ലാസ്റ്റ് ലാപ്പില്‍ സര്‍പ്രൈസ് എന്‍ട്രികള്‍, സീരിയല്‍പ്പട തന്നെ! ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ ഫുള്‍ ലിസ്റ്റ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് നാളെ തിരിതെളിയും. ഇനിയങ്ങോട്ട് കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയം ബിഗ് ബോസ് ആയിരിക്കും. ആരൊക്കൊയിയിരിക്കും ബിഗ് ബോസില്‍ വീട്ടിലുണ്ടാവുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണിലെ മത്സരാര്‍ത്ഥികളുടെ ഫുള്‍ ലിസ്റ്റുമായി എത്തിയിരിക്കുകയാണ് വ്‌ളോഗര്‍ രേവതി.
ബിഗ് ബോസ് വീട്ടില്‍ എത്തുമെന്ന് ഏതാണ്ട് ഉറപ്പായ മത്സരാര്‍ത്ഥികളുടെ പട്ടികയുമായാണ് രേവതി എത്തിയിരിക്കുന്നത്. നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലും മറ്റും കേട്ടിരുന്ന പേരുകളാണ് മിക്കതും. എന്നാല്‍ മുമ്പൊന്നും ചര്‍ച്ചകളില്‍ ഇല്ലാതിരുന്ന താരങ്ങളുടെ പേരുകളും പട്ടികയിലുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഉറപ്പായും ഉണ്ടാകുമെന്ന് പറയുന്ന മത്സരാര്‍ത്ഥി അമല ഷാജിയാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ മോഹന്‍ലാല്‍ നല്‍കിയ സൂചനയാണ് അമല ഷാജി ബി്ഗ ബോസിലേക്ക് എത്തുന്നതായുള്ള പ്രവചനങ്ങള്‍ക്ക് അടിസ്ഥാനം. ഇക്കാര്യം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. പിന്നാലെ വുഷു താരം അനിയന്‍ മിഥുന്‍, സംരംഭക ശോഭ വിശ്വനാഥ് എന്നിവരും ബിഗ് ബോസ് വീട്ടിലുണ്ടെന്നും വ്യക്തമായിരിക്കുകയാണ്.
സോഷ്യല്‍ മീഡിയ താരമായ ഹനാനും ബിഗ് ബോസിലുണ്ടെന്നാണ് രേവതി പറയുന്നത്. സോഷ്യല്‍ മീഡിയയിലെ റീലുകളിലൂടെ ശ്രദ്ധ നേടിയ ജുനൈസും ഇത്തവണ ബിഗ് ബോസിലുള്ളതായാണ് ഏറെക്കുറെ വ്യക്തമായിരിക്കുന്നത്. നടി അഞ്ജന മോഹനും ബിഗ് ബോസിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് അഞ്ജന ഫൈനല്‍ ഓഡിഷന്‍ പൂര്‍ത്തിയാക്കിയതായുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നത്.
സംവിധായന്‍ അഖില്‍ മാരാരും നേരത്തെ പ്രെഡിക്ഷന്‍ പട്ടികകളിലുണ്ടായിരുന്നു. അഖിലും ബിഗ് ബോസില്‍ ഉണ്ടെന്ന് ഏറെക്കുറെ ഉറപ്പായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സീരിയല്‍ രംഗത്തു നിന്നും മനീഷ, സാഗര്‍ സൂര്യ, ഷിജു, ആലീസ് ക്രിസ്റ്റി, അനു ജോസഫ്, റെനീഷ റഹീം, എന്നിവരാണ് ബിഗ് ബോസിലേക്ക് എത്തുന്നതായി ഏതാണ്ട് ഉറപ്പായിരിക്കുന്നത്. മുന്‍ സീസണ്‍ പോലെ തന്നെ സീരിയില്‍ താരങ്ങളുടെ ഒരു പട തന്നെ ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലും കാണാം.
സോഷ്യല്‍ മീഡിയയില്‍ നിന്നുമെത്തുന്ന മറ്റൊരു താരം വൈബര്‍ ഗുഡ് ദേവു ആണ്. ദേവു ബിഗ് ബോസിലുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. ആ വാര്‍ത്ത ഏറെക്കുറെ ഉറപ്പിക്കുന്നതാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. ഇതുവരെയുള്ള സീസണുകളിലെല്ലാം മിമിക്രി താരങ്ങളും ബിഗ് ബോസില്‍ ഇടം കണ്ടെത്തിയിരുന്നു. മിമിക്രി ലോകത്തു നിന്നും ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് എത്തുക നെല്‍സണ്‍ ശൂരനാട് ആണെന്നാണ് റിപ്പോര്‍്ട്ടുകള്‍ പറയുന്നത്.

നേരത്തെ പുറത്ത് വന്ന ലിസ്റ്റിലുണ്ടായ നടി ഏയ്ഞ്ചലിന്‍ മറിയ, സിബിന്‍ ബെഞ്ചമിന്‍ എന്നിവരും ബിഗ് ബോസിലുണ്ടാകുമെന്ന് ഉറപ്പായാതാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ഒരുപാട് പ്രെഡിക്ഷന്‍ ലിസ്റ്റുകളില്‍ ഇടം നേടിയിരുന്ന നടന്‍ ജോണ്‍ ജേക്കബ് ബിഗ് ബോസില്‍ ഉണ്ടാകില്ല എന്നാണ് രേവതി വ്യക്തമാക്കുന്നത്. ഇവര്‍ക്കെല്ലാം പുറമെ ഗായത്രി സുരേഷ്, ഇഷാനി കൃഷ്ണ, അശ്വതി നായര്‍, രാജീവ് പിള്ള, വിവേക് ഗോപന്‍, ശ്രുതി ലക്ഷ്മി എന്നിവരുടെ പേരുകളും സാധ്യതയുള്ളതായി രേവതി പറയുന്നുണ്ട്.
അതേസമയം ഇത്തവണ ബിഗ് ബോസില്‍ പ്രേക്ഷകരുടെ പ്രതിനിധിയും ഉണ്ടായിരിക്കും. ഇങ്ങനെ സാധാരണക്കാരില്‍ നിന്നും എത്തുന്നത് ഒരു പെണ്‍കുട്ടിയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് ഒരാളല്ലെന്നും സാധാരണക്കാരില്‍ നിന്നും രണ്ട് പേരാണ് ബിഗ് ബോസിലേക്ക് എത്താന്‍ പോകുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടെന്നാണ് രേവതി പറയുന്നത്. ഒരാള്‍ ഗോപിക ഗോപി എന്ന പെണ്‍കുട്ടിയാണെന്നും സംശയിക്കുന്നതായി രേവതി പറയുന്നുണ്ട്.


Click it and Unblock the Notifications