ദേവുവിന് പാനിക്ക് അറ്റാക്കോ? താരത്തെ എടുത്ത് ഓടി മിഥുന്‍; കണ്ണീരണിഞ്ഞ് താരങ്ങള്‍, ദേവു പുറത്തേക്കോ?
ആരാധകര്‍ കാത്തിരുന്ന ഷോയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. ഏറെ നാളുകളായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് ബിഗ് ബോസ് മലയാളം അഞ്ചാം സീസണ്‍ ആരംഭിച്ചിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. രണ്ടാത്തെ ആഴ്ചയുടെ അവസാനത്തിലേക്ക് കടന്നിരിക്കുകയാണ് അഞ്ചാം സീസണ്‍. ഇതിനോടകം തന്നെ പല നാടകീയ സംഭവങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കുമെല്ലാം അഞ്ചാം സീസണ്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഇതിനിടെ ഇപ്പോഴിതാ പുതിയ പ്രൊമോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഞെട്ടിക്കുന്ന പ്രൊമോയാണ് പുറത്ത് വിട്ടിരിക്കുന്നത്. തന്റെ ജീവിത കഥ പറയുന്ന ലച്ചുവിനെയാണ് പ്രൊമോയില്‍ കാണിക്കുന്നത്. പിന്നാലെ വൈബര്‍ ഗുഡ് ദേവുവിന് സുഖമില്ലാതാകുന്നതും മറ്റുമൊക്കെ വീഡിയോയില്‍ കാണിക്കുന്നുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് പ്രൊമോ വീഡിയോ.

ബിഗ് ബോസിന്റെ ടാസ്‌കിന്റെ ഭാഗമായി തന്റെ ജീവിത കഥ പറയാനെത്തുകയാണ് ലച്ചു. താന്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോയതിനെക്കുറിച്ചും തിരികെ വന്നതിനെക്കുറിച്ചും ലച്ചു സംസാരിക്കുന്നുണ്ട്. തന്റെ ജീവിതത്തിലെ മോശം അനുഭവത്തെക്കുറിച്ചും ലച്ചു ടാസ്‌കില്‍ സംസാരിക്കുന്നുണ്ടെന്നാണ് പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്. തന്റെ വീട്ടില്‍ അതിക്രമിച്ചു കയറി തന്നെ തല്ലിയ കഥയും ലച്ചു പറയുന്നുണ്ട്.
പിന്നാലെ ലച്ചുവിന്റെ കേസ് താന്‍ ഏറ്റെടുക്കുമെന്ന് ശോഭ വാക്കു നല്‍കുന്നതും പ്രൊമോയില്‍ കാണാം. നേരത്തെ തന്നെ തന്റെ ജീവിതത്തിലുണ്ടായ ആ സംഭവത്തെക്കുറിച്ച് ലച്ചു ശോഭയോട് തുറന്ന് പറഞ്ഞിരുന്നതാണ്. തന്നെ ചിലര്‍ വീട്ടില്‍ അതിക്രമിച്ച് കയറി തല്ലിയെന്നും എന്നാല്‍ ആ കേസില്‍ ഇതുവരേയും പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ചിട്ടില്ലെന്നുമാണ് ലച്ചു പറഞ്ഞത്. തന്റെ ജീവിത കഥ ലച്ചു പറയുമ്പോള്‍ മറ്റുള്ളവരുടെ കണ്ണ് നിറയുന്നതും പ്രൊമോയില്‍ കാണാം.
പിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നതായി കാണിക്കുന്നത്. ബിഗ് ബോസ് വീട്ടിലെ ശക്തയായ ദേവുവിന് സുഖമില്ലാതാകുന്നതാണ് പ്രൊമോയിലുള്ളത്. താരം ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്. പാനിക് അറ്റാക്ക് വന്നത് പോലെയാണ് ദേവുവിന്റെ പെരുമാറ്റം പ്രൊമോ വീഡിയോയില്‍ കാണുന്നത്. മറ്റുള്ളവര്‍ ചേര്‍ന്ന് താരത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
എന്നാല്‍ ദേവുവിന്റെ ആരോഗ്ര പ്രശ്‌നം ഗുരുതരമാകുന്നതും മറ്റുള്ളവര്‍ എന്ത് ചെയ്യണമെന്നറിയാതെ ചുറ്റിനും കൂടുന്നതും കാണാം. പിന്നാലെ ദേവുവിനെ ടേബിൡ കിടത്തുന്നതും പ്രൊമോ വീഡിയോയിലുണ്ട്. എന്നാല്‍ ദേവുവിന് ഗുരുതരമായ എന്തോ പ്രശ്‌നമുണ്ടായെന്നാണ് തോന്നുന്നത്. താരത്തെ അനിയന്‍ മുഥുന്‍ എടുത്തു കൊണ്ട് മെഡിക്കല്‍ റൂമിലേക്ക് ഓടുന്നതായി കാണാം. എന്താണ് ദേവുവിന് സംഭവിച്ചതെന്ന് കണ്ടറിയണം.

നേരത്തെ തന്നെ തനിക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളതായി ദേവു അറിയിച്ചിരുന്നു. താരത്തിന്റെ ആരോഗ്യം പലപ്പോഴായി മോശമാവുകയും ചെയ്തിരുന്നു. ഇപ്പോഴെന്താണ് താരത്തിന് സംഭവിച്ചതെന്നറിയില്ല. ഗുരുതരമായ എന്തെങ്കിലും പ്രശ്‌നമാണോ സംഭവിച്ചത്, താരം ഷോയില്‍ നിന്നും പുറത്താകുമോ എന്നൊക്കെയുള്ള സംശയങ്ങളാണ് സോഷ്യല്‍ മീഡിയിയല്‍ നിറയുന്നത്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയണമെങ്കില്‍ കാത്തിരുന്ന് കാണുക തന്നെ വേണം.
ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ദേവു. വിഷ്ണുവുമായുള്ള സൗഹൃദത്തിലുണ്ടായ വിള്ളലുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദേവുവിന്റെ ഗെയിമിനെ സാരമായി ബാധിച്ചിരുന്നു. താരത്തെ വീക്കിലി ടാസ്‌കിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ജയിലിലേക്ക് അയക്കാനായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications