ബിഗ് ബോസ് 5 ലേക്കുള്ള ആദ്യ ആളെത്തി; അങ്കത്തട്ടിലേക്ക് നടി റെനീഷ റഹ്‌മാന്‍

ആരാധകരുടെ കാത്തിരിപ്പിന് വിരമാമിട്ടു കൊണ്ട് ബിഗ് ബോസ് മലയാളം സീസണ്‍ 5 തുടങ്ങിയിരിക്കുകയാണ്. നാലാം സീസണില്‍ സീസണ്‍ ഓഫ് കളേഴ്‌സുമായ എത്തിയ ബിഗ് ബോസ് ഇത്തവണ എത്തിയിരിക്കുന്നത് ഒറിജനല്‍സുമായിട്ടാണ്. തീപാറുമെന്ന മുന്നറിയിപ്പോടെയാണ് മോഹന്‍ലാല്‍ ആദ്യ എപ്പിസോഡ് ആരംഭിച്ചത്.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ആദ്യത്തെ മത്സരാര്‍ത്ഥിയെ മോഹന്‍ലാല്‍ പരിചയപ്പെടുത്തി. സീരിയില്‍ താരം റെനീഷ റഹ്‌മാന്‍ ആണ് ഈ സീസണില്‍ ആദ്യമായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. വന്നത് ആദ്യമാണെങ്കിലും അവസാനം വരെ ഇവിടെ നില്‍ക്കണമെന്നും കപ്പടിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നാണ് റെനീഷ റ്ഹ്‌മാന്‍ പറഞ്ഞത്.

Bigg Boss Malayalam Season 5

പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് റെനീഷ. പരമ്പകളാണ് റെനീഷയെ താരമാക്കുന്നത്. ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന പരമ്പരയിലൂടെയാണ് റെനീഷ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. നേരത്തെ ഇതേ പരമ്പരയിലെ തന്നെ താരങ്ങളായിരുന്ന ധന്യ മേരി വര്‍ഗ്ഗീസ്, അനൂപ് കൃഷ്ണന്‍ എന്നിവരും ബിഗ് ബോസിലെത്തിയിരുന്നു എന്നത് രസകരമായൊരു വസ്തുതയാണ്.

ബിഗ് ബോസിലേക്ക് വന്നതിന് പിന്നാലെ റെനീഷ തന്നെക്കുറിച്ച് സംസാരിച്ചു. വീട്ടില്‍ അത്തയും അമ്മയും അണ്ണനുമാണുള്ളതെന്നാണ് റെനീഷ പറയുന്നത്. തന്റേത് റാവുത്തര്‍ കുടുംബമാണെന്നും താരം അറിയിക്കുന്നുണ്ട്. ബിഗ് ബോസില്‍ കഴിയുന്ന സമയം താന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുക വീട്ടുകാരെയും തന്റെ മാമനേയും ആയിരിക്കുമെന്നാണ് റെനീഷ പറയുന്നത്.

ഭിന്ന ശേഷിക്കാരനായ മാമനെക്കുറിച്ചും റെനീഷ വാചായാകുന്നുണ്ട്. മാമനെ നോക്കുക എന്നതാണ് തന്റെ സ്വപ്‌നമെന്നാണ് താരം പറയുന്നത്. അതേസമയം താന്‍ ആരുടേയും കോപ്പിക്കാറ്റ് ആയിരിക്കില്ലെന്നും ഷോയുടെ മോട്ടോ പോലെ തന്നെ താന്‍ തന്റെ ഒറിജിനല്‍ തന്നെയായിരിക്കുമെന്ന വാക്കു നല്‍കി കൊണ്ടാണ് റെനീഷ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരുന്നത്.

തമിഴിലാണ് റെനീഷയോട് മോഹന്‍ലാല്‍ സംസാരിച്ച് തുടങ്ങിയത്. വീട്ടില്‍ തമിഴാണ് സംസാരിക്കുന്നതെന്നും താരം പറയുന്നു. എന്നാല്‍ മലയാളം നന്നായി അറിയാമെന്നും അതിനാല്‍ ബിഗ് ബോസ് വീട്ടില്‍ മലയാളം മാത്രമേ സംസാരിക്കൂ എന്ന നിയമം പ്രശ്‌നമാകില്ലെന്നാണ് റെനീഷ പറയുന്നത്. എന്തെങ്കിലും ഒപ്പിച്ചാല്‍ ഞങ്ങളും കൂടെയാണ് അനുഭവിക്കുക എന്നാണ് വീട്ടുകാര്‍ തന്നോട് പറഞ്ഞതെന്നാണ് റെനീഷ പറയുന്നത്. ഷോയ്ക്ക് വേണ്ടി മുന്‍കൂറായി ഒന്നും ആലോചിച്ചിട്ടല്ല വരുന്നത്. ഗോ വിത്ത് ദ ഫ്‌ളോ എന്നതാണ് തന്റെ തീരുമാനമെന്നും റെനീഷ പറയുന്നുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് ആവേശകരമായ തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. റെനീഷ റഹ്‌മാന്‍ ആയിരുന്നു ബിഗ് ബോസ് വീട്ടിലേക്ക് ആദ്യം കടന്നു വന്നത്. പിന്നാലെ റിനോഷ് ജോര്‍ജ്, സെറീന, അഞ്ചൂസ് റോഷന്‍, വൈബര്‍ ഗുഡ് ദേവു, വിഷ്ണു ജോഷി, ഏയ്ഞ്ചലിന്‍ മറിയ, മനീഷ, സാഗര്‍ സൂര്യ, ഷിജു, അനിയന്‍ മിഥുന്‍, ശോഭ വിശ്വനാഥ്, ജുനൈസ് വിപി, ലെച്ചു ഗ്രാം, അഖില്‍ മാരാര്‍, നാദിറ മെഹ്‌റിന്‍, ശ്രുതി ലക്ഷ്മി എന്നിവരാണ് ഇത്തവണ ബിഗ് ബോസ് അങ്കത്തട്ടിലേക്ക് എത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X