സദ്യ കഴിക്കാനിരുന്ന റിനോഷിനെ എഴുന്നേല്‍പ്പിച്ചു വിട്ടു! മഹാവൃത്തികേട്, ലാലേട്ടന്‍ ചോദിക്കണമെന്ന് ആരാധകര്‍

മൂന്ന് ആഴ്ചകള്‍ പിന്നിടുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. ആരാധകര്‍ ഏറെനാളുകളായി കാത്തിരുന്ന ഷോ ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 5. ഇതിനോടകം തന്നെ മിക്ക താരങ്ങളും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയെടുത്തിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണിലെ വ്യത്യസത്‌നാണ് റിനോഷ് ജോര്‍ജ്. അടികള്‍ക്കും ബഹളങ്ങള്‍ക്കുമൊന്നും നില്‍ക്കാതെ തന്നെ റിനോഷ് ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്.

ബിഗ് ബോസ് വീട്ടിലേക്ക് എത്തുമ്പോള്‍ മലയാളികള്‍ക്ക് അത്ര പരിചിതനല്ലായിരുന്നു റിനോഷ്. എന്നാല്‍ തന്റെ കൂള്‍ ആറ്റിറ്റിയൂഡും നിലപാടുമൊക്കെ റിനോഷിനെ ആദ്യ ദിവസങ്ങളില്‍ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുകയായിരുന്നു. ബിഗ് ബോസ് വീട്ടില്‍ പൊതുവെ അടിയുണ്ടാകുന്നത് സാധാരണയാണ്. എന്നാല്‍ അടികള്‍ക്കൊന്നും നില്‍ക്കാറില്ല റിനോഷ്.

Bigg Boss Malayalam

തന്റെ പെരുമാറ്റവും വാക്കുകളും ബിഗ് ബോസ് വീടിന് ്അകത്തെ ജെന്റില്‍മാന്‍ എന്ന ഇമേജാണ് റിനോഷിന് നേടിക്കൊടുത്തിരിക്കുന്നത്. ഇതിനിടെ റിനോഷ് പൊട്ടിത്തെറിച്ച ഒരേയൊരു സംഭവമാകട്ടെ ആരും മറക്കാനാകാത്തൊന്നായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ റിനോഷിന് കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ നേരിടേണ്ടി വന്നൊരു അനുഭവം സോഷ്യല്‍ മീഡിയയില്‍ വലിയൊരു ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ഇന്നലെ വീക്കെന്‍ഡും വിഷുവും പ്രമാണിച്ച് താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തിയിരുന്നു. വിഷു പ്രമാണിച്ച് വലിയ തോതിലുള്ള ആഘോഷം തന്നെയായിരുന്നു താരങ്ങള്‍ ഒരുക്കിയത്. ഡാന്‍സും പാട്ടുമെല്ലാമുണ്ടായിരുന്നു. എപ്പിസോഡ് വൈന്‍ഡ് അപ്പ് ചെയ്ത് മോഹന്‍ലാല്‍ പോയ ശേഷം താരങ്ങള്‍ ഒരുമിച്ചിരുന്ന് സദ്യ കഴിക്കുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു ചര്‍ച്ചയായി മാറുന്ന സംഭവമുണ്ടാകുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

വീട്ടിലെ സ്ത്രീകളായിരുന്നു ആദ്യം ഭക്ഷണം കഴിക്കാനിരുന്നത്. ഭക്ഷണം വിളമ്പാന്‍ നിന്നിരുന്നത് പുരുഷന്മാരായിരുന്നു. ഈ സമയത്ത് ഒഴിഞ്ഞു കിടന്ന സീറ്റിലേക്ക് റിനോഷ് കയറി ഇരിക്കുകയായിരുന്നു. ഉടനെ തന്നെ നീ പെണ്ണാണോ എഴുന്നേല്‍ക്ക് എന്ന് പറഞ്ഞു കൊണ്ട് ഷിജു റിനോഷിനെ എഴുന്നേല്‍പ്പിക്കുകയായിരുന്നു. മറ്റുള്ളവര്‍ റിനോഷിനോട് ഇരുന്നോളാന്‍ പറഞ്ഞുവെങ്കിലും താരം എഴുന്നേറ്റ് മാറിയിരിക്കുകയായിരുന്നു. ബിഗ് ബോസ് വീട്ടില്‍ ഈ സംഭവം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നീങ്ങിയില്ലെങ്കിലും പുറത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് റിനോഷിനെ അപമാനിച്ചുവെന്ന് ആരോപിക്കുന്നത്. നല്ലൊരു ദിവസമായിട്ട് റിനോഷിനോട് ചെയ്തത് മോശമായിപ്പോയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വിശന്ന് വന്നിരുന്ന ഒരാളെ എഴുന്നേല്‍പ്പിച്ചത് മോശമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.
ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സംഭവം. ഭക്ഷണം കഴിക്കാന്‍ ഇരുന്ന റിനോഷിനെ അവിടെ നിന്ന് എഴുനേല്‍പ്പിച്ചു വിടുന്നു. ഇതിലും ബേധം ആയിരുന്നു റംസാന്‍ ചെരുപ്പ് വച്ച് എറിഞ്ഞത്. ലാലേട്ടന്‍ ഉറപ്പായിട്ടും ചോദിക്കേണ്ട ഒരു വിഷയമാണെന്നാണ് ആരാധകര്‍ പറയുന്നത്.

Bigg Boss Malayalam

അവിടെ ജെന്റര്‍ ഒന്നുമില്ലെന്ന് പറഞ്ഞിട്ട് പെണ്ണുങ്ങള്‍ ആദ്യം കഴിക്കാന്‍ ഇരിക്കട്ടെ എന്നൊക്കെ പറയുന്നത് എന്തിനാണ്? ആണിനും പെണ്ണിനും വിശപ്പുണ്ട്..അനാവശ്യ ഷോ കാണിക്കാന്‍ ഇപ്പൊ പെണ്ണുങ്ങളെ ആദ്യം ഇരുത്തുന്ന ഇതേ സേട്ടന്മാര്‍ ഗെയിം വരുമ്പോ ഇവിടെ ആണും പെണ്ണും ഇല്ല എന്ന് പറയുമെന്ന് മറ്റൊരാള്‍ പറയുന്നു.

അതേസമയം സംഭവം ഇത്ര ചര്‍ച്ചയാക്കാന്‍ മാത്രമില്ലെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. സ്ത്രീകള്‍ മാത്രം ഇരിക്കാന്‍ ആയിരുന്നു തീരുമാനം. അതുകൊണ്ടാണ് റിനോഷ് ഇരുന്നപ്പോള്‍ എഴുന്നേല്‍ക്കാന്‍ പറഞ്ഞതെന്നും അത് മനസിലായതിനാലാണ് റിനോഷ് എഴുന്നേറ്റ് പോയതെന്നും ചിലര്‍ പറയുന്നു. ഇതൊന്നും റിനോഷ് കാര്യമായിട്ടെടുക്കില്ലെന്നും അതിന്റേതായ സെന്‍സിലേ എടുത്തിട്ടുള്ളൂവെന്നും ചിലര്‍ പറയുന്നുണ്ട്. സംഭവത്തെ എതിർത്തും ന്യായീകരിച്ചും നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X