സ്റ്റാർട്ട് മ്യൂസിക്കിന്റെ സ്വന്തം ഡിജെ, മോഹൻലാൽ പറഞ്ഞ സകലകലാവല്ലഭൻ! സിബിൻ ബെഞ്ചമിൻ ബിഗ് ബോസിലേക്ക്?

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കാൻ ഒരുങ്ങുകയാണ്. കേവലം മൂന്ന് ദിവസങ്ങൾക്ക് അപ്പുറം പുതിയ സീസൺ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും.

ഈ വരുന്ന ഞായറാഴ്ചയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ സംപ്രേക്ഷണം ആരംഭിക്കുന്നത്. കഴിഞ്ഞ നാല് സീസണുകളിലും അവതാരകനായിരുന്ന മോഹൻലാൽ തന്നെയാണ് ഇത്തവണയും ഷോയുടെ അവതാരകനായി എത്തുന്നത്.

അതേസമയം ആരൊക്കെയായിരിക്കും പുതിയ സീസണിൽ മത്സരാർത്ഥികളായി എത്തുക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. പല പേരുകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

sibin benjamin

അതിനിടെ അണിയറപ്രവർത്തകരും മത്സരാർത്ഥികളെ കുറിച്ചുള്ള സൂചനകൾ പുറത്തുവിടുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മൂന്ന് മത്സരാർത്ഥികളെ കുറിച്ചുള്ള സൂചനകൾ പ്രോമോ വീഡിയോയിലൂടെ നൽകിയിരുന്നു.

മത്സരാർത്ഥികളുടെ പ്രെഡിക്ഷൻ ലിസ്റ്റിൽ നിന്ന്, ഒരാൾ റീൽ വീഡിയോകളിലൂടെ ശ്രദ്ധനേടിയ അമല ഷാജിയും. മറ്റെയാൾ വുഷുവിൽ തിളങ്ങിയിട്ടുള്ള അനിയൻ മിഥുനും മൂന്നാമത്തെയാൾ സംരഭകയാ ശോഭ വിശ്വനാഥുമാണെന്ന് ഏകദേശം ഉറപ്പിച്ചിരിക്കുകയാണ് പ്രേക്ഷകർ.

ഇപ്പോഴിതാ, നാലാമതൊരാളെ കുറിച്ചുള്ള സൂചന കൂടി നൽകിയിരിക്കുകയാണ് പുതിയ പ്രോമോ വീഡിയോയിലൂടെ. ഒരു കമ്പോസർ, സിംഗർ ആക്ടർ എല്ലാം കൂടി ചേർന്ന ഒരു സകലകലാവല്ലഭനാണ് ഷോയിൽ എത്തുന്നതെന്നാണ് പ്രോമോയിൽ പറയുന്നത്.

നേരത്തെ വന്ന പ്രഡിക്ഷൻ ലിസ്റ്റുകളിൽ ഒന്നും ഇങ്ങനെയൊരാളെ കുറിച്ച് ചർച്ച ചെയ്യാത്ത കൊണ്ട് തന്നെ സംശയത്തിലാണ് പ്രേക്ഷകർ.

ഗായകനും നടനുമായ കൊല്ലം ഷാഫി, ശബരീഷ് വർമ്മ എന്നിവരൊക്കെയാണോ എന്ന സംശയം ആരാധകർ ഉന്നയിക്കുന്നുണ്ട്. എന്നാൽ മറ്റൊരാളും ആവാമെന്ന സൂചനകളാണ് ലഭിക്കുന്നത്.

ഏഷ്യാനെറ്റിലെ തന്നെ സ്റ്റാർട്ട് മ്യൂസിക്ക് ആരാദ്യം പാടും എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയ ഡിജെ സിബിൻ ബെഞ്ചമിൻ ആണ് സാധ്യത പറയപ്പെടുന്ന താരം.

ബിഗ് ബോസ് മല്ലു ടോൾക്സ് രേവതി ഉൾപ്പടെയുള്ള ബിഗ് ബോസ് അനലിസ്റ്റുകൾ സിബിൻ ആവാനുള്ള സാധ്യതയാണ് പറയുന്നത്. പുതുതായി ഏഷ്യാനെറ്റ് പങ്കുവച്ച പോസ്റ്ററിൽ മുഖത്തിന്റെ പകുതിയും നൽകിയിട്ടുണ്ട്.

അതിൽ നിന്നും സിബിൻ തന്നെയാകാമെന്ന നിഗമനത്തിലേക്കാണ് രേവതി എത്തിച്ചേരുന്നത്. സ്റ്റാർട്ട് മ്യൂസിക്കിൽ ഡിജെ ആയിരുന്ന സിബിൻ അതിന് പുറമെ കൊറിയോഗ്രാഫറും കണ്ടെന്റ് റൈറ്ററുമൊക്കെയാണ്.

അഭിനയത്തിൽ താൽപര്യമുള്ള സിബിൻ അമല പോൾ നായികയായ ടീച്ചർ എന്ന സിനിമയിൽ അഭിനയിച്ചുട്ടുമുണ്ട് എന്നാണ് വിവരം. എന്തായാലും നിഗമനങ്ങൾ ശരിയാണോയെന്ന് മൂന്ന് ദിവസങ്ങൾക്ക് ഉള്ളിൽ അറിയാം.

പ്രഡിക്ഷൻ ലിസ്റ്റിൽ വന്ന ഏകദേശം 12 പേർ മത്സരാർത്ഥികളായി എത്തുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ആദ്യം മുതൽ സാധ്യത പറയുന്ന ഹനാൻ, സംവിധായകൻ അഖിൽ മാരാർ, ട്രാൻസ്‌ജെൻഡർ മോഡലും ആക്ടിവിസ്റ്റുമായ നാദിറ മെഹറിൻ,

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസർ വൈബർ ഗുഡ് ദേവു, നടിയും മോഡലുമായ അഞ്ജന മോഹൻ, സീരിയൽ താരം ഷിജു എആർ, ഇൻസ്റ്റാഗ്രാം റീലുകളിലൂടെ ശ്രദ്ധനേടിയ ജുനൈസ്,

നടിയും ഗായികയുമായ മനീഷ കെഎസ്, കഴിഞ്ഞ സീസണിലെ മത്സരാർത്ഥി ധന്യയുടെ ഭർത്താവ് ജോൺ എന്നിവരാണ് ഏകദേശം ഉറപ്പായിരിക്കുന്ന മത്സരാർത്ഥികൾ.

sibin benjamin

പ്രഡിക്ഷൻ ലിസ്റ്റിലെ ചില മത്സരാർത്ഥികളൊക്കെ ഷോ നടക്കുന്ന മുംബൈയിൽ എത്തിയതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.

ഇത്തവണ നല്ല ഒര്‍ജിനല്‍ ആള്‍ക്കാരാണ് വരാന്‍ പോകുന്നതെന്നും തീ പാറുമെന്നും പ്രൊമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

നൂറ് ദിവസങ്ങളായി നടക്കുന്ന ബിഗ് ബോസ് ഷോ ഇരുപത്തിനാല് മണിക്കൂറും ഹോട്ട്സ്റ്ററിൽ സംപ്രേക്ഷണം ഉണ്ടാവും. അടുത്ത ദിവസങ്ങളിൽ ബിഗ് ബോസ് പരിചയപ്പെടുത്താൻ പോകുന്ന മത്സരാർത്ഥികൾ ആരൊക്കെയാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X