'നിന്നെ സ്‍നേഹിച്ചു പോയതാണ് ഞാൻ ആകെ ചെയ്ത തെറ്റ്', റെനീഷയോട് പൊട്ടിത്തെറിച്ച് അഞ്‍ജൂസ്; കാരണമിത്!
ബിഗ് ബോസ് മലയാളം സീസൺ 5 അഞ്ചാം വാരത്തിൽ എത്തി നിൽക്കുമ്പോൾ മത്സരാർത്ഥികളുടെ സൗഹൃദങ്ങളും കൂട്ടുക്കെട്ടുകളുമൊക്കെ പതിയെ മാറി മറിയുകയാണ്. ആദ്യ ആഴ്ചയിൽ സുഹൃത്തുക്കൾ ആയിരുന്ന പലരും പുതിയ സൗഹൃദങ്ങൾ കണ്ടെത്തി തുടങ്ങി. ചില സൗഹൃദങ്ങൾ ദൃഢമായി മാറുകയും ചെയ്യുന്നുണ്ട്. അതിനിടെ ചില പൊട്ടിത്തെറികളും സംഭവിക്കുകയാണ്.
ബിഗ് ബോസ് വീടിനുള്ളിലെ ഉറ്റ ചങ്ങാതികളായിരുന്ന അഞ്ജൂസ്, റെനീഷ, സെറീന എന്നിവർക്കിടയിലാണ് ഏറ്റവും ഒടുവിൽ വലിയൊരു പൊട്ടിത്തെറി നടന്നിരിക്കുന്നത്. ആദ്യ ആഴ്ച മുതൽ പ്രേക്ഷക ശ്രദ്ധ നേടിയവരാണ് ഈ മൂവർ സംഘം. ഇതുവരെയുള്ള ടാസ്‍ക്കുകളിലൊക്കെ ഇവര്‍ പരസ്‍പരം സഹായിക്കുന്നത് കാണാമായിരുന്നു. എന്തെങ്കിലും പ്രശ്‍നങ്ങള്‍ വന്നാല്‍ ഇവർ ഒത്തുരുമിച്ചാണ് നിന്നിരുന്നത്.

