'എന്നെയും കുഞ്ഞിനേയും വെറുതെ വിട്ടേക്ക്, നിങ്ങളുടെ സഹതാപം ഞങ്ങൾക്ക് വേണ്ട; കുടുംബത്തിൽ കയറി ഒണ്ടാക്കണ്ട'; ദേവു

ബിഗ് ബോസ് മലയാളം സീസൺ 5 ഏഴാം വാരത്തിൽ എത്തി നിൽക്കുമ്പോൾ ഇതിനകം അഞ്ച് മത്സരാർത്ഥികളാണ് ഷോയിൽ നിന്ന് പുറത്തായിരിക്കുന്നത്. ഒമർ ലുലു ആണ് അവസാനമായി ബിഗ് ബോസ് വീടിനോട് വിടപറഞ്ഞ മത്സരാർത്ഥി. അതിന് മുൻപ് മനീഷ കെഎസ്‌, വൈബർ ഗുഡ് ദേവു എന്നിവരായിരുന്നു എവിക്റ്റായത്. കഴിഞ്ഞ ആഴ്ച നടന്ന ഡബിൾ എവിക്ഷനിൽ അപ്രതീക്ഷിതമായിരുന്നു ഇവരുടെ പുറത്താകൽ.

പുറത്തെത്തിയ ശേഷം പുറത്താകൽ ന്യായമാണെന്ന് കരുത്തുന്നില്ലെന്നായിരുന്നു വൈബർ ഗുഡ് ദേവു പറഞ്ഞത്. തങ്ങളേക്കാൾ സേഫ് ആയി ഗെയിം കളിക്കുന്നവർ വീട്ടിൽ ഇപ്പോഴും തുടരുന്നുണ്ടെന്ന് താരം പറഞ്ഞിരുന്നു. ഇതിനു പുറമെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ആക്രമണം നടക്കുന്നു എന്ന ആരോപണവും താരം ഉന്നയിക്കുകയുണ്ടായി. സഹമത്സരാർത്ഥി ആയിരുന്ന വിഷ്ണുവിന്റെ ആരാധകരും സുഹൃത്തുക്കളും ചേർന്നാണ് ആക്രമണം നടത്തുന്നതെന്നാണ് ദേവു ആരോപിച്ചത്.

viber good devu

ഇപ്പോഴിതാ, അതിനൊക്കെ പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് വൈബർ ഗുഡ് ദേവു. തന്നെയും മകളെയും വെറുതെ വിട്ടേക്ക് എന്ന് പറഞ്ഞു കൊണ്ടാണ് ദേവുവിന്റെ പോസ്റ്റ്. വിശദമായി വായിക്കാം.

'ഹഗ്ഗും, സ്മോക്കിങ്ങും ഇവിടെ കേരളത്തിൽ വലിയ വിപ്ലവകരമാക്കിയ സദാചാര ഉണ്ണികൾക്ക് നമസ്ക്കാരം. ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ച് ഇരിക്കുകയോ, ട്രാവൽ ചെയ്യുകയോ ചെയ്താൽ എന്തിനു ഒന്നിച്ചു ഒരു റൂമിൽ ഇരുന്നാൽ പോലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. അവിടെ അനാവശ്യമായ കഥകൾ കുത്തി നിറയ്ക്കുന്നത് ഈ സദാചാര ഉണ്ണികൾ ആണ്,'

