പറ്റുന്നത് ഇട്ടാ പോരേ? മേക്ക് സം ഹോട്ട്! മറുപടിയുമായി ദേവു; പഴം പൊരിക്ക് റബ്ബര്‍ ബാന്റ് ഇട്ടത് പോലെ!
താരങ്ങളെ അടുത്ത് അറിയുക, മാത്രമല്ല താരങ്ങളുടെ ഉദയത്തിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കാറുണ്ട്. അങ്ങനെ ബിഗ് ബോസ് മലയാളം സീസണ്‍ 5ലൂടെ മലയാളികള്‍ പരിചയപ്പെട്ട താരമാണ് വൈബര്‍ ഗുഡ് ദേവു എന്ന ശ്രീദേവി. സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയായ ദേവുവിനെ കുടുംബ പ്രേക്ഷകര്‍ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്. ഷോയില്‍ തുടക്കം മുതല്‍ ശ്രദ്ധ നേടാനും ദേവുവിന് സാധിച്ചിരുന്നു. മുഖത്ത് നോക്കി സംസാരിക്കുന്നതും ആരേയും കൂസാത്ത ഭാവവുമാണ് ദേവുവിന് ആരാധകരെ നേടിക്കൊടുത്തത്.
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ആദ്യത്തെ അടിയില്‍ പോലും ദേവു കയ്യടി നേടിയിരുന്നു. എന്നാല്‍ ആ തീപ്പൊരി പ്രകടനം പിന്നീടങ്ങോട്ട് തുടരാന്‍ ദേവുവിന് സാധിച്ചില്ല. ഇതോടെ താരത്തിന് ഷോയില്‍ നിന്നും പുറത്താകേണ്ടി വന്നു. പോയ സീസണില്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ച പുറത്താകലുകളില്‍ ഒന്നായിരുന്നു ദേവുവിന്റേത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദേവു. തന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ദേവു പങ്കുവെക്കാറുണ്ട്. തനിക്ക് ലഭിക്കുന്ന നല്ലതും ചീത്തയുമായ കമന്റുകള്‍ക്ക് ദേവു മറുപടി നല്‍കാറുമുണ്ട്. ഇപ്പോഴിതാ ദേവു പങ്കുവച്ചൊരു പുതിയ ചിത്രവും ശ്രദ്ധ നേടുകയാണ്. നമുക്ക് ആകെ ചെയ്യാനുള്ളത് അപ്രതീക്ഷിതമായതിനെ പ്രതീക്ഷിക്കുക എന്നത് മാത്രമാണ് എന്ന കുറിപ്പോടെയാണ് ദേവു തന്റെ സെല്‍ഫി പങുവച്ചിരിക്കുന്നത്.
ഇതിന് താഴെ ഒരാള്‍ അനാവശ്യ കമന്റുമായി എത്തുകയായിരുന്നു. മേക്ക് സം ഹോട്ട് എന്നായിരുന്നു കമന്റ്. നിന്റെ അടുക്കളയില്‍ പോവുക, ചൂടായിട്ടെന്തെങ്കിലും ഉണ്ടാക്കി കഴിക്കുക എന്നായിരുന്നു അയാള്‍ക്ക് ദേവു നല്‍കിയ മറുപടി. കഴിഞ്ഞ ദിവസം ദേവു തന്റെയൊരു ചിത്രം പങ്കുവച്ചിരുന്നു. നേരത്തെ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിന് ഇടയാക്കിയ വസ്ത്രത്തിലുള്ള ചിത്രമാണ് ദേവു പങ്കുവച്ചത്.
എനീക്കണം മച്ചന്മാരെ. സാധുണ്ണികളുടെ അറഞ്ചം പുറഞ്ചം വിപ്ലവ അര്‍ഗളനിര്‍ഗളം ആയ പോരാട്ട വാക്കുകള്‍ എന്നായിരുന്നു ഒരാളുടെ കമന്റ. പ്രതീക്ഷിച്ചത് പോലെ കമന്റുമായി ആള്‍ക്കാരെത്തി.. കഷ്ടം അവരവര്‍ക്ക് പറ്റിയത് ഇട്ടാല്‍ പോരെ എന്നായിരുന്നു ഒരാളുടെ കമന്റ്. സ്‌പോട്ടഡ് എന്നാണ് ഇതിന് ദേവു നല്‍കിയ മറുപടി. അത് അവരുടെ ഇഷ്ടം. അവരെക്കൊണ്ട് പറ്റിയതു കൊണ്ട് അവര്‍ ഇട്ടു. എങ്കില്‍ പിന്നൊരു കാര്യം ചെയ്യ് താന്‍ വാങ്ങി കൊടുക്ക്. അല്ല പിന്നെ. അവര്‍ അവര്‍ക്ക ഇഷ്ടമുള്ളത് ഇടട്ടേന്ന്. അതിന് തനിക്കെന്താ. താന്‍ ഈ നാട്ടിലൊന്നുമല്ലെടേ ജീവിക്കുന്നത്. കഷ്ടം എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.
