നോക്കിയും കണ്ടും നിന്നോ! വിഷ്ണുവിന് ലാലേട്ടന്റെ മുന്നറിയിപ്പ്; ദേവു കോംബോ പാരയാകുമോ?

അങ്ങനെ ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ആദ്യത്തെ ആഴ്ച പിന്നിടുകയാണ്. ഇതിന്റെ ഭാഗമായി താരങ്ങളെ കാണുവാനായി മോഹന്‍ലാല്‍ ഇന്നെത്തിയിരുന്നു. ആദ്യത്തെ വിക്കെന്‍ഡ് എപ്പിസോഡ് ആയതിനാല്‍ ഇന്നത്തെ ദിവസം താരങ്ങളോട് വിശേഷങ്ങളൊക്കോ ചോദിച്ച് അറിയുക മാത്രമാണ് മോഹന്‍ലാല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ വരവ് ഒരിക്കലും വെറുതെയാകാറില്ല എന്നതാണ് വാസ്തവം.

പുറമെ നിന്നു നോക്കുമ്പോള്‍ പെട്ടെന്ന് മനസിലാക്കാത്ത തരത്തില്‍ എന്നാല്‍ മത്സരാര്‍ത്ഥികള്‍ക്ക് കൃത്യമായ സൂചനകളും താക്കീതുകളുമൊക്കെ മോഹന്‍ലാല്‍ നല്‍കാറുണ്ട്. അത്തരത്തില്‍ തന്റെ വാക്കുകള്‍ക്ക് പിന്നില്‍ മോഹന്‍ലാല്‍ ഒളിപ്പിച്ചു വച്ചു നല്‍കിയൊരു മുന്നറിയിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വിശദമായി വായിക്കാം തുടര്‍ന്ന്.

 viber good

ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ആദ്യത്തെ ആഴ്ച തന്നെ ശ്രദ്ധ നേടിയ താരമാണ് വിഷ്ണു. ഫിറ്റ്‌നസ് ട്രെയിനറായ വിഷ്ണു പ്രേക്ഷകര്‍ക്ക് അത്രസുപരിചിതനായിരുന്നില്ല. എന്നാല്‍ തന്റെ ഗെയിമിലൂടെ ആദ്യത്തെ ആഴ്ച തന്നെ ശ്രദ്ധ നേടാന്‍ വിഷ്ണുവിന് സാധിച്ചിട്ടുണ്ട്. ആരാധകരേയും നേടിയെടുത്തിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത് വിഷ്ണുവും വൈബര്‍ ഗുഡ് ദേവുവും തമ്മിലുള്ള കോമ്പോയാണ്.

എന്നാല്‍ ഈ കോമ്പോയുടെ കാര്യത്തില്‍ വിഷ്ണുവിന് മോഹന്‍ലാല്‍ ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എല്ലാവരോടും വിശേഷങ്ങള്‍ തിരക്കുന്നതിനിടെ മോഹന്‍ലാല്‍ വിഷ്ണുവിനോടും സംസാരിച്ചിരുന്നു. ബിഗ് ബോസിന്റെ കടുത്ത ആരാധകനായിരുന്ന വിഷ്ണു എല്ലാം അറിഞ്ഞു കൊണ്ടല്ലേ ഇങ്ങോട്ട് വന്നതെന്ന് മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. പിന്നീട് ശരീരവും മനസവുമൊക്കെ എകാഗ്രമാക്കി വെക്കുക. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിച്ച് ഇല്ലാതാക്കണ്ട എന്നും മോഹന്‍ലാല്‍ വിഷ്ണുവിനോടായി പറയുന്നുണ്ട്.

 viber good

ഈ വാക്കുകള്‍ ദേവുവുമായുള്ള കോമ്പോയില്‍ നിന്നും പിന്നോട്ട് പോകാനുള്ള മുന്നറിയിപ്പാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. ബിഗ് ബോസ് വീട് ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ അടിയായിരുന്നു വിഷ്ണുവും ദേവുവും തമ്മില്‍ നടന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസം മുതല്‍ ഇരുവരും തോളില്‍ കൈ ഇട്ട് നടക്കുന്നതാണ് കാണാന്‍ സാധിച്ചത്. ഇതിന് പിന്നില്‍ ഗെയിം സ്ട്രാറ്റജിയാണെന്നും യഥാര്‍ത്ഥ സൗഹൃദമല്ലെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

കഴിഞ്ഞ ദിവസം വിഷ്ണുവിനോടായി ദേവു നീ എന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നും നിന്റെ കാര്യത്തില്‍ എനിക്ക് പൊസസീവ്‌നെസ് ഉണ്ടെന്നും പറഞ്ഞിരുന്നു. തിനാല്‍ മറ്റോടും അടുക്കരുതെന്നും ദേവു പറഞ്ഞിരുന്നു. എന്നാല്‍ വിഷ്ണു അതില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ പിണക്കത്തിലാവുകയും മറ്റു ചില താരങ്ങള്‍ ഇരുവര്‍ക്കുമിടയിലൊരു സന്ധിയ്ക്ക് ശ്രമിക്കുകയുമൊക്കെ ചെയ്തിരുന്നു.

അതേസമയം ആദ്യ ആഴ്ച തന്നെ അടിയും വഴക്കുകളും ടാസ്കുമൊക്കെയായി കളറായി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. ഈ സീസണിലെ ആദ്യത്തെ നോമിനേഷന് ശേഷമുള്ള എവിക്ഷന്‍ നാളെയായിരിക്കും നടക്കുക. ആരാകും പുറത്താവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകരും പ്രേക്ഷകരും. ആരെങ്കിലും വെെല്‍ഡ് കാർഡ് എന്‍ട്രിയായി ബിഗ് ബോസ് വീട്ടിലെത്തുമോ എന്നതും കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X