മകന്റെ കഴിവുകൾ പലതും കണ്ടത് ബിഗ്‌ബോസിൽ; സാഗർ-സെറീന പ്രണയം ഗെയിമിന്റെ ഭാഗമെന്നും അച്ഛൻ, തിരുത്തി സാഗർ!

ബിഗ് ബോസ് സീസൺ 5 പതിനൊന്നാം ആഴ്ചയിൽ എത്തി നിൽക്കുകയാണ്. പത്ത് മത്സരാർത്ഥികളാണ് ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്നത്. പോയ വാരങ്ങളിൽ ചില അപ്രതീക്ഷിത പുറത്താകലുകൾക്ക് പ്രേക്ഷകർ സാക്ഷിയാവുകയുണ്ടായി. അതിലൊന്നാണ് നടൻ സാഗർ സൂര്യയുടെ പുറത്താകൽ. സേഫ് ഗെയിം കളിക്കുന്ന പലരും ഹൗസിൽ തുടരവെ സാഗറിനെ പോലെ ആക്റ്റീവായ മത്സരാർത്ഥി പുറത്തായത് ന്യായമല്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.

ബിഗ് ബോസ് സീസൺ 5 ൽ ഒരുപാട് കണ്ടന്റ് നൽകിയ മത്സരാർത്ഥികളിൽ ഒരാളാണ് സാഗർ. സാഗർ-സെറീന സൗഹൃദവും നാദിറയ്ക്ക് സാഗറിനോട് തോന്നിയ പ്രണയവുമൊക്കെ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ഹൗസിൽ നിന്ന് പുറത്തെത്തിയ ശേഷം നൽകിയ അഭിമുഖങ്ങളിൽ സാഗർ ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി. ഇപ്പോഴിതാ ബിഗ് ബോസിലെ മകന്റെ പ്രകടനത്തെ കുറിച്ചൊക്കെ സംസാരിക്കുകയാണ് സാഗറിന്റെ അച്ഛൻ. സാഗറിനൊപ്പം ബിഹൈൻഡ്‌വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

sagar father

'സാഗർ ചെയ്ത എല്ലാ ടാസ്കുകളും വളരെ നന്നായിട്ടാണ് ചെയ്തത്. ആളുടെ മൈൻഡും കോൺഫിഡൻസും വച്ച് അത് കളിച്ചിട്ടുണ്ട്. അവൻ കളിച്ച എല്ലാ ടാസ്കുകളും നല്ലതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ക്യാരക്ടർ ടാസ്‌ക് ആയിരുന്നു കൂട്ടത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത്. മറ്റുള്ള ടാസ്കിൽ നിന്നൊക്കെ വ്യത്യസ്തമായി അത് പെട്ടെന്ന് മനസ്സിൽ കയറി. കാരണം മുൻപ് ആൾ ഇത്തരത്തിൽ ചെയ്ത് കണ്ടിട്ടില്ല',

'ഈ കഴിവ് ഇവൻ എവിടെ ഒളിപ്പിച്ചുവെച്ചു എന്നൊരു തോന്നലുണ്ടായി. പല കഴിവുകളും മനസിലായത് ബിഗ് ബോസിൽ എത്തിയപ്പോഴാണ്. ഓരോ പ്രോഗ്രാമിൽ എത്തുമ്പോൾ ആണല്ലോ അതിനനുസരിച്ചുള്ള കഴിവുകൾ പുറത്ത് കാണൂ', അച്ഛൻ പറയുന്നു.

സാഗർ-സെറീന സൗഹൃദത്തെ കുറിച്ചും അച്ഛൻ സംസാരിച്ചു. കുറെ ആളുകൾ പലതും ചോദിച്ചിട്ടുണ്ട്. ലവ് സ്ട്രാറ്റജി ആണോ പ്രണയമാണോ എന്നൊക്കെ. ആളുകളുടെ കാഴ്ചപ്പാടിന് അനുസരിച്ചാണ്. സാഗറും സെറീനയും തമ്മിൽ എന്താണ് നടക്കുന്നതെന്ന് ഒരുപാട് പേർ ചോദിച്ചു. എല്ലാത്തിനും തക്കമായ മറുപടി താൻ നൽകിയിട്ടുണ്ട്. ഇതൊരു ഗെയിം ആണ്. ഗെയിമിന്റെ മുന്നോട്ട് കൊണ്ടുപോകാൻ പലരീതിയിൽ പല ട്രാക്കും കളിക്കേണ്ടി വരുമെന്നായിരുന്നു അച്ഛൻ പറഞ്ഞത്.

