അശ്ലീല ആംഗ്യം കാണിച്ചു, ഒരടി പൊട്ടിച്ചു! മാളില്‍ വച്ച് മോശം അനുഭവം ഉണ്ടായെന്ന് വൈബര്‍ ഗുഡ് ദേവു
അപമര്യാദയായി പെരുമാറിയ വ്യക്തിയെ കൈകാര്യം ചെയ്ത് വൈബര്‍ ഗുഡ് ദേവു. ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ശ്രീദേവി എന്ന വൈബര്‍ ഗുഡ് ദേവു. എന്നാല്‍ ഷോയില്‍ അധികനാള്‍ നിലനില്‍ക്കാനായില്ല. പ്രേക്ഷകരേയും സഹതാരങ്ങളേയും ഒരുപോലെ ഞെട്ടിച്ച പുറത്താകലാണ് ദേവുവിന്റേത്. തന്റെ കാഴ്ചപ്പാടുകളില്‍ ഉറച്ചു നില്‍ക്കുന്ന, എതിര്‍പ്പുള്ള കാര്യങ്ങളോട് ശക്തമായി പ്രതികരിക്കുന്ന വ്യക്തിയാണ് ദേവു.
കഴിഞ്ഞ ദിവസം ലുലു മാളില്‍ വച്ചാണ് സംഭവമുണ്ടാകുന്നത്. സുഹൃത്തിനൊപ്പം മാളിലെത്തിയ തന്നോട് ഒരാള്‍ അശ്ലീല ആംഗ്യം കാണിച്ചു. ഇതോടെ പ്രതികരിച്ചു എന്നാണ് ദേവു പറയുന്നത്. മോശമായി പെരുമാറിയ വ്യക്തിയുടെ കരണത്തടിച്ചുവെന്ന് ദേവു പറഞ്ഞു. തുടര്‍ന്ന് താരം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു. താരത്തിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്.

ഇന്നലെ വൈകിട്ട് ലുലു മാളില്‍ വച്ചാണ് സംഭവം നടക്കുന്നത്. സുഹൃത്തിനൊപ്പം മാളില്‍ എത്തിയതായിരുന്നു വൈബര്‍ ഗുഡ് ദേവു. ഓട്ടോറിക്ഷയിലാണ് വന്നത്. സുഹൃത്ത് പൈസ കൊടുക്കുമ്പോള്‍ താന്‍ മാറി നിന്നു. ഈ സമയം ഒരാള്‍ തന്റേ നേരെ വരികയും കണ്ണില്‍ തന്നെ നോക്കി കൊണ്ട് അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു. ആദ്യം കരുതിയത് ചൂടാണല്ലോ, ചുണ്ട് നനക്കുന്നത് ആയിരിക്കാം. മനുഷ്യസഹജം ആണല്ലോ എന്ന് ചിന്തിച്ചു എന്നാണ് ദേവു പറയുന്നത്.
എന്നാല്‍ അയാള്‍ തന്റെ കണ്ണില്‍ തന്നെ നോക്കി ആംഗ്യം കാണിച്ചു കൊണ്ടിരുന്നു. അയാള്‍ അകത്തേക്ക് പോയപ്പോള്‍ താന്‍ പുറകെ പോയി. എന്റെ ഗസ്റ്റ് പുറത്തുണ്ട് എന്ന് അയാള്‍ സെക്യൂരിറ്റിയോട് പറഞ്ഞപ്പോള്‍ അയാള്‍ ഡ്രൈവര്‍ ആണെന്ന് മനസിലായെന്നും ദേവു പറയുന്നു. ഒരു സ്ത്രീയോടും കാണിക്കാന്‍ പാടില്ലാത്തതാണ് അയാള്‍ ചെയ്തത് എന്നാണ് ദേവു പറയുന്നത്.
തങ്ങള്‍ പിടിക്കാന്‍ നടക്കുന്നത് പോലെ പിന്നാലെ ചെന്നപ്പോള്‍ അയാള്‍ ഇറങ്ങിയോടി എന്നാണ് ദേവു പറയുന്നത്. അപ്പോഴേക്കും സെക്യൂരിറ്റി അയാളെ പിടികൂടി. തന്നെ രണ്ട് പേര് ഫോളോ ചെയ്യുന്നു എന്ന് അയാള്‍ സെക്യൂരിറ്റിയോട് പറഞ്ഞു. ഇതോടെ നടന്നത് എന്തെന്ന് സെക്യൂരിറ്റിയോട് പറഞ്ഞു. പിന്നാലെ ഒരടി പൊട്ടി എന്നാണ് ദേവു പറയുന്നത്. എനിക്ക് ഭാര്യയും കുട്ടിയുമുണ്ട്. ഒന്നും ചെയ്തിട്ടില്ല. ബിപിയുടെ പ്രശ്‌നമുള്ളതിനാല്‍ ഉമിനീര് വരില്ല എന്നൊക്കെ അയാള്‍ ന്യായീകരിച്ചു എന്ന് ദേവു ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ താന്‍ ഓരോ കാര്യങ്ങളും എടുത്ത് ചോദിച്ചതോടെ അയാള്‍ തെറ്റ് സമ്മതിച്ച്, മാപ്പ് ചോദിച്ചു. താന്‍ അയാളെ അടിച്ചുവെന്നാണ് ദേവു പറയുന്നത്. എനിക്കും ഒരു മകള്‍ ഉണ്ട്. ഇയാള്‍ ചെയ്ത പ്രവൃത്തി എത്ര സ്ത്രീകള്‍ക്ക് അറിയാം എന്നെനിക്കറിയില്ല. അവിടെ വച്ച് ഞാന്‍ ക്ഷമിച്ച് വിട്ടിരുന്നെങ്കില്‍ മുന്നോട്ട് എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും ദേവു പറയുന്നു. ഇതേ തുടര്‍ന്നാണ് ദേവു കളമശ്ശേരി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുന്നത്. കോതമംഗലം സ്വദേശിയായ ഡ്രൈവറാണ് തന്നോട് മോശമായി പെരുമാറിയത് എന്നാണ് ദേവു പറയുന്നത്.
അതേസമയം താന്‍ ചെയ്തത് കണ്ടന്റിന് വേണ്ടിയാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍, അവര്‍ക്കും കുടുംബം ഉണ്ട്. അവര്‍ക്കെതിരെ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യണം എന്ന മെസേജാണ് താന്‍ നല്‍കിയത് എന്നാണ് ദേവു പറയുന്നത്. ബിഗ് ബോസ് താരം എന്ന നിലയിലല്ല, സാധാരണ വ്യക്തി എന്ന നിലയിലാണ് ശബ്ദമുയര്‍ത്തിയത് എന്നും ദേവു വ്യക്തമാക്കി. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം എന്നാണ് ദേവുവിന്റെ നിലപാട്.


Click it and Unblock the Notifications