'ഒന്ന് കെട്ടിപിടിച്ചാൽ ഉള്ള അതിന്റെ വില, റീലീഫ് ഒക്കെയും പലരും അറിഞ്ഞുകൊണ്ട് മറക്കുകയാണ്. അപ്പോൾ ഈ പറയുന്ന സദാചാര ഉണ്ണികൾ സ്വന്തം പേരന്റ്സിനെ അല്ലെങ്കിൽ സുഹൃത്തുക്കളെ ഒന്ന് കെട്ടിപിടിക്കാറില്ലേ. ബിഗ് ബോസ് വീട്ടിൽ നടക്കുന്ന ഒന്നിനും ക്ലാരിറ്റി ഇല്ലാതെ പുറത്തു പുണ്യാളനെ രക്ഷിക്കാൻ ചിലർ കാട്ടികൂട്ടുന്ന കോപ്രായങ്ങൾ കാണുമ്പോൾ പുച്ഛം മാത്രം. ഒന്ന് കെട്ടിപിടിച്ചതുകൊണ്ട് മാത്രം ആരും എവിടെയും നശിച്ചിട്ടില്ല. ഗർഭിണി ആയിട്ടില്ല, ഭൂമി പിളർന്നിട്ടും ഇല്ല,'

'എന്നെയും കുഞ്ഞിനേയും വെറുതെ വിട്ടേക്ക്. നിങ്ങളുടെ ആരുടെയും സഹതാപം ഞങ്ങൾക്ക് വേണ്ട. ഞങ്ങൾക്ക് പരസ്പരം നന്നായി തിരിച്ചറിയാം. പിന്നെ ദൈവത്തിന്റെ കരുണയാൽ അവൾ ആരോഗ്യവതിയാണ്. മാത്രമല്ല അവൾക്ക് കോമൺ സെൻസ് എന്നൊരു സാധനം ഉണ്ട്. ആരും ഞങ്ങളുടെ കുടുംബത്തിലേക്ക് കയറി ഒണ്ടാക്കണ്ട',

'അത് നിങ്ങൾക്ക് തന്നെ ബുദ്ധിമുട്ടാകും. പിന്നെ ഒരു സ്ത്രീയെ എങ്ങനെ റെസ്‌പെക്ട് ചെയ്യണം എന്ന് അറിയാതെ അവിടെ ഒരു ടൈമിൽ കുറെ സംസാരിക്കുന്ന നിങ്ങളുടെ വിഷ്ണു പുണ്യാളന് അറിയാം എന്താണ് ശരിക്കും നടന്നത് എന്ന്',

viber good devu

'അയാൾ തന്നെ പറഞ്ഞിട്ടുണ്ട് ഗെയിം ആയി എടുക്കാൻ. കുടുംബം എല്ലാവർക്കും ഉണ്ട്. അത് തകർക്കാൻ നോക്കിയാൽ കർമ്മ എന്നൊന്നുണ്ട് അത് തിരിച്ചടിക്കും. പുണ്യാളനെ പറ്റി പറഞ്ഞു ഈ വീഡിയോ ചെയ്‌താൽ കമന്റ് ഇട്ടാൽ നിന്നെ അങ്ങ് തീർത്തുകളയും എന്നാണ് പുണ്യാളന്റെ പി ആർ ബോധിപ്പിച്ചത്',

'വല്ല തരത്തിൽ പോയി കളിക്ക് മക്കളെ പിന്നെ നിയമം ഒക്കെ എന്തിനാ കാണാൻ ആണോ. എന്നെ വിഷ്‌ണു ഫാൻസ്‌ വന്നു തീർക്കുമോ എന്നാൽ അതൊന്നു കാണണമല്ലോ,' എന്നാണ് ദേവു ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

നേരത്തെ ബിഗ് ബോസ് വീടിനുള്ളിലെ ദേവുവിന്റെയും വിഷ്ണുവിന്റെയും സൗഹൃദം പുറത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. പുറത്ത് അതിനെ തെറ്റായി വ്യഖ്യാനിച്ചു എന്നാണ് അഭിമുഖങ്ങളിൽ ദേവു പറഞ്ഞത്. അതേസമയം, ശക്തരായ മത്സരാർഥികളിൽ ഒരാളായി വിഷ്‌ണു ഇപ്പോഴും ബിഗ് ബോസ് വീടിനുള്ളിൽ തുടരുകയാണ്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X