എന്നാൽ ഉടനെ തന്നെ അച്ഛനെ തിരുത്തിക്കൊണ്ട് സാഗർ ഇടപെട്ടു. 'അയ്യോ, അച്ഛാ.. ഞാൻ ഗെയിം എന്ന രീതിയിൽ ഒരു ട്രാക്കും കളിച്ചിട്ടില്ല. അത് അച്ഛന് അറിയില്ലേ. അച്ഛനുമായിട്ട് ഞാൻ ഇക്കാര്യം ഇതുവരെ സംസാരിച്ചിട്ടില്ല. അതൊരു ഗെയിം ഒന്നുമായിരുന്നില്ല',

'എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്നാൽ പ്രണയം, കല്യാണം അങ്ങനൊരു രീതിയിലല്ല. ഇഷ്ടങ്ങൾ പല രീതിയിലുണ്ട്. അത് കല്യാണം കഴിക്കണം എന്ന രീതിയിൽ ഉള്ളതല്ല. എന്നാലും അത് ഗെയിം ഒന്നുമായിരുന്നില്ല', സാഗർ പറഞ്ഞു. ജനങ്ങൾ കാണുന്ന രീതിയെ കുറിച്ചാണ് താൻ സംസാരിച്ചതെന്ന് അച്ഛനും വ്യക്തമാക്കി.

sagar father cerena

മകനെ കുറിച്ച് അഭിമാനം തോന്നിയ നിമിഷം ഏതാണെന്ന് ചോദിച്ചപ്പോൾ അച്ഛന്റെ മറുപടി ഇങ്ങനെ, 'ഇവൻ ബിടെകും എംടെകും പാസായത് ആണ് ആദ്യ സന്തോഷം. ഇത്രയും നാളത്തെ കഷ്ടപ്പാടിന് ഫലം ലഭിച്ചല്ലോ എന്നായിരുന്നു. അതായിരുന്നു ആദ്യത്തെ സന്തോഷ നിമിഷം. പിന്നീട് തട്ടിയും മുട്ടിയിൽ അവനൊരു എൻട്രി കിട്ടുക, അങ്ങനെ കുറെ നിമിഷങ്ങളും',

'അതിനേക്കാൾ ഒക്കെ വലുതാണ് ലോകമെമ്പാടും അറിയപ്പെടുന്ന ബിഗ് ബോസ് പോലൊരു ഷോയിൽ എൻട്രി കിട്ടിയത് നമ്മൾ അഭിമാനിക്കുന്ന ഒരു നിമിഷമാണ്', അച്ഛൻ പറഞ്ഞു. അവൻ ആഗ്രഹിക്കുന്ന ഉയരങ്ങളിൽ എത്താൻ കഴിയട്ടെയെന്നും കൂട്ടിച്ചേർത്തു.

കുറെ പഠിപ്പെല്ലാം കഴിഞ്ഞ് ഒപ്പമുള്ളവർ ലക്ഷങ്ങൾ ശമ്പളം വാങ്ങുമ്പോൾ നമ്മൾ ഒന്നുമായില്ലല്ലോ എന്ന സങ്കടം ഉണ്ടായിരുന്നു. അപ്പോഴാണ് ഓരോ അവസരങ്ങൾ ലഭിക്കുന്നത്. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. സക്‌സസ് ആയെന്ന് പറയാനായില്ലെങ്കിലും ഒരുപേര് കിട്ടി. ഇനി മുന്നോട്ട് പോകാൻ അതുമതിയെന്ന് സാഗറും പറഞ്ഞു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X