ബിഗ് ബോസില്‍ കയറണം, ഫേമസ് ആകണം ബാക്കി ഞാന്‍ നോക്കിക്കോളാം ബ്രോ; റോബിനെതിരെ അനൂപ്

റോബിന്‍ രാധാകൃഷ്ണന്‍ വീണ്ടും ബിഗ് ബോസില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ്. താന്‍ മത്സരാര്‍ത്ഥിയായിരുന്ന സീസണില്‍ റോബിന്‍ പുറത്താക്കപ്പെട്ടത് സഹതാരത്തെ കയ്യേറ്റം ചെയ്തതിനായിരുന്നു. ഇപ്പോഴിതാ ചലഞ്ചറായി എത്തിയ അഞ്ചാം സീസണില്‍ നിന്നും റോബിന്‍ പുറത്തായിരിക്കുകയാണ്. ഷോയ്‌ക്കെതിരെ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് റോബിന്‍ പുറത്താക്കപ്പെട്ടത്.

പുറത്ത് വന്നതിന് പിന്നാലെ ബിഗ് ബോസ് ഷോയ്‌ക്കെതിരെ റോബിന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ റോബിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം അനൂപ് കൃഷ്ണന്‍. മൂന്നാം സീസണിലെ താരമായിരുന്നു അനൂപ്. ബിഗ് ബോസില്‍ കയറണം എന്ന ആഗ്രഹവുമായി തന്നെ കാണാന്‍ വന്ന റോബിനെക്കുറിച്ചാണ് അനൂപ് പറയുന്നത്.

Bigg Boss Malayalam

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അനൂപിന്റെ പ്രതികരണം. താങ്കളുടെ പ്രവൃത്തിയുടെ പരിണിത ഫലമായാണ് ആ വീട്ടില്‍ നിന്നും പുറത്താകേണ്ടി വന്നത് എന്നാണ് അനൂപ് പറയുന്നത്. മുന്‍പും, ഇപ്പോഴും . അത് ജീവിതത്തിലും തുടരുകയാണെങ്കില്‍ നിങ്ങള്ക്ക് നിങ്ങളോടു എന്ത് ആത്മാര്‍ത്ഥത ആണുള്ളത് എന്നും അനൂപ് ചോദിക്കുന്നുണ്ട്.

''റോബിന്‍ രാധാകൃഷ്ണന്‍ എന്ന പേരില്‍ വാദ-പ്രതിവാദങ്ങളും മറ്റും കഴിഞ്ഞ കുറച്ചു കാലങ്ങളിലായിട്ടു സോഷ്യല്‍ മീഡിയയില്‍ ഉണ്ട് . പക്ഷെ ഇപ്പൊ ഇവിടെ ഇങ്ങനൊരു കുറിപ്പ് എഴുതി ഇടുന്നത് എന്തെന്നാല്‍, 2 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വ്യക്തി എനിക്ക് പേര്‍സണല്‍ മെസ്സേജ് അയച്ചും, എനിക്ക് ഷൂട്ട് ഉള്ള സ്ഥലങ്ങളില്‍ നിരന്തരം വന്നും, ഫോണില്‍ പല തവണകളില്‍ വിളിച്ചും ഒരു ജീവിതാഭിലാഷത്തെക്കുറിച്ചു പറഞ്ഞു'' എന്നാണ് അനൂപ് പറയുന്നത് .

''ആഗ്രഹത്തെക്കുറിച്ചും സ്വപ്നങ്ങളെകുറിച്ചും പറഞ്ഞു . ബിഗ് ബോസ് വീട്ടില്‍ കയറണം, ഫേമസ് ആകണം ബാക്കി ഞാന്‍ നോക്കിക്കോളാം ബ്രോ . ഇതായിരുന്നു ആ വ്യക്തിയുടെ സംസാരം . വെറുതെ അല്ല കൃത്യമായ തെളിവുകള്‍ ഉണ്ട് കയ്യില്‍ . ഞാന്‍ എനിക്ക് പരിചയം ഉള്ള കുറച്ചു വ്യക്തികളെ പരിചയപ്പെടുത്തി, ഒരു പ്രൊഫൈല്‍ ഉണ്ടാക്കി അയക്കാന്‍ പറഞ്ഞു, ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പറഞ്ഞു . സീസണ്‍ 4 ബിഗ് ബോസ് മലയാളത്തില്‍ ഇദ്ദേഹം കയറി . പിന്നീടാണ് ഞാന്‍ അറിഞ്ഞത് മറ്റ് പലരെയും എന്നെ സമീപിച്ച പോലെ തന്നെ സമീപിച്ചിരുന്നു എന്ന് '' അനൂപ് പറയുന്നു.

