'കുട്ടി കറുത്തതായാലും കാണാൻ ഭംഗിയുണ്ട്' എന്ന് പറയുന്ന പോലെയായി സെറീനയുടെ പറച്ചിൽ; നാദിറയാണ് ശരി!, കുറിപ്പ്
ബിഗ് ബോസ് സീസൺ അഞ്ച് അതിന്റെ രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ വഴക്കുകളും ബഹളങ്ങളും മുറ പോലെ തുടരുന്നുണ്ട്. ബിഗ് ബോസ് വീടിനെ സംബന്ധിച്ച് ഒഴിച്ചു കൂടാൻ കഴിയാത്തവയാണ് ഈ കലഹങ്ങൾ. ഇത്തവണ ആദ്യ ആഴ്ചയിൽ തന്നെ ആവശ്യത്തിലധികം വഴക്കുകൾ ബിഗ് ബോസ് വീടിനുള്ളിൽ അരങ്ങേറിയിരുന്നു. രണ്ടാമത്തെ ആഴ്ചയിലെ വീക്കിലി ടാസ്‌കും ബഹളത്തിൽ ആണ് ആദ്യ ദിനം പൂർത്തിയാക്കിയിരിക്കുന്നത്.
വഴക്കിന് വലിയ സാധ്യതയില്ലാത്ത രസകരമായൊരു ടാസ്‌കാണ് ഇത്തവണ വീക്കിലി ടാസ്‌കായി നൽകിയത്. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലെ ഒരു കഥാപാത്രം രണ്ട് പേര്‍ക്കെന്ന നിലയിൽ നൽകി അവർ ആ കഥാപാത്രം ചെയ്യുകയും ഡാൻസ് ചെയ്യുകയും ചെയ്യുക എന്നതായിരുന്നു ടാസ്‍ക്. ടാസ്കിൽ സെറീനയും നാദിറയും പങ്കെടുത്ത ശേഷമായിരുന്നു വഴക്ക്. സമ്മര്‍ ഇൻ ബത്ത്‍ലഹേം എന്ന ചിത്രത്തിലെ ആമിയെന്ന കഥാപാത്രത്തെയാണ് ഇരുവരും അവതരിപ്പിച്ചത്.

ഓരോ ഡാൻസിന് ശേഷം മറ്റു മത്സരാർത്ഥികൾക്ക് അവരുടെ പ്രകടനം വിലയിരുത്തി ബിഗ് ബോസ് നൽകിയിരിക്കുന്ന 200 കോയിനുകളിൽ നിന്ന് കോയിൻ നൽകാൻ കഴിയും. അങ്ങനെ ഇവരുടെ പ്രകടനം വിലയിരുത്തുന്നതിനിടെ ശ്രുതി ലക്ഷ്മി പറഞ്ഞ കമന്റാണ് വഴക്കിലേക്ക് എത്തിച്ചത്. ഇത്രയും വലിയ ബ്യൂട്ടി ക്വീനിന്റെ കൂടെ പിടിച്ചുനിന്നില്ലേ എന്നായിരുന്നു ശ്രുതി നാദിറയോട് പറഞ്ഞത്. എന്നാല്‍ മത്സരശേഷം നാദിറ ശ്രുതി ലക്ഷ്‍മിയോട് പരിഭവം പറഞ്ഞു.
മിസ് കേരള തന്റെ മുന്നില്‍ ഒന്നുമല്ല കേട്ടോ എന്നായിരുന്നു നാദിറ പറഞ്ഞത്. ശ്രുതി തെറ്റ് മനസിലാക്കി അപ്പോൾ തന്നെ ക്ഷമ ചോദിക്കുകയും ചെയ്തു. ഇതിനു പിന്നാലെ നാദിറയോട് വന്ന് സംസാരിച്ച സെറീന മിസ് കേരള എന്ന് പറഞ്ഞാല്‍ സംഭവം അല്ല എന്ന് നീ പറയരുതായിരുന്നു എന്ന് ചൂണ്ടിക്കാട്ടി. പക്ഷേ തന്നെ സംബന്ധിച്ച് താരതമ്യം ചെയ്യാൻ പറ്റില്ല എന്ന് നാദിറ മറുപടി പറഞ്ഞു. ജഡ്ജായി പോയിട്ടുള്ള ആളാണ് താനെന്നും നാദിറ വ്യക്തമാക്കി.
എന്നാല്‍ മിസ് ക്വീൻ മത്സരത്തില്‍ ജഡ്‍ജ് ആകുന്നത് സംഭവമാണ് എന്ന് തോന്നുന്നില്ലെന്ന് നാദിറയും, അര്‍ഹതയില്ലാത്ത പലരും അവിടെ ജഡ്‍ജ് ആയി വരുന്നുണ്ടെന്ന് സെറീനയും മറുപടി നല്‍കി. എന്നാല്‍ സോകോള്‍ഡ് ബ്യൂട്ടിയെ വിന്നര്‍ ആയി എടുക്കുന്നത് തനിക്ക് ഇഷ്‍ടമല്ലെന്ന് സെറീന തര്‍ക്കിച്ചു. ആരായിരുന്നു മിസ് ക്വീൻ 2021, ഒരു ആഫ്രിക്കനായിരുന്നുവെന്ന് സെറീന വാദിച്ചു. ഉടൻ തന്നെ ഗോപികയുടെ ചോദ്യമെത്തി. എന്താണ് ആഫ്രിക്ക എന്ന് പറഞ്ഞത് എന്നതായിരുന്നു ചോദ്യം.
ഇതിനിടയിൽ റെനീഷയും ഇടപെട്ടു, വലിയ വഴക്കിലേക്ക് മാറുന്നതിനിടെ ബ്യൂട്ടി വിത്ത് ബ്രയിൻസ് ആണ് നോക്കുന്നത് അങ്ങനെ ആയത് കൊണ്ടാണ് ആഫ്രിക്കക്കാരി ആണെന്ന് പറഞ്ഞത് എന്നായിരുന്നു സെറീന പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ, സോഷ്യൽ മീഡിയയിലും ഈ സംഭവം ചർച്ചയായി മാറുകയാണ്. പെട്ടെന്ന് നിരുദ്രപവകരമാണെന്ന് തോന്നുമെങ്കിലും സെറീനയുടെ വാക്ക് മനസിലെ റേസിസം പുറത്തു ചാടിയത് തന്നെയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

