അഖില്‍ മാരാര്‍ ഫൈനലില്‍ കാണും, പക്ഷെ കപ്പടിക്കുക മറ്റൊരാള്‍; ടോപ് 5നെ പ്രവചിച്ച് ഗോപിക
മോഹന്‍ലാല്‍ പറഞ്ഞത് പോലെ സാധാരണക്കാരിയായ അകത്തേക്ക് കയറിയ ഗോപിക പുറത്തേക്ക് ഇറങ്ങിയത് താരമായിട്ടാണ്. ഇപ്പോഴിതാ ഈ സീസണിലെ ഫൈനലിലെത്താന്‍ സാധ്യതയുള്ള അഞ്ചു പേര്‍ ആരൊക്കെയായിരിക്കുമെന്ന് പ്രവചിക്കുകയാണ് ഗോപിക. അതേസമയം തന്നെ ഒട്ടും ഒറിജനല്‍ അല്ലാത്തവര്‍ ആരെന്നും ഗോപിക പറയുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഗോപിക മനസ് തുറക്കുന്നത്.
ആദ്യമായി ഗോപിക പറയുന്ന പേര് റെനീഷയുടേതാണ്. അഖില്‍ മാരാരും കാണുമെന്നാണ് ഗോപിക പറയുന്നത്. ഭൂരിപക്ഷം പേരും വയലന്‍സിനെ പിന്തുണയ്ക്കുന്നവരാണെന്നാണ് അതിനുള്ള കാരണമായി ഗോപിക പറയുന്നത്. അതേസമയം, ആളെക്കുറിച്ച് നല്ല ഓര്‍മ്മകള്‍ ഉണ്ടെങ്കിലും എനിക്കിനി അയാളെ സ്‌നേഹത്തോടെ കാണാന്‍ സാധിക്കില്ലെന്നും ഗോപിക പറയുന്നു.

ആദ്യം ദിവസം തന്നെ സംസാരിക്കുന്നതിനിടെ ആള് പറഞ്ഞൊരു ഡയലോഗ് ഇപ്പോഴും എന്റെ മനസിലുണ്ട്. അത് എനിക്ക് ഒരിക്കലും ഓക്കെയാകില്ല. ഭാര്യയെ ഗര്‍ഭിണിയായിരിക്കെ തല്ലിയിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. അവിടെ ഇരുന്ന ദേവു ചേച്ചിയടക്കമുള്ളവര്‍ കേട്ടിരിക്കുകയല്ലാതെ പ്രതികരിച്ചില്ല. അപ്പോഴാണ് ഞാന്‍ ഞാന്‍ എഴുന്നേറ്റ് നില്‍ക്കുന്നതും ഇനി ഇവിടെ നിന്നാല്‍ നിങ്ങളെ ഞാന്‍ തല്ലും എന്ന് പറഞ്ഞു പോകുന്നും. അങ്ങനെയുള്ളൊരാള്‍ എനിക്കൊരിക്കലും ഓക്കെയല്ല. ഞാന്‍ അതുപോലൊരു സാഹചര്യത്തിലൂടെയാണ് കടന്നു വന്നതെന്നും ഗോപിക പറയുന്നു.
മൂന്നാമതായി ഗോപിക പറയുന്ന പേര് ജുനൈസിന്റേതാണ്. ജുനൈസിന് അതിനുള്ള കഴിവുണ്ടെന്നാണ് ഗോപിക പറയുന്നത്. അവന്‍ കളിക്കുന്നത് അവന്റേതായ രീതിയില്‍ ആണെങ്കില്‍ കുറച്ചു കൂടി ബെറ്റര്‍ ആകേണ്ടതുണ്ടെന്നും ഗോപിക പറയുന്നു. പിന്നെ സാഗര്‍ കാണാന്‍ സാധ്യതയുള്ളതായാണ് ഗോപിക പറയുന്നത്. വിഷ്ണു സേഫ് ഗെയിം കളിക്കുന്നയാളാണെന്നാണ് ഗോപിക പറയുന്നത്. നിലപാടുകള്‍ വിഷ്ണു സ്‌ക്രീന്‍ സ്‌പേസിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നാണ് ഗോപിക പറയുന്നത്.
അതേസമയം ടൈറ്റില്‍ വിന്നറായി ഗോപിക പറയുന്ന പേര് റെനീഷയുടേതാണ്. നന്നായി ഗെയിം കളിക്കുന്നയാളാണ്. അഭിപ്രായം പറയും. സുഹൃത്തുക്കള്‍ക്കായി കുറച്ച് മാറുമെങ്കിലും ഒറിജിനലാണ് റെനീഷ എന്നാണ് ഗോപിക പറയുന്നത്. തങ്ങള്‍ക്കിടയില്‍ അത്ര നല്ല ബന്ധമില്ലെങ്കിലും റെനീഷയുടെ പേരാണ് ഗോപിക പറയുന്നത്. നേരത്തെ റെനീഷയ്ക്ക് തനിക്ക് ഗോപികയെ ഇഷ്ടമല്ലെന്ന് പറഞ്ഞിരുന്നതാണ്.

അതേസമയം ഒട്ടും ഒറിജനല്‍ അല്ലാത്തവര്‍ ആരെന്ന ചോദ്യത്തിനും ഗോപിക മറുപടി പറയുന്നുണ്ട്. ഫേക്കാണെന്നല്ല താന്‍ പറയുന്നത്, നിലപാടുകള്‍ പറയാതെ, ഒളിച്ചുമാറി പുറമെ പാവത്തെ പോലെ ഇരിക്കുന്നത് റിനോഷ് ആണെന്നും മറ്റൊരാള്‍ അളിയന്‍ ആണെന്നും പറയുന്ന ഗോപിക ഇതേ ക്യാറ്റഗറിയിലെ ആളായി അനിയന്‍ മിഥുന്റെ പേരും പറയുന്നു. അഭിപ്രായം പറയുന്നില്ല എന്നതാണ് ഗോപിക പറയുന്ന കാര്യം. തുടക്കം മുതല്‍ തന്റെ നിലപാട് പറയുന്ന വ്യക്തിയായിരിക്കും ഒറിജനല്‍ എന്നാണ് ഗോപികയുടെ അഭിപ്രായം.
ഏറ്റവും ഒറിജിനല്‍ റെനീഷയാണെന്നാണ് ഗോപിക പറയുന്നത്. തന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞത് ഒറിജനല്‍ ആയിട്ടാണ് തോന്നിയതെന്നാണ് ഗോപിക പറയുന്നത്. പലര്‍ക്കും തന്നോട് ഇഷ്ടമല്ലെങ്കിലും അവരത് പുറത്ത് കാണിക്കാതെ മനസില്‍ വെക്കുകയായിരുന്നുവെന്നും എന്നാല്‍ റെനീഷ അത് മുഖത്ത് നോക്കി തന്നെ പറഞ്ഞുവെന്നും ഗോപിക ചൂണ്ടിക്കാണിക്കുന്നു. ഡ്രസിന്റെ കാര്യത്തില്‍ പ്രശ്‌നം വന്നപ്പോള്‍ എന്റെ കൈയിലുണ്ട് പക്ഷെ നിനക്ക് തരില്ലെന്ന് പറഞ്ഞു. താന്‍ ചോദിക്കുക പോലും ചെയ്തില്ല. അത് പക്ഷെ തനിക്ക് ഒറിജിനല്‍ ആയിട്ടാണ് തോന്നിയതെന്നാണ് ഗോപിക പറയുന്നത്.


Click it and Unblock the Notifications











