'അതൊരു ഗെയിമാണ്, മെച്യൂരിറ്റി കാണിക്കൂ; വെറുതെ ഓരോന്ന് പറഞ്ഞാൽ നിങ്ങൾക്കാണ് നെഗറ്റീവ്': ദേവുവിന് വിമർശനം!

ബിഗ് ബോസ് മലയാളം സീസൺ 5 ൽ അപ്രതീക്ഷിതമായൊരു എവിക്ഷൻ ആയിരുന്നു കഴിഞ്ഞ വാരം നടന്നത്. തുടക്കത്തിൽ ശക്തരായ മത്സരാർത്ഥികൾ എന്ന് പ്രേക്ഷകർ വിശ്വസിച്ചിരുന്ന വൈബർ ഗുഡ് ദേവുവും മനീഷയുമാണ് ഡബിൾ എവിക്ഷനിലൂടെ പുറത്തായത്. ഷോയിൽ ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ മത്സരാർത്ഥി ആയിരുന്നു ദേവു. എന്നാൽ പിന്നീടുള്ള ആഴ്ചകളിൽ താരം പിന്നോട്ട് പോവുകയായിരുന്നു.

ഒടുവിൽ ക്യാപ്റ്റൻസി ടാസ്‌ക് ഉൾപ്പടെ ജയിച്ചു മത്സരത്തിലേക്ക് ഒരു തിരിച്ചുവരുന്നതിനിടെയാണ് ദേവു പുറത്താകുന്നത്. ബിഗ് ബോസ് ഹൗസിലായിരിക്കെ ആദ്യ ദിവസങ്ങളിൽ ദേവുവിന് ഏറ്റവും കൂടുതൽ സൗഹൃദമുണ്ടായിരുന്നത് വിഷ്ണു ജോഷിയുമായിട്ടാണ്. രാവിലേയും വൈകിട്ടും ഹ​ഗ് വേണമെന്ന് ദേവു വിഷ്ണുവിനോട് പറഞ്ഞതൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. ദേവു വിഷ്ണുവുമായി ലവ്‌ സ്ട്രാറ്റജിക്ക് ശ്രമിക്കുകയാണോ എന്നൊക്കെ തരത്തിലായിരുന്നു സംസാരങ്ങൾ.

devu vishnu

പുറത്തിറങ്ങിയ ശേഷം ദേവു നൽകിയ അഭിമുഖങ്ങളിൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. തനിക്ക് വിഷ്ണുവുമായി ഉണ്ടായ സൗഹൃദം പുറത്ത് ചിത്രീകരിക്കപ്പെട്ട രീതിയിൽ കടുത്ത അതൃപ്തി താരം പ്രകടിപ്പിക്കുകയുണ്ടായി. കൂടാതെ വിഷ്ണുവിന്റെ പിആർ ടീമും ഫാൻസും തന്നേയും കുടുംബത്തേയും ലക്ഷ്യമിട്ട് മോശം കമന്റുകൾ ഇടുകയായിരുന്നു എന്നും, ഇതേതുടർന്ന് തന്റെ മകൾ ആശുപത്രിയിലായെന്നും ദേവു ആരോപിച്ചിരുന്നു.

മകളുടെ ആ അവസ്ഥയ്ക്ക് കാരണക്കാരായ ആരെയും വെറുതെ വിടില്ലെന്നും വിഷ്ണു തനിക്ക് ശത്രുവാണെന്നും ദേവു അഭിമുഖങ്ങളിൽ എല്ലാം തന്നെ ആവർത്തിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ, ഇതിനു പിന്നാലെ ദേവുവിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുകയാണ്. അഭിമുഖങ്ങളിൽ വിഷ്ണുവിന് എതിരെ നടത്തിയ പരാമർശങ്ങൾക്കാണ് വിമർശനം. സോഷ്യൽ മീഡിയയിൽ ആരെങ്കിലും കമന്റ് ഇട്ടതിന് എന്തിനാണ് ആ പയ്യനെ വലിച്ചിടുന്നതെന്നാണ് കൂടുതലായി ഉയരുന്ന ചോദ്യം.

