ഉറങ്ങുന്നവരുടെ മൂട്ടില്‍ തീയിടും! തീപ്പൊരിയിടാതെ തിരിച്ചുവരില്ല! റീ എന്‍ട്രിയ്ക്ക് മുമ്പ് ഫിറോസ് പറഞ്ഞത്
ഉറങ്ങി കിടക്കുന്ന വീടിനെ ഉണര്‍ത്താനായി വീണ്ടും പഴയ താരങ്ങളെ തിരികെ കൊണ്ടു വന്നിരിക്കുകയാണ് ബിഗ് ബോസ്. ആദ്യം വന്നത് രജിത് കുമാറും റോബിനുമായിരുന്നു. ഇപ്പോള്‍ വന്നിരിക്കുന്നത് റിയാസ് സലീമും ഫിറോസ് ഖാനുമാണ്. തങ്ങളുടെ സീസണുകളില്‍ തീപ്പൊരികളായിരുന്നു ഇരുവരും. ഫിറോസ് സീസണ്‍ 3യില്‍ വൈല്‍ഡ് കാര്‍ഡായാണ് വന്നത്. വന്നത് മുതല്‍ക്കു തന്നെ ബിഗ് ബോസ് വീട് ഇളക്കി മറക്കുകയായിരുന്നു ഫിറോസ്.
ഒടുവില്‍ ഷോയില്‍ നിന്നും നിയമലംഘനത്തിന് പുറത്താക്കപ്പെട്ടാണ് ഫിറോസ് പടിയിറങ്ങുന്നത്. അതേസമയം റിയാസ് സലീമും വൈല്‍ഡ് കാര്‍ഡിലൂടെയാണ് നാലാം സീസണില്‍ ബിഗ് ബോസിലെത്തുന്നത്. ഫിനാലെ വരെ എത്താനും രണ്ടാം സ്ഥാനം നേടാനും റിയാസിന് സാധിച്ചിരുന്നു. ഫിറോസും റിയാസും വരുമ്പോള്‍ ബിഗ് ബോസ് വീട് ഇളക്കി മറിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഇന്നലെ രാത്രിയോടെയായിരുന്നു റിയാസും ഫിറോസും ബിഗ് ബോസ് വീട്ടിലേക്ക് കയറിയത്. ഒരു ദിവസം കഴിയുമ്പോഴേക്കും തങ്ങളെ ഏല്‍പ്പിച്ച പണി വൃത്തിയായി തന്നെ ഇരുവരും ചെയ്യുന്നുണ്ട്. ഇതിനോടകം തന്നെ അടികള്‍ക്ക് തുടക്കമിടാനും എരിതീയില്‍ എണ്ണയൊഴിച്ച് ആളി കത്തിക്കാനും ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസിലേക്ക് പോകുന്നതിന് മുമ്പ് ഫിറോസ് പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
വീട്ടില്‍ പോലും പറഞ്ഞിരുന്നില്ല താന്‍ ബിഗ് ബോസിലേക്ക് പോകുന്ന കാര്യം എന്നാണ് ഫിറോസ് പറയുന്നത്. ഫ്‌ളൈറ്റ് കയറുമ്പോള്‍ മാത്രമാണ് പറയുന്നതെന്നും ഫിറോസ് വീഡിയോയില്‍ പറയുന്നുണ്ട്. താന്‍ ബിഗ് ബോസിലേക്ക് പോകുന്നത് കുറച്ച് ദിവസങ്ങള്‍ക്ക് വേണ്ടിയിട്ടാണെന്നും ഫിറോസ് അറിയിക്കുന്നുണ്ട്. ഇത്തവണ ഒരു മത്സരാര്‍ത്ഥിയെ പോലെയല്ല പോകുന്നത്. അതിനാല്‍ അതിന്റേതായ വ്യത്യാസമുണ്ടെന്നും താരം പറയുന്നു.

എങ്കിലും ഉള്ള ദിവസം കഴിയുന്ന രീതിയില്‍ പൊളിച്ചടുക്കും എന്ന വാക്ക് തരുന്നുണ്ട് ഫിറോസ്. ആരാധകരുടെ പിന്തുണ തനിക്ക് വേണമെന്നും താരം പറയുന്നു. വെറുതെ പോയി വരില്ല. എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കാം. ഒരു തീപ്പൊരിയില്ലാതെ തിരിച്ചു വരില്ല. ചിലപ്പോള്‍ നെഗറ്റീവ് ആകാം. ചിലപ്പോള്‍ പോസിറ്റീവായിരിക്കും. പക്ഷെ ഞാന്‍ അല്ലാതെയാകില്ല. ഞാന്‍ എങ്ങനെയാണോ അങ്ങനെ തന്നെ നില്‍ക്കുമെന്നും ഫിറോസ് പറയുന്നു.
ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണെന്ന് ചിലര്‍ പറഞ്ഞിരുന്നു. അവരെ കുറ്റപ്പെടുത്താനില്ല. പക്ഷെ ബിഗ് ബോസ് 101 ശതമാനവും റിയലാണ്. അനുഭവത്തില്‍ നിന്നാണ് പറയുന്നതെന്നും ഫിറോസ് വീഡിയോയില്‍ പറയുന്നുണ്ട്. മറ്റ് സീസണുകളെ അപേക്ഷിച്ച് ഈ സീസണില്‍ ഉറക്കം കുറച്ച് കൂടുതലാണ്. ബിഗ് ബോസില്‍ കയറി ചെയ്യേണ്ട വൈബ് ആര്‍ക്കും വന്നിട്ടില്ല. ഒന്നോ രണ്ടോ പേര്‍ മൂക്കില്ലാ രാജ്യത്തെ മുറിമൂക്ക് പോലെ ഉണ്ടെന്നല്ലാതെ. ബാക്കിയെല്ലാവരും ഫുള്‍ എനര്‍ജിയിലേക്ക് വന്നിട്ടില്ല. അവരുടെ മൂട്ടില്‍ തീയിട്ട് ചൂടാക്കണം എന്നും ഫിറോസ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
എന്തായാലും ആദ്യ ദിവസം പിന്നിടുമ്പോള്‍ പറഞ്ഞ വാക്ക് ഫിറോസ് പാലിച്ചിട്ടുണ്ട്. വന്ന അന്നു തന്നെ പലരേയും ഫിറോസ് ചൊറിഞ്ഞിട്ടുണ്ട്. അടികളിലും ഇടപെടിട്ടുണ്ട്. ടാസ്കിലും തീപ്പൊരി പ്രകടനം കാഴ്ചവെക്കാനായിട്ടുണ്ട് ഫിറോസിന്. വരും ദിവസങ്ങളില്‍ എന്തൊക്കെയായിരിക്കും ഫിറോസ് ചെയ്യുക എന്നത് കണ്ടറിയണം.


Click it and Unblock the Notifications