'ഇന്നത്തെ നാദിറ - സെറീന വഴക്കിൽ ന്യായം ആരുടെ പക്ഷത്ത് ആയി തോന്നി? എനിക്ക് നാദിറയുടെ. ആഫ്രിക്കൻസിനെ ഒക്കെ ഉദാഹരണമായി ആയി എടുത്തത് ഏത് അർത്ഥത്തിലാണെന്ന് കാണുന്നവർക്ക് മനസിലായി കാണും. ഒരു മാതിരി നാട്ടിലെ ഇപ്പോഴും വണ്ടി കിട്ടാത്ത വസന്തങ്ങൾ 'കുട്ടി കറുത്തത് ആയാലും കാണാൻ ഭംഗി ഉണ്ട്' എന്ന് പറയുന്ന ഇരട്ട താപ് പോലെ ആയി ആ പറച്ചിൽ.
പിന്നെ ഇത്രയും ഭംഗി ഉള്ള സേറീനയുടെ കൂടെ നീ പിടിച്ച് നിന്നല്ലോ നാദിറ എന്ന ശ്രുതിയുടെ കമൻ്റ് വളരെ മോശം ആയി തോന്നി. ഞാൻ ആണ് ആ സ്ഥാനത്ത് എങ്കിൽ എനിക്കും വിഷമം വരുന്ന കാര്യം ആണ് അത്. ഒന്നാമത് നാദിറ ഒക്കെ ഇമ്മാതിരി പരിഹാസങ്ങൾ കേട്ട് മടുത്ത് സ്വയം കയറി വന്ന ആൾ ആണ്, ഇവിടെ നിന്നും ഇമ്മാതിരി കൊണ കേട്ടാൽ ആരും ട്രിഗർ ആകും'
'ശ്രുതി അത് പറഞ്ഞപ്പോൾ എവരിവൺ ഈസ് ബ്യൂട്ടിഫുൾ എന്ന് ലച്ചു പറഞ്ഞത് വളരെ ഇഷ്ടം ആയി,' എന്നായിരുന്നു ഒരാൾ പങ്കിട്ട കുറിപ്പ്. പലരും ഇതിനെ പിന്തുണച്ച് രംഗത്ത് എത്തുന്നുണ്ട്. സെറീനയ്ക്ക് ഉള്ളിലെ വർണവെറി പുറത്ത് ചാടിയത് തന്നെയാണെന്നാണ് പ്രേക്ഷകരുടെ ഭൂരിപക്ഷ അഭിപ്രായം.


Click it and Unblock the Notifications