വിഷ്ണുവിന് ഷർട്ട് ഇട്ടാലെന്താ, എന്ത് മോശമാണ്; ഞാൻ നാളെ മുതൽ ബ്രായും പാന്റിയും ഇട്ട് നടക്കട്ടേയെന്ന് സെറീന!

ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണിന് ഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നത്. പ്രേക്ഷക പ്രതീക്ഷകളൊക്കെ നിലനിർത്തുന്ന ഒരു സീസണാകും ഈ അഞ്ചാം സീസൺ എന്ന സൂചനകളാണ് വരുന്നത്. 18 മത്സരാർത്ഥികളാണ് ഇത്തവണ ഉള്ളത്. പ്രേക്ഷകർക്ക് മുന്നേ പരിചിതരായവരും അതല്ലാത്തവരും ഇത്തവണ ഷോയിലുണ്ട്. സ്ത്രീ മത്സരാർത്ഥികളാണ് ഇത്തവണ കൂടുതൽ. ആകെ ഏഴ് പുരുഷന്മാരാണ് ഷോയിലുള്ളത്.

ഷോ തുടങ്ങി രണ്ടു ദിവസം ആയപ്പോൾ താനെ വീടിനുള്ളിൽ പല വഴക്കുകളും ബഹളങ്ങളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അതിനിടെ ചില ചർച്ചകളും വീടിനുള്ളിൽ സജീവമാണ്. അതിൽ ആണുങ്ങളുടെ വസ്ത്രധാരണത്തെ കുറിച്ചുണ്ടായ ചർച്ചയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ശാരീരിക സൗന്ദര്യത്തിൽ ശ്രദ്ധ നൽകുന്ന രണ്ടു പേർ ഇത്തവണ ഷോയിൽ ഉണ്ട്. അതിൽ ഒരാൾ വുഷു ചാമ്പ്യനായ അനിയൻ മിഥുൻ ആണ്. മറ്റെയാൾ ഫിറ്റ്നസ് ട്രെയ്‌നറായ വിഷ്ണു ജോഷിയാണ്.

cerena ann vishnu joshi

അതിൽ വിഷ്ണുവിന്റെ വസ്ത്രധാരണത്തിൽ പരാതി പങ്കിട്ടിരിക്കുകയാണ് സഹമത്സരാർത്ഥിയായ സറീന. റെനീഷയുമായിട്ടാണ് സെറീന വിഷ്ണുവിന്റെ വസ്ത്രധാരണത്തെ കുറിച്ച് ചർച്ച ചെയ്തത്. ഈ പുള്ളിക്ക് എന്താണ് ടി-ഷർട്ട് ഇട്ടാൽ, വിഷ്ണു ചേട്ടന്. ഷഡ്ഢി മാത്രമേ ഇട്ടിട്ടുള്ളു. ഭയങ്കര വൾഗറായി തോന്നുന്നു. അത് അത്ര നല്ലതല്ല. ഇത്രയധികം പെൺകുട്ടികൾ ഈ വീട്ടിൽ ഉള്ളതല്ലേ. അതിനിടയിൽ വിഷ്ണു മിഥുനെയാണോ ട്യൂൺ ചെയ്തു കൊണ്ടിരിക്കുന്നത് എന്നാണ് സംശയമെന്ന് ശോഭയും പങ്കുവയ്ക്കുന്നുണ്ട്.

ഡ്രസിങ്ങിന്റെ കാര്യം നോക്കുമ്പോൾ മിഥുൻ ഡീസന്റ് ആണെന്ന് റെനീഷ പറയുന്നുണ്ട്. അത്‌ ശരിയാണ് വിഷ്‌ണു ഷഡ്‌ഡി മാത്രമാണ് ഇട്ടിരിക്കുന്നത് എന്ന് സെറീന വീണ്ടും ആവർത്തിക്കുന്നുണ്ട്. അത്‌ ഷോർട്സല്ലേ എന്ന് റെനീഷ ചോദിക്കുമ്പോൾ അതിന് ലെങ്ത്ത് ഇല്ലെന്ന് ആണ് സെറീനയുടെ പരാതി. അങ്ങനെയാണെങ്കിൽ ഞാനും നാളെ ബ്രായും പാന്റിയും ഇട്ട് നടക്കെട്ടെയെന്നും സെറീന ചോദിക്കുന്നു. അതുപോലെ തന്നെയല്ലേ ഇത് എന്നുമാണ് സെറീനയുടെ ചോദ്യം.

