സെറീനയുമായുള്ള പ്രണയം സ്ട്രാറ്റജിയല്ല! മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സാഗര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ നിന്നും ഏറ്റവും ഒടുവില്‍ പുറത്തായ താരമാണ് സാഗര്‍ സൂര്യ. ഷോയില്‍ നിന്നും പുറത്തായ സാഗര്‍ സൂര്യ ഇപ്പോള്‍ നാട്ടിലെത്തിയിരിക്കുകയാണ്. വിമാനത്താവളത്തില്‍ സാഗദര്‍ സൂര്യയെ സ്വീകരിക്കാന്‍ സുഹൃത്തുക്കളും മാധ്യമ പ്രവര്‍ത്തകരുമുണ്ടായിരുന്നു. തിരക്കനിടയിലും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സാഗര്‍ സൂര്യ മറുപടി നല്‍കുന്നുണ്ട്.
വിമാനത്താവളത്തില്‍ നിന്നും പുറത്ത് വന്ന സാഗര്‍ സൂര്യ പൊട്ടിക്കരയുന്നതാണ് കണ്ടത്. തന്നെ കാണാന്‍ ഇത്രയും പേര്‍ വന്നതിന്റെ സന്തോഷത്തിലാണ് താന്‍ പൊട്ടിക്കരഞ്ഞത് എന്നാണ് സാഗര്‍ സൂര്യ പറഞ്ഞത്. അതേസമയം ഷോയില്‍ നിന്നും താന്‍ പുറത്താകുമെന്ന് കരുതിയില്ലെന്നും സാഗര്‍ സൂര്യ മാധ്യമങ്ങളോടായി പറഞ്ഞു. സേഫ് ഗെയിം കളിക്കുന്നവര്‍ അവിടെയുണ്ടെന്നും താരം പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവിടെ നില്‍ക്കേണ്ട ഒരാളായിരുന്നു താനെന്നും സാഗര്‍ സൂര്യ പറഞ്ഞു. പിന്നാലെ സാഗറിനോട് സെറീനയുമായുള്ള അടുപ്പത്തെക്കുറിച്ചും ചോദിച്ചു. സാഗറും സെറീനയും തമ്മിലുള്ള സൗഹൃദം പ്രണയത്തിലേക്ക് നീങ്ങുന്നതായാണ് ഷോയില്‍ കണ്ടത്. ഇത് അകത്തും പുറത്തും വലിയ ചര്‍ച്ചയായിരുന്നു.
സെറീനയുമായി എനിക്ക് ഇമോഷണല്‍ അടുപ്പമുണ്ട്. ആ കുട്ടിയുടെ ഒരുപാട് വ്യക്തിപരമായ കാര്യങ്ങള്‍ എനിക്കറിയാം. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ അവള്‍ക്കറിയാം. അമ്മയുമായി വളരെയധികം അറ്റാച്ചുമെന്റുള്ളയാളാണ്. പക്ഷെ പലരും അതിനെ വേറെ രീതിയിലാണ് പറയുന്നത്. സ്ട്രാറ്റജിയാണെന്നൊക്കെ കണ്ടു. പക്ഷെ അങ്ങനെ ഒരു സ്ട്രാറ്റജിയും കളിക്കേണ്ട ആവശ്യം എനിക്കില്ല. അമ്മയുടെ ആഗ്രഹമായിരുന്നു എന്റെ സ്വപ്നം. അത് ഞാന്‍ ഓള്‍റെഡി നേടിക്കഴിഞ്ഞു. എന്റെ കപ്പ് ഞാന്‍ നേടിയിട്ടുണ്ട് എന്നാണ് സാഗര്‍ പറഞ്ഞത്.
എന്റെ ജീവിതത്തില്‍ ഇത്രയും വര്‍ഷത്തിനിടയ്ക്ക് ഒരു കുട്ടിയോടും ഇത്രയുമധികം സംസാരിച്ചിട്ടില്ല. അതെന്റെ ജീവിത സാഹചര്യം കാരണമാണ്. പഠിച്ചതൊക്കെ ബോയ്‌സ് സ്‌കൂളിലായിരുന്നു. വൈകാരികമായൊരു കണക്ഷനുണ്ടെന്നും സാഗര്‍ സെറീനയെക്കുറിച്ച് പറയുന്നുണ്ട്. അതേസമയം തന്റെ അടുത്ത സുഹൃത്തായ ജുനൈസ് തന്നെ മനസിലാക്കാത്തത്തില്‍ സങ്കടമുണ്ടെന്നും സാഗര്‍ സൂര്യ പറഞ്ഞു.

താന്‍ പുറത്താകേണ്ട ആളായിരുന്നില്ല എന്ന് സാഗര്‍ നേരത്തെ പറഞ്ഞിരുന്നു. ഷോയില്‍ സേഫ് ഗെയിം കളിക്കുന്ന നിരവധി പേര്‍ അവിടെയുണ്ടെന്നാണ് താരം പറഞ്ഞത്. താന്‍ നല്ല ഗെയിമറായിരുന്നു. എന്തുകൊണ്ടാണ് പുറത്തായത് എന്നറിയില്ല. തന്റെ ഗെയിം പ്ലാന്‍ പ്രകാരം കളിച്ചു വരികയായിരുന്നു. എന്നാല്‍ തന്റെ പ്രവചനങ്ങള്‍ തെറ്റിപ്പോയെന്നും സാഗര്‍ പുറത്തായതിന് പിന്നാലെ പറഞ്ഞിരുന്നു. എന്താണ് ജനങ്ങള്‍ക്ക് വേണ്ടത് എന്ന് മനസിലാകുന്നില്ലെന്നും സാഗര്‍ പറഞ്ഞിരുന്നു.
അതേസമയം അടുത്തൊരു നോമിനേഷന്‍ പ്രക്രിയയ്ക്ക് കൂടെ സാക്ഷ്യം വഹിച്ചിരിക്കുകയാണ് ബിഗ് ബോസ് വീട്. എട്ട് പേരാണ് ഇത്തവണ നോമിനേഷിലെത്തിയിരിക്കുന്നത്. ഷിജു, സെറീന, അഖില്‍, നാദിറ, അനു, ജുനൈസ്, മിഥുന്‍, റെനീഷ എന്നിവരാണ് ഈ ആഴ്ച ബിഗ് ബോസില്‍ നിന്നും പുറത്താകാനുള്ള ഭീഷണി നേരിടുന്നത്. ആര് പുറത്താകുമെന്ന അടുത്ത വീക്കെന്‍ഡ് എപ്പിസോഡില്‍ അറിയാം.
വീഡിയോ കാണാം


Click it and Unblock the Notifications