ടോപ് 5 ല്‍ എത്തുമെന്ന് കരുതി, പെട്ടി പോലും പാക്ക് ചെയ്തില്ല; പറ്റിയ തെറ്റ് ഇതാണ്; വിഷ്ണു പറയുന്നു
ബിഗ് ബോസ് പ്രേക്ഷകരേയും മത്സരാര്‍ത്ഥികളേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് വിഷ്ണു ജോഷിയുടെ പുറത്താകല്‍. ടോപ് ഫൈവിലെത്തുമെന്ന് അകത്തുള്ളവരും പ്രേക്ഷകരും ഒരുപോലെ പറഞ്ഞ പേരായിരുന്നു വിഷ്ണു ജോഷിയുടേത്. പ്രേക്ഷകര്‍ക്ക് നേരത്തെ പരിചയമില്ലാതിരുന്ന വിഷ്ണു തുടക്കത്തില്‍ തന്നെ താന്‍ ബിഗ് ബോസിന് യോജിച്ചവനാണെന്ന് തെളിയിച്ചു. ഗെയിം ചേഞ്ചര്‍, ഖല്‍ നായക് എന്നൊക്കെയായിരുന്നു വിഷ്ണുവിനെ ആരാധകര്‍ വിളിച്ചിരുന്നത്.
ടോപ് ഫൈവില്‍ എത്തുമെന്ന് എല്ലാവരും ഉറച്ചു വിശ്വസിച്ചിരുന്ന ഒരാളാണ് വിഷ്ണു. താരങ്ങള്‍ തന്നെ അക്കാര്യം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ വിഷ്ണു പുറത്തായത് ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴിതാ തന്റെ പുറത്താകലിനെക്കുറിച്ച് വണ്‍ ഇന്ത്യയോട് മനസ് തുറക്കുകയാണ് വിഷ്ണു ജോഷി.

ഇതുവരേയും അവിടെ നില്‍ക്കാന്‍ പറ്റിയതിലും പ്രേക്ഷകരുടെ വോട്ട് കിട്ടയതിലും ഒരുപാട് സന്തോഷമുണ്ട്. വലിയ സംഭവമൊന്നുമല്ലാതെ, സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സോ, സെലിബ്രിറ്റി സ്റ്റാറ്റസോ ഇല്ലാതെ വന്ന് 84 ദിവസം അവിടെ നില്‍ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ സന്തോഷമുണ്ട്. പ്രേക്ഷകരെ രസിപ്പിക്കാനാണ് പരമാവധി ശ്രമിച്ചിട്ടുള്ളത്. എന്നെ സഹിച്ച് അവിടെ നിര്‍ത്തിയതില്‍ സന്തോഷമുണ്ട്. ഇതുവരെ വോട്ട് ചെയ്തവരോട് സ്‌നേഹമുണ്ടെന്നും ഇനിയങ്ങോട്ടും ഈ പിന്തുണയും സ്‌നേഹവും വേണമെന്നും വിഷ്ണു പറഞ്ഞു.
പുറത്താകല്‍ പ്രതീക്ഷിച്ചിരുന്നില്ല. പെട്ടി പോലും പാക്ക് ചെയ്തിരുന്നില്ല. പുറത്തായതില്‍ സങ്കടമില്ല. പറയാനുള്ളത് പറഞ്ഞും ചെയ്യാനുള്ളത് പ്രവര്‍ത്തിച്ചുമാണ് ഇറങ്ങിയിരിക്കുന്നത്. അതുകൊണ്ട് അയ്യടാ എന്നില്ല. പക്ഷെ അപ്രതീക്ഷിതമാണ്. പുറത്ത് വന്ന ശേഷം ഒരുപാട് പേര്‍ അത് തന്നെയാണ് പറഞ്ഞത്. അത് കാണുമ്പോള്‍ സന്തോഷമുണ്ട്. എന്നാല്‍ പ്രേക്ഷകന്‍ എന്ന നിലയില്‍ നോക്കുമ്പോള്‍ ടോപ് ഫൈവിലെത്തുമെന്നാണ് കരുതിയതെന്നും വിഷ്ണു പറയുന്നു. ബിഗ് ബോസ് പ്രവചനാതീതമാണെന്നും വിഷ്ണു പറയുന്നു.
വിജയം സ്വപ്‌നം കണ്ടില്ലെങ്കില്‍ കൂടെ ഫിനാലെയില്‍ എത്തുക, ടോപ് ഫൈവില്‍ എത്തുക എന്നത് സ്വപ്‌നം കണ്ടിരുന്നു. അതിനായി പരമാവധി കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. അടുത്ത സീസണ്‍ വരുമ്പോള്‍ വിഷ്ണു ജോഷി എന്ന ഗെയിമറെ ചര്‍ച്ച ചെയ്യണം, ബെഞ്ച് മാര്‍ക്ക് സെറ്റ് ചെയ്യണം എന്നൊക്കെ കരുതിയാണ് വന്നത്. അതില്‍ എത്രത്തോളം വിജയിച്ചുണ്ടെന്ന് അറിയില്ല. പക്ഷെ ഞാനെന്റെ പരമാവധി കൊടുത്തിട്ടുണ്ട്. നാട്ടില്‍ ചെന്നിട്ട് വേണം സംഭവങ്ങളൊക്കെ അറിയാന്‍ എന്നും വിഷ്ണു പറഞ്ഞു.
ഞാനും മനുഷ്യനാണ്. തെറ്റുകള്‍ പറ്റിയിട്ടുണ്ടാകാം. അതൊന്നും ആരും ഫോളോ ചെയ്യരുത്. തെറ്റുകള്‍ എന്റെ മാത്രം തെറ്റുകളാണ്. അത് തിരുത്താന്‍ ശ്രമിക്കുക. മാതാപിതാക്കള്‍ ആണെങ്കിലും തെറ്റാണെങ്കില്‍ തെറ്റാണെന്ന് പറയുക. നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ അത് മാത്രം ഫോളോ ചെയ്യണമെന്നും വിഷ്ണു പറയുന്നുണ്ട്.

മനപ്പൂര്‍വ്വം പുറത്താക്കിയതാണെന്ന് കരുതുന്നില്ല. എന്നെപ്പോലൊരു മത്സരാര്‍ത്ഥി അവിടെ ഉണ്ടാവുക എന്നത് എല്ലാവരുടേയും ആവശ്യമാണ്. ചിലപ്പോള്‍ വോട്ട് പ്രതീക്ഷിച്ചത് പോലെ വന്നിട്ടുണ്ടാകില്ല. എന്നെ പോലെ ഒന്നുമില്ലാതെ വന്നെരാളെ സഹിച്ച് അവിടെ നിര്‍ത്തിയിട്ടുള്ള പ്രേക്ഷകരോടാണ് നന്ദി പറയാനുളളത്. മുന്നോട്ട് പോകുമ്പോഴും ഇത് തന്നെയാണ് വേണ്ടതെന്നും താരം പറയുന്നു.
വിഷ്ണു പുറത്തായതിന് പിന്നാലെ ഇന്ന് ഒരാള്‍ കൂടെ ബിഗ് ബോസ് വീടിനോട് വിട പറയുമെന്നാണ് കരുതപ്പെടുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നാദിറ, റെനീഷ ഇവരില്‍ ഒരാളാകും പുറത്താവുക. ആരാണ് പുറത്താവുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.
വീഡിയോയുടെ പൂർണരൂപം കാണാം


Click it and Unblock the Notifications