റിനോഷിനെ കൂട്ടത്തോടെ ആക്രമിച്ച് പെണ്‍പട; മൈക്ക് വലിച്ചെറിഞ്ഞ് റിനോഷ്! ക്രൂള്‍ ബ്രോ കട്ട കലിപ്പില്‍!
ഏറെക്കുറെ ശാന്തമായൊരു ആഴ്ചയായിരുന്നു പോയ വാരം ബിഗ് ബോസ് മലയാളം സീസണ്‍ 5 കണ്ടത്. എന്നാല്‍ വീക്ക് എന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാലിന് മുന്നില്‍ വച്ച് പോലും താരങ്ങള്‍ തമ്മിലടിക്കുന്നതാണ് പിന്നെ കണ്ടത്. ഇതുവരെ ശാന്തരായിരുന്ന പലരും പൊട്ടിത്തെറിക്കുന്നതിന് പോയ ദിവസങ്ങളില്‍ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ഇത് നാളേയും കാണാമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.
അടിപൊളിയായൊരു ടാസ്‌കാണ് ബി്ഗ ബോസ് ഈ ആഴ്ച താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. താരങ്ങള്‍ തമ്മില്‍ ഇതിനോടകം തന്നെ അടികളുണ്ടായിട്ടുണ്ട്. നാളത്തെ സ്ഥിതിയും വലിയ മാറ്റമില്ലെന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. വിശദമായി വായിക്ക്ാം തുടര്‍ന്ന്.

ഇന്ന് ടാസ്‌കില്‍ അധികാരികളായിരുന്ന റെനീഷ, ദേവു, മനീഷ, ഗോപിക, ഹനാന്‍ എന്നിവരാണ് നാളെ കൊളളക്കാരാകുന്നത്. ടാസ്‌ക് രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആദ്യ ദിവസത്തിലേത് പോലെ തന്നെ അടികള്‍ക്കും വഴക്കുകള്‍ക്കും ഒന്നും ഒരു പഞ്ഞവും കാണില്ലെന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. എന്നാല്‍ രസകരമായ വസ്തുത ഇതുവരെ ശാന്തരായിരുന്ന പലരും നാളെ പൊട്ടിത്തെറിക്കുന്നതായാണ് കാണുന്നത്.
ടാസ്‌കിനിടെ തന്നെ ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ ദേഹത്ത് തൊടാന്‍ പാടില്ലെന്ന് പറഞ്ഞ് ശ്രുതി ദേഷ്യപ്പെടുന്നത് കാണാം. പിന്നാലെ നാദിറയും ദേവുവും തമ്മിലും സമാനമായ വിഷയത്തില്‍ വാക്ക് തര്‍ക്കമുണ്ടാകുന്നതായാണ് പ്രൊമോ വീഡിയോ കാണിക്കുന്നത്. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായ ചില പൊട്ടിത്തെറികള്‍ക്കും നാളെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കും. ഇതുവരെ യാതൊരു ബഹളത്തിനും നില്‍ക്കാതെ അടിയെന്ന് കേട്ടാലെ തിരിഞ്ഞ് പോയിരുന്നു റിനോഷിന്റെ നിയന്ത്രണം നഷ്ടമാകുന്നതായാണ് പ്രൊമോ കാണിക്കുന്നത്.
വ്യാപാരി സംഘത്തിലെ അംഗമാണ് റിനോഷ് നാളേയും. റിനോഷിനെ കൊള്ളക്കാരായ പെണ്‍പട വളയുന്നതും പിന്നീട് റിനോഷ് പൊട്ടിത്തെറിക്കുന്നതുമാണ് പ്രൊമോയിലുള്ളത്. നാളിതുവരെ റിനോഷിനെ ശാന്തനായി മാത്രമേ ബിഗ് ബോസ് വീട്ടിലുള്ളവരും പുറത്തുള്ളവരും കണ്ടിട്ടുള്ളൂ. ഒരാളോട് പോലും കയര്‍ത്ത് സംസാരിക്കുകയോ മോശമായി പെരുമാറുകയോ റിനോഷ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ റിനോഷിന്റെ ഭാഗത്തു നിന്നുമുണ്ടായ പൊട്ടിത്തെറി എല്ലാവരേയും അമ്പരപ്പിക്കുന്നതായാണ് പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്.

തനിക്ക് ചുറ്റും വന്ന കൊള്ളക്കാരോട് എന്റെ ദേഹത്ത് തൊട്ടാന്‍ താന്‍ നല്ല ഉന്ത് തരുമെന്നാണ് റിനോഷ് പറയുന്നത്. പിന്നാലെ ഹനാന്‍ റിനോഷിന്റെ പക്കലില്‍ നിന്നും കല്ല് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് കാണുന്നത്. പിന്നാലെ റിനോഷ് ദേഷ്യം പിടിക്കുന്നതാണ് കാണുന്നത്. ഇതുവരെ ശാന്തനായിരുന്ന റിനോഷ് മൈക്ക് വലിച്ചെറിയുന്നതും ദേഷ്യപ്പെടുന്നതുമാണ് പിന്നെ കാണുന്നത്. നിലത്ത് വീണപ്പോള്‍ ആരൊക്കെയാണ് എടുത്തതെന്ന് റിനോഷ് ചോദിക്കുന്നുണ്ട്.
എന്താണ് നിങ്ങള്‍ ഇപ്പോള്‍ കാണിച്ചത്, എന്താണ് നിങ്ങളുടെ പണിയെന്നൊക്കെ റിനോഷ് ചോദിക്കുന്നുണ്ട്. ഇതോടെ മറ്റുള്ളവര്‍ മറുപടിയില്ലാതെ റിനോഷിന് ചുറ്റിനുമായി നില്‍ക്കുന്നതായും പ്രൊമോ വീഡിയോയിലുണ്ട്. റിനോഷിനെ ശാന്തനാക്കാന്‍ മനീഷയടക്കമുള്ളവര്‍ പിന്നാലെ പോകുന്നതും എന്നാല്‍ റിനോഷ് എന്റെ അടുത്ത് ആരും വന്ന് സംസാരിക്കണ്ട എന്ന് പറയുന്നതും പ്രൊമോയില്‍ കാണാം. കൂള്‍ ബ്രോ ആയിരുന്ന എന്തുകൊണ്ടാണ് ഹോട്ട് ബ്രോ ആയി മാറിയതെന്ന് അറിയണമെങ്കില്‍ നാളെ വരെ കാത്തിരിക്കണം.


Click it and Unblock the Notifications