വിഡ്ഢികള്‍ സ്വന്തം ഇമേജ് രക്ഷിക്കാന്‍ നോക്കുകയാണ്; റോബിനെതിരെ ബ്ലെസ്ലിയും രംഗത്ത്
ബിഗ് ബോസില്‍ നിന്നും വീണ്ടും പുറത്തായിരിക്കുകയാണ് റോബിന്‍. നാലാം സീസണിലെ മത്സരാര്‍ത്ഥിയായ റോബിന്‍ ചലഞ്ചറായി, ഒരു ഗെയിമിന്റെ ഭാഗമായിട്ടാണ് ഈ സീസണിലെത്തിയത്. എന്നാല്‍ ബിഗ് ബോസിനെ തന്നെ ചലഞ്ച് ചെയ്ത കുറ്റത്തിന് താരത്തിനെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു. തീര്‍ത്തും നാടകീയ രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്.
റോബിന്റെ പുറത്താകലിന് പിന്നാലെയുള്ള പ്രതികരണവും വൈറലായി മാറുകയായിരുന്നു. ബിഗ് ബോസ് ഷോ ഉഡായിപ്പാണെന്നും കാണുന്നവരെ പൊട്ടന്മാരാക്കുകയാണെന്നുമൊക്കെ റോബിന്‍ പറഞ്ഞിരുന്നു. എന്നാല്‍ റോബിന്റെ വാക്കുകള്‍ നിഷേധിച്ച് മുന്‍ ബിഗ് ബോസ് താരങ്ങള്‍ ഓരോരുത്തരായി രംഗത്തെത്തുകയാണ്. ഇപ്പോഴിതാ ബിഗ് ബോസില്‍ റോബിന്റെ സുഹൃത്തായിരുന്ന ബ്ലെസ്ലിയും രംഗത്തെത്തിയിരിക്കുകായണ്.

ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കാണ് ബ്ലെസ്ലി മറുപടി പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ബ്ലെസ്ലിയുടെ മറുപടി. ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ബ്ലെസ്ലി. താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
'' സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ ബിഗ് ബോസ് വീട്ടില്‍ കയറിയത് മുതല്‍ 98-ാമത്തെ ദിവസം വരെ ഞാന്‍ വേറെ ഒരു മനുഷ്യരേയും കണ്ടിട്ടില്ല. മോഹന്‍ലാലിനേയും സഹമത്സരാര്‍ത്ഥികളേയുമല്ലാതെ. ടാസ്‌കുകളില്ലാതെ എഴുതാന്‍ പോലും അനുവാദമില്ല. ഞാന്‍ കണ്ട ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് അല്ല. എനിക്ക് ഒരു വിധത്തിലുള്ള സഹായമോ നിര്‍ദ്ദേശമോ കിട്ടിയിട്ടില്ല'' എന്നാണ് ബ്ലെസ്ലി പറയുന്നത്.
ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാനും മാനുപ്പുലേറ്റ് ചെയ്യാനും ബിഗ് ബോസ് വീഡിയോ എഡിറ്റ് ചെയ്യുമോ? യെസ്. പക്ഷെ സ്‌ക്രിപ്റ്റഡ് അല്ല. സ്‌ക്രിപ്റ്റഡ് ആണെന്ന് പറയുന്ന വിഡ്ഢികള്‍ സ്വന്തം ഇമേജ് രക്ഷിക്കാന്‍ നോക്കുകയാണെന്നും ബ്ലെ്സ്ലി അഭിപ്രായപ്പെടുന്നുണ്ട്.
ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെ എന്ന സ്‌നേഹിച്ച എന്റെ പ്രിയപ്പെട്ട ഫോളോവേഴ്‌സിനോട്. ഒരു സെക്കന്റ് പോലും ആരും പറഞ്ഞത് കേട്ട് ഞാനവിടെ പ്രവര്‍ത്തിച്ചിട്ടില്ല. നിങ്ങളെ വിഡ്ഢികളാക്കാന്‍ കൂട്ട് നിന്നിട്ടില്ല. നില്‍ക്കുകയുമില്ല. അങ്ങനെ നിക്കണം എന്ന് ആവാറായപ്പോള്‍ ഡിഎസ് 1ല്‍ നിന്നും ഊരി വന്നിട്ടും ഉണ്ട്. ഇതാണ് എന്റെ വ്യക്തിപരവും സത്യസന്ധവുമായ അനുഭവമെന്നും ബ്ലെസ്ലി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

റോബിന്റെ പുറത്താകലില്‍ പ്രതികരണവുമായി ജാസ്മിനും നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം റോബിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മൂന്നാം സീസണിലെ മത്സരാര്‍ത്ഥിയായ അനൂപ് രംഗത്തെത്തിയിരുന്നു. സുഹൃത്തേ ബിഗ് ബോസ് ഒരു ഉടായിപ്പു പരുപാടി ആയിരുന്നെങ്കില്‍ എന്തിനായിരുന്നു ആദ്യമേ ഇതിന് ഇറങ്ങി തിരിച്ചത് എന്നാണ് അനൂപ് റോബിനോടായി ചോദിച്ചത്.
താങ്കളുടെ പ്രവൃത്തിയുടെ പരിണിത ഫലമായാണ് ആ വീട്ടില്‍ നിന്നും പുറത്താകേണ്ടി വന്നത് മുന്‍പും, ഇപ്പോഴും . അത് ജീവിതത്തിലും തുടരുകയാണെങ്കില്‍ നിങ്ങള്ക്ക് നിങ്ങളോടു എന്ത് ആത്മാര്‍ത്ഥത ആണുള്ളത് എന്നും അനൂപ് ചോദിക്കുന്നു. 'നിങ്ങളോടു ചോദ്യം ചോദിക്കുന്നവരെ ഇല്ലായ്മ ചെയ്യുക എന്നതല്ല, ആ ചോദ്യത്തിന് ഞാന്‍ അര്‍ഹനാണോ എന്ന സ്വബോധം ആണ് മനുഷ്യനെ മുന്നോട്ട് ചലിപ്പിക്കുന്നത് എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. ചോദ്യത്തെയും, ചോദ്യകര്‍ത്താവിനെയും നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ എത്ര കാലം മുന്നോട്ട് പോകും ? എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.


Click it and Unblock the Notifications