പഴമ്പൊരിയുടെ നടുവില്‍ റബ്ബര്‍ ബാന്‍ഡ് ഇട്ടത് പോലുണ്ട്. ചുമ്മാ റീച്ച് കിട്ടാന്‍ വേണ്ടി ഓരോന്ന്. ഡ്രസ് ചേരുന്നില്ലെങ്കില്‍ അങ്ങനെ തന്നെ പറയും എന്നിങ്ങനെ വിമര്‍ശനങ്ങളും ഈ ചിത്രം നേരിടുന്നുണ്ട്. അതേസമയം നേരത്തെ ഇതേ വസ്ത്രത്തിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചതിന് ദേവുവിന് കടുത്ത സദാചാര ആക്രമണം നേരിടേണ്ടി വന്നിരുന്നു.
ചിത്രങ്ങളില്‍ ദേവു ധരിച്ച വസ്ത്രം ചേരുന്നില്ലെന്നും ദേവുവിന്റെ വയര്‍ ചാടിയെന്നുമൊക്കെയായിരുന്നു വിമര്‍ശിക്കാനുള്ള കാരണമായി സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. ഇതോടെ നിരവധി പേരാണ് താരത്തിനെതിരെ പരിഹാസവുമായി എത്തിയത്. എന്നാല്‍ വിമര്‍ശനങ്ങളില്‍ ദേവു തളര്‍ന്നില്ല. താരം ഉടനെ തന്നെ മറുപടിയുമായി എത്തുകയായിരുന്നു.

എന്റെ വയര്‍ കണ്ട് ആകുലപ്പെടുന്ന കുറച്ച് സൊസൈറ്റി മുത്തുമണികളോട് വിനീതമായി ഒരൊറ്റ ചോദ്യം, ഞാന്‍ എപ്പോളാണ് നിങ്ങളുടെയൊക്കെ കുഞ്ഞമ്മയുടെ മോള്‍ ആയത്? എന്നായിരുന്നു ദേവുവിന്റെ മറുപടി. ഇതിനൊപ്പം വിമര്‍ശകര്‍ക്കുളള അടിയായി തന്റെ വയര്‍ കാണുന്ന തരത്തിലുള്ള മനോഹരമായൊരു ചിത്രവും ദേവു പങ്കുവച്ചിരുന്നു. ഇതോടെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയത്.
ഒരാള്‍ക്ക് ഒരു ഡ്രസ് ചേരുന്നില്ല എന്ന് പറയുന്നത് തെറ്റാണോ? എന്ന് എന്ന് ചോദിച്ചയാള്‍ക്ക് ദേവു നല്‍കിയ മറുപടിയും ശ്രദ്ധ നേടിയിരുന്നു.'' മറ്റുള്ളവര്‍ എന്ത് ചെയ്താലും നിങ്ങള്‍ എന്തിന് ഗൗനിക്കണം. ഞാന്‍ തന്റെ കുഞ്ഞമ്മയുടെ മോളല്ലല്ലോ. എന്റെ ഇഷ്ടം ഞാന്‍ ചെയ്യുന്നു. ഈ വള്‍ഗര്‍ എന്ന് പറഞ്ഞു കമന്റ് ഇടുന്ന ഉണ്ണികള്‍ എത്ര തവണ സൂം ചെയ്തു നോക്കി എന്നൊക്കെ നമുക്ക് മനസിലാകും. നിങ്ങളെയൊന്നും ഇത് ബാധിക്കുന്നില്ലല്ലോ. പിന്നെന്തിനാണ് സമയം കളയുന്നത്. വീട്ടുകാരുടെ കാര്യങ്ങള്‍ നോക്കൂ. എന്റെ വയര്‍ ചാടിയതില്‍ ചേട്ടു വീട്ടില്‍ ഉള്ള വഴി മറഞ്ഞു പോയോ, ഇല്ലല്ലോ. ദീസ് ആര്‍ നണ്‍ ഓഫ് യുവര്‍ ബിസിനസ്'' എന്നായിരുന്നു ദേവുവിന്റെ പ്രതികരണം.


Click it and Unblock the Notifications