നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തി, ഷിജുവിന്റെ വാക്കുകള്‍ സ്വയം ചെറുതാക്കുന്നത്; ഉള്ളുനൊന്ത് ഗോപിക
ബിഗ് ബോസ് മലയാളം സീസണ്‍ 5ലൂടെ മലയാളത്തിലെ ആദ്യത്തെ കോമണര്‍ മത്സരാര്‍ത്ഥിയാണ് ഗോപിക ഗോപി. ഷോയില്‍ നിന്നും പുറത്താക്കപ്പെട്ടുവെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ശ്രദ്ധ നേടാനും ഗോപികയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ താന്‍ ഷോയിലെ മറ്റ് മത്സരാര്‍ത്ഥികളില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ഒറ്റപ്പെടലിനെക്കുറിച്ച് മനസ് തുറക്കുകയാണ് ഗോപിക.
വണ്‍ ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. പലയിടത്തും ഒറ്റപ്പെടല്‍ അനുഭവിച്ചിട്ടുണ്ട്. ഒരു മിനുറ്റ് ഞങ്ങള്‍ സംസാരിക്കട്ടേയെന്ന് പറഞ്ഞ് മാറ്റി വിടാറുണ്ട്. എന്നാല്‍ അവരുടെ ഉള്ളിലേക്ക് കയറാന്‍ തന്നെ ശ്രമിച്ചു കൊണ്ടിരുന്നുവെന്നാണ് ഗോപിക പറയുന്നത്.

തന്നോട് നിനക്കത് ചേരില്ല എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഒരുപാട് ഒറ്റപ്പെടുത്തിയിട്ടുണ്ട്. ഞാനത് പറയാതിരുന്നതാണ്. ക്യാമറയ്ക്ക് മുന്നില്‍ വന്ന് നിന്ന് പറയുന്നത് ഒരുപാട് കണ്ടിട്ടുണ്ട്. അത് വേണ്ട എന്റെ ഗെയിം കണ്ട് എന്നെ മനസിലാക്കിയാല്‍ മതിയെന്ന് ഞാന്‍ തീരുമാനിച്ചു. അതാണ് എനിക്ക് പറ്റിയ തെറ്റെന്ന് പലരും പറഞ്ഞുവെന്നും ഗോപിക പറയുന്നു.
എന്നോട് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടുണ്ട്. കറുത്തതാണെങ്കിലും കാണാന്‍ ഭംഗിയുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതൊക്കെ കുഞ്ഞുനാള്‍ മുതല്‍ കേള്‍ക്കുന്നതാണ്. അതില്‍ നിന്നൊക്കെ റിക്കവറായി ഓക്കെയായി വന്നതാണ്. വീണ്ടുമത് കേള്‍ക്കുമ്പോഴുണ്ടാകുന്ന അവസ്ഥയിലാണ് പല പ്രശ്‌നങ്ങളും ഉണ്ടായത്. ആദ്യം കേള്‍ക്കുമ്പോള്‍ കുഴപ്പമില്ല. പിന്നെ പിന്നെ ബുദ്ധിമുട്ടാകും. ഇത്ര ഉയരത്തിലുള്ളവര്‍ പോലും ഇങ്ങനെയാണല്ലോ ചിന്തിക്കുന്നത് സമൂഹം എന്താണ് മാറാത്തതെന്ന് തോന്നുമെന്നും ഗോപിക പറയുന്നു.
പലരുടേയും വായില്‍ നിന്നും വരുന്ന ഒരു വാക്ക് മതി. നമ്മള്‍ ബ്ലാങ് ആവും. പിന്നെ മനസില്‍ വിചാരിക്കാത്ത കാര്യങ്ങളായിരിക്കും പുറത്തേക്ക് വരിക. പ്രഷര്‍ കാരണം സംഭവിക്കുന്നതാണെന്നും ഗോപിക പറയുന്നു. പിന്നാലെ ഷിജു കറുത്തതാണെങ്കിലും ശാരദാമ്മയെ പോലെയുണ്ടെന്ന് പറഞ്ഞതിനെക്കുറിച്ചും ഗോപിക സംസാരിക്കുന്നുണ്ട്. അതൊക്കെ വേദനിപ്പിച്ചുണ്ട്. വേറേയും കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ പറയുമ്പോള്‍ പോലും സിനിമാ ഫീല്‍ഡിലുള്ള അദ്ദേഹത്തിന് പോലും അറിയാത്ത ഉത്തരം തനിക്ക് അറിയാമായിരുന്നുവെന്ന് ഗോപിക ചൂണ്ടിക്കാണിക്കുന്നു.
പിന്നെ പറഞ്ഞത് ഇത്ര വലിയ നടന്റെ കൂടെ അഭിനയിക്കുമോ എന്ന് അറിയാമായിരുന്നുവോ എന്ന് ചോദിച്ചിരുന്നു. എന്തിനാണ് ഇങ്ങനെ സ്വയം ചെറുതാകുന്നത്. എന്തെങ്കിലും ആകട്ടെ എന്ന് കരുതി ഞാന്‍ വിട്ടതാണെന്നും ഗോപിക പറയുന്നു. പിന്നീട് പല ഗെയിമിലും ആ കാര്യത്താല്‍ മാറി നില്‍ക്കുന്നുവെന്ന് പറഞ്ഞപ്പോഴാണ് വിഷമം തോന്നുകയും വായില്‍ നിന്നും എന്തൊക്കയോ വന്നതെന്നും ഗോപിക പറയുന്നു. സെറീനയുമായുണ്ടായ തര്‍ക്കത്തിന് പിന്നിലെ കാരണമാണ് ഗോപിക പറയുന്നത്.

റെനീഷ ഇഷ്ടമില്ലെന്ന് തുറന്നു പറഞ്ഞു, ബാക്കിയുള്ളവര്‍ പറഞ്ഞില്ല എന്ന് മാത്രമാണെന്നും ഗോപിക പറയുന്നു. ചില വാക്കുകള്‍ ഉച്ഛരിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും അത് തന്റെ തെറ്റല്ലെന്നാണ് അപകര്‍ഷതാ ബോധം വിഷയത്തെക്കുറിച്ച് ഗോപിക സംസാരിക്കുന്നത്.
ഈ സീസണില്‍ നിന്നും പുറത്താകുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗോപിക. നേരത്തെ ഏയ്ഞ്ചലീനും ഹനാനും പുറത്തായിരുന്നു. ഏയ്ഞ്ചലീന്‍ എവിക്ഷനിലൂടെ പുറത്തായ ഈ സീസണിലെ ആദ്യത്തെ താരമാണ്. ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് ഹനാന്‍ പുറത്താകുന്നത്. മലയാളത്തിലെ ആദ്യത്തെ മിഡ് വീക്ക് എവിക്ഷനിലൂടെയാണ് ഗോപിക പുറത്താകുന്നത്.


Click it and Unblock the Notifications











