'റെനീഷ എന്നെ ഭരിക്കാൻ വന്നതാണ് പ്രശ്‌നമായത്, ഞാനാണ് കുഴപ്പം എന്നൊക്കെ വരുത്തി തീർത്തു': ഹനാൻ പറയുന്നു
ബിഗ് ബോസ് സീസൺ 5 ലെ ആദ്യ വൈൽഡ് കാർഡ് എൻട്രിയായി വന്ന താരമാണ് ഹനാൻ. സോഷ്യൽ മീഡിയയിലൂടെയും വാർത്തകളിലൂടെയും മുൻപ് തന്നെ ശ്രദ്ധ നേടിയിട്ടുള്ളത് കൊണ്ട് തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ആയിരുന്നു ഹനാന്റെ വൈൽഡ് കാർഡ് എൻട്രിയെ കണ്ടത്. എന്നാൽ ഹനാൻ ഹൗസിലേക്ക് വന്നതും നിന്നതും പോയതുമെല്ലാം കണ്ണ് അടച്ച് തുറക്കും മുമ്പ് സംഭവിച്ചു. ഒരു കൊടുങ്കാറ്റ് വന്ന് പോയപോലെ എന്നാണ് പ്രേക്ഷകർ ഹനാന്റെ എൻട്രിയെ വിശേഷിപ്പിച്ചത്.
വെറും മൂന്ന് ദിവസം മാത്രമാണ് ഹനാൻ ഹൗസിനുള്ളിൽ നിന്നത്. അതിനിടെ തന്നെ ഹനാന്റെ പേരിൽ വലിയ പ്രശ്‌നങ്ങൾ വീടിനുള്ളിൽ അരങ്ങേറിയിരുന്നു. ശേഷം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹനാൻ ഹൗസിൽ നിന്ന് പുറത്തേയ്ക്ക് പോവുകയും ചെയ്തു. ഇപ്പോഴിതാ, തന്റെ പുറത്താകലിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഹനാൻ. റെനീഷ തന്നോട് പെരുമാറിയ രീതിയൊക്കെ തന്നെ ബാധിച്ചിട്ടുണ്ട് എന്നാണ് ഹനാൻ പറയുന്നത്. കൈരളിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

'തുടക്കത്തിൽ തന്നെ കുറെ നിരാശകളുണ്ടായിരുന്നു. ലാലേട്ടനെ കാണാൻ കഴിയാതിരുന്നത്, ഹൗസിലുള്ളവരുമായുള്ള അടി അങ്ങനെയൊക്കെ. മെഡിറ്റേഷൻ ഒക്കെ ചെയ്ത് അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്ത പെട്ട് വരാൻ ഞാൻ തനിയെ ശ്രമം നടത്തുന്നുണ്ടായിരുന്നു. ആ സമയത്ത് റെനീഷയാണ് ഹൗസ് ക്യാപ്റ്റൻ. അതിനിടെ അവൾ വന്നിട്ട് പറയുകയാണ്, അവിടെ കിടന്ന് ഉറങ്ങരുതെന്ന്. പറയുന്നതിനൊക്കെ ഒരു രീതിയുണ്ട്. സ്നേഹത്തോടെ പറയുന്നതും ഓർഡർ ഇടുന്നത് പോലെ പറയുന്നതും വ്യത്യാസമുണ്ട്'; ഹനാൻ പറയുന്നു.
'അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു, ഞാൻ അവിടെ കിടന്ന് ഉറങ്ങുന്നത് താൻ കണ്ടോ എന്ന്. എന്തെങ്കിലും കാര്യം പറയാൻ വരുമ്പോൾ ചാടി കടിക്കുകയാണോ എന്ന് ചോദിച്ച് റെനീഷ ഫുൾ ഡബിൾ സ്റ്റാൻഡ് സംസാരമായിരുന്നു പിന്നീട്. എന്തിനാണ് ഇപ്പോൾ ഇങ്ങോട്ട് വന്ന് സംസാരിച്ചു സീൻ ക്രിയേറ്റ് ചെയ്യുന്നത്, അതിന് മാത്രം എന്താണ് ഇവിടെ ഉണ്ടായതെന്ന് ഞാൻ ചോദിച്ചു,'
'താൻ മനഃപൂർവം ഇവിടെ ഒരു സിറ്റുവേഷൻ ക്രിയേറ്റ് ചെയ്ത് എന്നെ കരിവാരി തെക്കൻ ഇറങ്ങിയിരിക്കുകയാണോ അതോ തനിക്ക് വേണ്ടത് സ്ക്രീൻ സ്‌പേസ് ആണോ. ഇവിടെ വലിഞ്ഞു കേറി വന്ന് താൻ എന്തിനാണ് ഈ സ്‌പേസ് ക്രിയേറ്റ് ചെയ്ത് എടുക്കുന്നതെന്ന് ഞാൻ ചോദിച്ചു',
'അതോടെ എന്തോ ബ്ലാ ബ്ലാ പറഞ്ഞ് ഇവൾ അവിടെന്ന് ഓടി കളഞ്ഞു. ഞാനാണ് കുഴപ്പം എന്നൊക്കെ വരുത്തി തീർത്തു. അപ്പോൾ ഗെയിമിന്റെ ഭാഗമായുള്ള പ്രശ്‍നങ്ങളൊക്കെ കഴിഞ്ഞ് ഇരിക്കുകയായിരുന്നു', എന്നും ഹനാൻ പറഞ്ഞു.

'അതായത് റിനോഷ് ബ്രോയുടെ അടുത്തെന്ന് മുത്ത് എടുക്കാൻ ഗോപിക ബുദ്ധി ഉപദേശിച്ച് തന്നിട്ട് എന്നെ ചീറ്റ് ചെയ്ത സംഭവം. അത് എല്ലാവരും കൂടി മുൻപേ ഇട്ട പ്ലാൻ ആയിരുന്നു. വൈൽഡ് കാർഡായി വന്ന് ഞാൻ അവിടവുമായി പൊരുത്തപ്പെട്ട് വരുന്നതേ ഉണ്ടായിരുന്നുള്ളു. അപ്പോൾ വേണ്ട മെന്റൽ സപ്പോർട്ട് ഒന്നും കിട്ടിയിരുന്നില്ല. വാക്‌സിൻ എടുത്തതിന്റെ വേദനയും ഉണ്ടായിരുന്നു. അതൊക്കെ കൊണ്ട് എനിക്ക് കൂടുതൽ ദേഷ്യം വരുമായിരുന്നു',
'എന്നാലും ഞാൻ ആയിട്ട് ഒരു വഴക്കിനും പ്രശ്‌നത്തിനും പോയിട്ടില്ല. ഇങ്ങോട്ട് വന്നതിനൊക്കെ നാലായിട്ട് തിരിച്ചു കൊടുത്തിട്ടുണ്ട്. എന്റെ അവിടത്തെ മൂന്ന് ദിവസത്തെ ജീവിതം, അത് ഒന്നൊന്നര ജീവിതം തന്നെ ആയിരുന്നു. ഓരോ മൊമെന്റ്സും ഞാൻ അടിച്ചു പൊളിച്ചു,' എന്നും ഹനാൻ പറഞ്ഞു.


Click it and Unblock the Notifications