ഇനി സാധാരണക്കാരനും ബിഗ് ബോസിൽ! മത്സരിക്കാൻ ചെയ്യേണ്ടത് എന്തെന്ന് മോഹൻലാൽ; ആദ്യ പ്രോമോ വൈറൽ

ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ഷോ എല്ലാ ഭാഷകളിലും ഗംഭീര ഹിറ്റാണ്. 100 ദിവസം കുറെയധികം ക്യാമറകൾക്ക് മുൻപിൽ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരുകൂട്ടം ആളുകൾ ഒന്നിച്ചു താമസിച്ച് അതിൽ നിന്ന് ഒരാൾ വിജയി ആവുന്നതാണ് മത്സരം. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ നിരവധി ആരാധകരാണ് ഷോയ്ക്ക് ഉള്ളത്.

ഇപ്പോഴിതാ, മലയാളത്തിൽ പുതിയൊരു ബിഗ് ബോസ് സീസൺ കൂടി ആരംഭിക്കാൻ തുടങ്ങുകയാണ്. അഞ്ചാം സീസണിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളൊക്കെ ഏകദേശം പൂര്‍ത്തിയായെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മാര്‍ച്ച് അവസാനം ഷോ ആരംഭിക്കുമെന്നാണ് സൂചനകൾ. കഴിഞ്ഞ ഒരു മാസത്തോളമായി സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് മലയാളം അഞ്ചാം സീസോണിനെ കുറിച്ച് ചൂടേറിയ ചർച്ചകളാണ്.

സാധാരണക്കാർക്കും ഷോയുടെ ഭാഗമാകാൻ കഴിയും

20 പേരോളമാണ് ഒരു സീസണിൽ ഷോയുടെ ഭാഗമാകാറുള്ളത്. സിനിമ, ടെലിവിഷന്‍, മേഖലകളിൽ നിന്നുള്ള പ്രമുഖരാണ് ആദ്യ സീസണുകളിൽ മത്സരാര്ഥികളായി എത്തിയത്. എന്നാൽ കഴിഞ്ഞ തവണ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധനേടിയിട്ടുള്ള താരങ്ങളും ഷോയുടെ ഭാഗമായിരുന്നു. ഇത്തവണ അതിൽ നിന്നെല്ലാം വ്യത്യസ്തമായി സാധാരണക്കാർക്കും ഷോയുടെ ഭാഗമാകാൻ കഴിയുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

കഴിഞ്ഞ ആഴ്ച മുൻ സീസണിലെ മത്സരാർത്ഥിയായ ശാലിനി ഇത് സത്യമാണെന്ന് അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. എന്നാൽ ബിഗ് ബോസ് മലയാളത്തിന്റെ അണിയറ പ്രവർത്തകരിൽ നിന്നോ ഏഷ്യാനെറ്റിൽ ചാനലിൽ നിന്നോ ഇത് സംബന്ധിച്ച വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ, പുതിയ പ്രോമോ വീഡിയോയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ്.

ബിഗ് ബോസ് ഹൗസിൽ എങ്ങനെ കയറിപ്പറ്റാം

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ അവതാരകനായ മോഹൻലാൽ തന്നെയാണ് പ്രോമോ വീഡിയോയിൽ ഇതിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുന്നത്. 'ലോകത്ത് എവിടെ ചെന്നാലും പലരും എന്നോട് ചോദിക്കാറുണ്ട് ഈ ബിഗ് ബോസ് ഹൗസിൽ എങ്ങനെ കയറിപ്പറ്റാമെന്ന്. പക്ഷെ എനിക്കൊരു ഷോർട്ട് കട്ട് അറിയാം. സീക്രട്ടാണേ' എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

ബിഗ് ബോസിൽ പങ്കെടുക്കാനുള്ള അവസരം

ഇത്തവണ ബിഗ് ബോസ് അഞ്ചാം സീസണിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ഭാരതി എയര്‍ടെല്ലാണ്. എയർടെൽ വരിക്കാർക്ക് ആണ് ബിഗ് ബോസിൽ പങ്കെടുക്കാനുള്ള അവസരമുള്ളത്. ഇതിനായി ഒരു പത്തക്ക എയർടെൽ നമ്പറിലേക്ക് മിസ്സ്ഡ് കോൾ ചെയ്യണമെന്നാണ് പ്രൊമോയിൽ പറയുന്നത്.

മിസ് കോൾ ചെയ്ത ശേഷം ലഭിക്കുന്ന എസ്എംഎസിൽ ക്ലിക്ക് ചെയ്ത് അതിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും വേണം. ഇതിന് എയർടെൽ നിഷ്കർഷിക്കുന്ന പ്ലാനിൽ നിങ്ങളുടെ നമ്പർ റീചാർജ് ചെയ്തിട്ടുണ്ടാവണം എന്നും പറയുന്നു.

മിസ്ഡ് കോൾ നൽകണമെന്നാണ് പ്രൊമോയിൽ

299 നോ അതിന് മുകളിലോ റീചാർജ് ചെയ്ത നമ്പറിൽ നിന്ന് 96339 96339 എന്നീ നമ്പറിലേക്ക് മിസ്ഡ് കോൾ നൽകണമെന്നാണ് പ്രൊമോയിൽ. ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ ആദ്യ പ്രോമോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ബിഗ് ബോസ് മല്ലു ടോൾക്സും പ്രോമോ വീഡിയോയിലെ വിശദാംശങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്.

പ്രോമോ ഷൂട്ടുകൾ പൂർത്തിയാക്കി

മിസ്‌ഡ് കോൾ അടിച്ചിട്ട് എസ്എംഎസ് ലഭിക്കാത്തവർ തങ്ങളുടെ പ്ലാൻ ഏതാണെന്ന് പരിശോധിക്കണമെന്ന് ബിഗ് ബോസ് മല്ലു ടോൾക്സിന്റെ വീഡിയോയിൽ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം മോഹൻലാൽ ഈ സീസണിന്റെ പ്രോമോ ഷൂട്ടുകൾ പൂർത്തിയാക്കി എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് ആദ്യ പ്രോമോ.

ബിഗ് ബോസിന്റെ മുൻ സീസണുകളിൽ യഥാക്രമം സാബുമോൻ അബ്ദുൽ സമദ്, മണിക്കുട്ടൻ, ദിൽഷ പ്രസന്നൻ എന്നിവരാണ് ബിഗ് ബോസ് വിജയകിരീടം ചൂടിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഷോ നിർത്തിവെച്ചത് കാരണം രണ്ടാം സീസണിൽ വിജയി ഉണ്ടായിരുന്നില്ല. സംഭവ ബഹുലമായ നാലാം സീസണുമായി ബന്ധപ്പെട്ട ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല. അതിനിടയിലാണ് പുതിയ സീസണും എത്തുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X