അല്ലെങ്കിലും എനിക്ക് ഒരു അവകാശവാദവും ഇല്ല . റോബിന്‍ രാധാകൃഷ്ണന്‍ എന്ന ആ വ്യക്തി പിന്നീട് കേരളം മുഴുവന്‍ ആരാധകരുള്ള, ബിഗ് ബോസ് താരം ആയി വളര്‍ന്നു. ഞാന്‍ അവതാരകനായി ഏഷ്യാനെറ്റില്‍ ചെയ്യുന്ന പ്രോഗ്രാമില്‍ ഒരു തവണ ഇദ്ദേഹം വന്നപ്പോള്‍ ആണ് പിന്നീട് കാണുന്നത് . ബിഗ് ബോസ് വീട്ടില്‍ കയറുന്നതിനു തൊട്ടു മുന്‍പ് ഞാന്‍ അടക്കം ഇതിന് കാരണക്കാരായ എല്ലാ വ്യക്തികളെയും ഇദ്ദേഹം അണ്‍ഫോളോ ചെയ്തിരുന്നു . അവിടെ തുടങ്ങുന്നു വ്യക്തിവൈഭവം . ശേഷം നടന്നതൊന്നും ഞാന്‍ അന്വേഷിക്കേണ്ടതോ ഇടപെടേണ്ടതോ അല്ലാത്തതിനാല്‍ അവഗണിച്ചിരുന്നു I mean 'അവഗണിച്ചിരുന്നു' എന്നാണ് അനൂപ് പറയുന്നത്.

പക്ഷെ ഇന്ന് ബിഗ് ബോസ് സീസണ്‍ 5ല്‍ ഒരു വീണ്ടും പങ്കെടുത്ത ശേഷം പ്രോഗ്രാമിന്റെ നടത്തിപ്പിനെ, സുതാര്യതയെ ചോദ്യം ചെയ്ത്, മറ്റുള്ളവരില്‍ തെററിദ്ധാരണ പടര്‍ത്തിയതിന്റെ പേരില്‍ പുറത്താക്കപ്പെട്ട് മീഡിയക്ക് കൊടുത്ത ഇന്റര്‍വ്യു വീഡിയോസ് കണ്ടു. 3 ചോദ്യം ഉണ്ടെന്നാണ് അനൂപ് പറയുന്നത്. പിന്നാലെ അക്കമിട്ട് ഓരോ ചോദ്യങ്ങളായി അനൂപ് ചോദിക്കുകയും ചെയ്യുന്നുണ്ട്.

1. സുഹൃത്തേ ബിഗ് ബോസ് ഒരു ഉടായിപ്പു പരുപാടി ആയിരുന്നെങ്കില്‍ എന്തിനായിരുന്നു ആദ്യമേ ഇതിന് ഇറങ്ങി തിരിച്ചത് ?
2. താങ്കളുടെ പ്രവൃത്തിയുടെ പരിണിത ഫലമായാണ് ആ വീട്ടില്‍ നിന്നും പുറത്താകേണ്ടി വന്നത് . മുന്‍പും, ഇപ്പോഴും . അത് ജീവിതത്തിലും തുടരുകയാണെങ്കില്‍ നിങ്ങള്ക്ക് നിങ്ങളോടു എന്ത് ആത്മാര്‍ത്ഥത ആണുള്ളത് ?
'നിങ്ങളോടു ചോദ്യം ചോദിക്കുന്നവരെ ഇല്ലായ്മ ചെയ്യുക എന്നതല്ല, ആ ചോദ്യത്തിന് ഞാന്‍ അര്‍ഹനാണോ എന്ന സ്വബോധം ആണ് മനുഷ്യനെ മുന്നോട്ട് ചലിപ്പിക്കുന്നത് എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍ '.
3. ചോദ്യത്തെയും, ചോദ്യകര്‍ത്താവിനെയും നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ എത്ര കാലം മുന്നോട്ട് പോകും ?

Bigg Boss Malayalam

'കാലം ഒരു നാള്‍ തിരിഞ്ഞു നില്‍ക്കുന്നതിനു മുന്‍പേ ചിന്തിക്കുക' നിങ്ങള്ക്ക് കിട്ടിയ വേദിയും, അവസരങ്ങളും ജന്മനാ കിട്ടിയതല്ല . ഒരുപാട് പേര്‍ ആഗ്രഹിക്കുന്നതാണ് . നല്ല രീതിയില്‍ , ബുദ്ധിപരമായി വിനിയോഗിക്കുക. 'നാവാണ് ഏറ്റവും വലിയ ശത്രു ' എന്നാണ് അനൂപ് പറയുന്നത്.

ബിഗ് ബോസ് ഗംഭീരമായൊരു ഷോയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ മത്സരാര്‍ത്ഥിയാകാന്‍ സാധിച്ചതിലും ബെസ്റ്റ് ഗെയിമര്‍ ഓഫ് ദ സീസണ്‍ ആകാന്‍ സാധിച്ചതിലും ഞാന്‍ ഒരുപാട് അഭിമാനിക്കുന്നുണ്ട്. എനിക്ക് അവസരം തന്ന ഏഷ്യാനെറ്റിനും ബിഗ് ബോസിനും നന്ദി. ഇതിന്റെ പേരില്‍ എന്നെ ചൊറിയാന്‍ വരരുത്. എന്റെ പക്കല്‍ ഒരുപാട് തെളിവുകളുണ്ട്. ഇപ്പോള്‍ ഒന്നും പുറത്ത് വിടുന്നില്ലെന്ന് മാത്രം. ദിസ് ഈസ് നോട്ട് മൈ കപ്പ് ഓഫ് ടീ എന്നു പറഞ്ഞാണ് അനൂപ് കുറിപ്പ് നിര്‍ത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X