എന്നാല്‍ ഇന്നിതാ റെനീഷയും അഞ്‍ജൂസും തമ്മില്‍ വലിയൊരു വാക്ക് പോര് നടന്നിരിക്കുകയാണ്. സെറീനയുടെ സാന്നിദ്ധ്യത്തിലാണ് ഇവർ വഴക്കിട്ടിരിക്കുന്നത്. ഇടയിൽ ഒന്നും തന്നെ സംസാരിക്കാൻ കഴിയാതെ നിശബ്ദയായി ഇരിക്കുകയായിരുന്നു സെറീന. വഴക്കിനിടെ തനിക്ക് റെനീഷയെ കാണുകയേ വേണ്ട, നീ പോ, എന്നൊക്കെയാണ് അഞ്‍ജൂസ് പറയുന്നത്. 'എന്താണ് ഞാൻ ആകെ ചെയ്ത തെറ്റ് എന്നറിയാവോ, നിന്നെ സ്‍നേഹിച്ചത്' എന്നും അഞ്‍ജൂസ് പറയുന്നുണ്ട്.
ഇതിന്റെ പ്രോമോ വീഡിയോ വന്നത് മുതൽ എന്താണ് എത്രയും വലിയ വഴക്കിന് കാരണമായത് എന്താണെന്ന ചിന്ത ആയിരുന്നു പ്രേക്ഷകർക്കിടയിൽ. എന്നാൽ ഇപ്പോഴിതാ അതിന്റെ കാരണമൊക്കെ വ്യക്തമായിരിക്കുകയാണ്. സംഭവത്തിൽ വില്ലത്തിയായി മാറിയിരിക്കുന്നത് റെനീഷ തന്നെയാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. വിശദമായി വായിക്കാം.
വീക്കിലി ടാസ്കിനിടയിൽ ഉണ്ടായ ചെറിയ തർക്കമാണ് വലിയ പൊട്ടിത്തെറിയിൽ കലാശിച്ചത്. രസകരമായൊരു ടാസ്‌കാണ് ബിഗ് ബോസ് നൽകിയത്. പാമ്പും കോണിയും കളിയായിരുന്നു ടാസ്‌ക്. എന്നാൽ അതിൽ ചെറിയ രീതിയിലൊരു ട്വിസ്റ്റുകളൊക്കെ ബിഗ് ബോസ് നൽകിയിരുന്നു. അതെല്ലാം വർക്ക്ഔട്ട് ആയതാണ് വഴക്കിന് കാരണമായത്. ടാസ്കിൽ റെനീഷയും സെറീനയും ഒരേ ടീമിൽ ആയിരുന്നു. എന്നാൽ അഞ്ജൂസ് മറ്റൊരു ടീമിലും.
ടാസ്കിനിടയിൽ ചോദ്യം ചോദിക്കാനുള്ള അവസരം ഉണ്ടായിരുന്നു. ഈ ഗെയിമിനുള്ളിൽ ഫ്രണ്ട്ഷിപ് കൊണ്ടുവന്നിട്ടുണ്ടോ എന്ന ചോദ്യം റെനീഷയാണ് എടുത്തിട്ടത്. കൊണ്ടുവന്നിട്ടില്ല എന്ന് അഞ്ജൂസ് പറഞ്ഞെങ്കിലും അതിന് നൽകിയ വിശദീകരണം റനീഷയ്ക്ക് ബോധിച്ചില്ല. റെനീഷയുടെ മറ്റു ചോദ്യങ്ങൾക്ക് മറുപടി നൽകാനും അഞ്ജൂസിന് കഴിഞ്ഞില്ല. അത് ടാസ്കിന്റെ ഭാഗമായി അവിടെ കഴിഞ്ഞു. പക്ഷെ അതിനു ശേഷം അഞ്ജൂസ് സ്‌മോക്കിങ് റൂമിൽ പോയി കരയുകയായിരുന്നു.

ദേവുവിന്റെ അടുത്തായിരുന്നു അഞ്ജൂസിന്റെ കരച്ചിൽ. അതിനു ശേഷം അഞ്ജൂസിന്റെ വിഷമം മാറ്റാൻ റെനീഷയും സെറീനയും ഗാർഡൻ ഏരിയയിൽ ഇരുന്ന് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും കേൾക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ് അഞ്ജൂസ് ഒഴിവാകുകയായിരുന്നു. ഞാൻ എവിടെയും ഫ്രണ്ട്ഷിപ് കൊണ്ടുവന്നിട്ടില്ല. നിന്നെ സ്നേഹിച്ചതാണ് തെറ്റ് എന്ന് പറഞ്ഞ് അഞ്ജൂസ് പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് അഞ്ജൂസ് അവിടെ നിന്ന് ഇറങ്ങി പോകുകയായിരുന്നു.
അതേസമയം, അഞ്ജൂസിന്റെ പ്രതികരണത്തിൽ ഞെട്ടിയത് റെനീഷ തന്നെയാണ്. അവസാനം റെനീഷയും സങ്കടം കൊണ്ട് കരയുന്നത് കാണാം. അതേസമയം ഇനി ഇവർക്കിടയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
പ്രോമോ വീഡിയോ വന്നപ്പോൾ തന്നെ ഇവരുടെ വഴക്ക് ശ്രദ്ധ നേടിയിരുന്നു. കൂടുതൽ പേരും റെനീഷയെയാണ് പഴിക്കുന്നത്. അഞ്ജൂസ് പ്രണയം പറഞ്ഞ ശേഷം ഇടയ്ക്കിടെ നിനക്ക് എന്നോട് ഇപ്പോഴും ആ ഇഷ്ടമുണ്ടോ എന്ന് ചോദിച്ചു ചെല്ലുന്നു എന്ന് പറഞ്ഞ് നേരത്തെ തന്നെ റെനീഷയ്ക്ക് നേരെ വിമർശനം ഉണ്ടായിരുന്നു.


Click it and Unblock the Notifications