തന്റെ അഭിമുഖത്തിന്റെ തംബ്നെയിൽ പങ്കുവച്ചു കൊണ്ടുള്ള ദേവുവിന്റെ പോസ്റ്റിന് താഴെയാണ് വിമർശിച്ചു കൊണ്ടുള്ള കമന്റുകളും വരുന്നത്. 'ഉള്ളിലും വിഷ്ണു വിഷ്ണു തന്നെ ഇപ്പോ പുറത്തും വിഷ്ണു വിഷ്ണു തന്നെ. ഇതുകൊണ്ട് തന്ന നിങ്ങൾ ഇപ്പോ വീട്ടിൽ ഇരിക്കുന്നത്. അതൊരു ഗെയിം ആണ് അത് ഫസ്റ്റ് മനസിലാക്കൂ..'

'പിന്നെ സോഷ്യൽ മീഡിയ ആണ് വെല്ലോരും കമന്റ് ഇട്ടതിനും ആ പയ്യന്റെ തലേൽ കേറീട്ടു എന്ത് കാര്യം. കുറച്ചു മെച്യൂരിറ്റി കാണിക്കു. ഗെയിം കഴിഞ്ഞു. ഇങ്ങനെ അതിൽ ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നവരെ കുറ്റം പറഞ്ഞുനടക്കാതെ നിങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകൂ,' എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

റീ എൻട്രിക്ക് വേണ്ടിയോ അല്ലേൽ അഭിമാനത്തിനേറ്റ ക്ഷതം മറച്ചു പിടിക്കാനോ ആണോ ഇങ്ങനെയൊക്കെ. വെറുതെ ഓവറായിട്ട് ഓരോന്ന് പറഞ്ഞാൽ നിങ്ങൾക്ക് തന്നെയാണ് നെഗറ്റീവ്. മലയാളികൾക്ക് എല്ലാം മനസിലാവും. നെഗറ്റീവ് പറയുന്നവരെയൊക്കെ തന്നെ വിഷ്ണുവിന്റെ ഫാൻസ്‌ ആക്കുന്നത് ശരിയല്ല എന്നൊക്കെയാണ് ഓരോരുത്തർ കമന്റ് ചെയ്യുന്നത്. അതേസമയം, കമന്റുകൾക്കെല്ലാം ദേവു മറുപടി നൽകുന്നുണ്ട്.

devu vishnu

പലയിടങ്ങളിലും തന്നെ കുറിച്ച് മോശം കമന്റുകൾ കോപ്പി പേസ്റ്റ് ചെയ്ത് ഇടുകയാണ്. ബിഗ് ബോസിലെ മറ്റു മത്സരാർത്ഥികൾക്ക് എതിരെ ഒന്നും ഇത്തരത്തിൽ ഒരു അറ്റാക്ക് നടക്കുന്നില്ല. എന്തുകൊണ്ട് ദേവുവിന് എതിരെ മാത്രം ഇങ്ങനെ നടക്കുന്നു എന്നൊക്കെയാണ് ദേവു ഉന്നയിക്കുന്ന ചോദ്യങ്ങൾ. ചില കമന്റുകൾ വാക്ക് പോരിലേക്കും കടക്കുന്നുണ്ട്.

അതേസമയം, അവസാന രണ്ടാഴ്ചയാണ് ദേവുവിന് മോശമായി ബാധിച്ചതെന്നാണ് ചിലർ കമന്റുകളിൽ പറയുന്നത്. ഇപ്പോൾ ഈ കമന്റ് സെക്ഷനിൽ കാണിക്കുന്ന അഗ്രഷൻ വീടിനുള്ളിൽ കാണിച്ചിരുന്നെങ്കിൽ രണ്ടാഴ്ച കൂടെ നിൽക്കാമായിരുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X