേസമയം നിരവധി കമന്റുകളും കുറിപ്പിന് താഴെ വരുന്നുണ്ട്. ഡിംപിൾ, സായ് വിഷ്ണു തുടങ്ങിയ മത്സരാർത്ഥികളും വേണമെന്നാണ് ചിലരുടെ ആവശ്യം. ഇങ്ങനെയൊരു ഷോ വന്നാൽ, സാബു, അഖിൽ മാരാർ, രജിത്, ഫിറോസ് എല്ലാരും ഒരേ ഗ്യാങ് ആകുന്നത് കാണാമെന്ന അഭിപ്രായങ്ങളുമുണ്ട്.

എന്നാൽ സാബു, പേളി എന്നിവർ വരുമോ എന്ന സംശയമാണ് ചിലർക്ക്. ടൈറ്റിൽ ജയിച്ച സാബു, മണിക്കുട്ടൻ, അഖിൽ എന്നിവരെ ഉൾപ്പെടുത്തില്ലെന്ന് ചിലർ പറയുന്നു. അതുപോലെ രണ്ടു തവണ ബിഗ് ബോസ് പുറത്താക്കിയ റോബിൻ രാധാകൃഷ്ണനെ ഉൾപ്പെടുത്തില്ലെന്നും പ്രേക്ഷകർ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X