ഞാൻ അങ്ങനെ ചെയ്യുമെന്ന് അല്ല. പറയുകയാണ്, ഒരു നാഷണൽ ടെലിവിഷനിൽ നമ്മൾ പെണ്ണുങ്ങളും ആണുങ്ങളും ഒരേ റൂമിൽ ആകുമ്പോൾ അതിന്റെ മര്യാദ പാലിക്കണ്ടേ. കംഫർട്ട് എന്ന് പറയാനാകില്ല. നമ്മൾ ചുറ്റുമുള്ള ആളുകളെ കൂടി പരിഗണിക്കണം ഷെൽഫിഷാകാൻ പാടില്ലെന്നാണ് സെറീന പറയുന്നത്.

അതിനിടെ ലെച്ചു ചെറിയ ഷോർട്ട്സ് ഇട്ടതും റെനീഷ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുകൊണ്ട് നമുക്ക് അതിൽ ഒന്നും പറയാൻ പറ്റില്ല. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടങ്ങളാണ് എന്നാണ് റെനീഷ പറയുന്നത്. നമ്മുക്ക് ആരുടെയും വസ്ത്രധാരണത്തിൽ അഭിപ്രായം പറയാൻ പറ്റില്ല. നമ്മുക്ക് നമ്മുടെ ഡ്രസിങ് ആണ് നോക്കാൻ കഴിയൂ എന്നാണ് റെനീഷ അഭിപ്രായപ്പെടുന്നത്.

cerena ann vishnu joshi

കഴിഞ്ഞ ദിവസത്തെ ബിബി പ്ലസിലാണ് ഇത് സംപ്രേഷണം ചെയ്തത്. രാത്രി കിടക്കയിൽ ആയിരുന്നു ഇവരുടെ ചർച്ച. കഴിഞ്ഞ വർഷങ്ങളിലൊക്കെയും വസ്ത്രധാരണത്തെ പറ്റിയുള്ള ചർച്ചകൾ ബിഗ് ബോസ് ഹൗസിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അതെല്ലാം സ്ത്രീകളുടേത് സംബന്ധിച്ച് ആയിരുന്നു. ഇത് ആദ്യമായണ് ആണുങ്ങളുടെ വസ്ത്രധാരണത്തെ പറ്റി ചർച്ച വന്നത്. കഴിഞ്ഞ തവണ ലക്ഷ്‌മി പ്രിയ നിമിഷയുടെ വസ്ത്രത്തെ പറ്റിയൊക്കെ നടത്തിയ കമന്റുകൾ വലിയ പൊട്ടിത്തെറിയാണ് വീട്ടിലുണ്ടാക്കിയത്.

അതേസമയം, മോഡലായ സെറീനയുടെ വാക്കുകളെ പിന്തുണച്ചും അതുപോലെ വിമർശിച്ചും കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒപ്പം തന്നെ മറ്റൊരാളുടെ വസ്ത്രധാരണത്തിൽ നമ്മൾ അഭിപ്രായം പറയുന്നത് എന്തിനാണെന്ന റെനീഷയുടെ നിലപാടിനും സോഷ്യൽ മീഡിയ കയ്യടിക്കുന്നുണ്ട്. മറ്റു മത്സരാർഥികളിലേക്ക് ഈ ചർച്ച പോകാത്തത് കൊണ്ട് തന്നെ വീടിനുള്ളിലെ സംസാര വിഷയമായി ഇത് മാറിയിട്ടില്ല. എന്നാൽ വീക്കിലി എപ്പിസോഡിൽ മോഹൻലാൽ എത്തുമ്പോൾ ഇക്കാര്യം എടുത്തിടാനുള്ള സാധ്യതയും പലരും പറയുന്നുണ്ട്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X