ഇത് ചെറ്റത്തരം അല്ലേ വല്ല്യണ്ണാ? ആളെ പൊട്ടനാക്കുവാണോ? ബിഗ് ബോസിന്റെ ടാസ്‌കിനെതിരെ ജാസ്മിന്‍

ആവേശകരമായൊരു തുടക്കമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 യ്ക്ക് ലഭിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് സുപരിചിതരായവരും അത്ര പരിചയമില്ലാത്തവരുമൊക്കെ ഇത്തവണ ബിഗ് ബോസ് വീട്ടിലെത്തിയിട്ടുണ്ട്. ടെലിവിഷന്‍ മേഖലയിലൂടെ പ്രശസ്തരായവരും സോഷ്യല്‍ മീഡിയ താരങ്ങളും ഇത്തവണയും ബിഗ് ബോസ് വീട്ടിലുണ്ട്. ഇവര്‍ക്ക് പുറമെ വാര്‍ത്ത താരങ്ങളും ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഉണ്ട്.

ഇതിനൊക്കെ പുതിയ ചരിത്രവും കുറിച്ചിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. താരപദവിയൊന്നുമില്ലാത്ത, സാധാരണക്കാരിയായ ഒരു മത്സരാര്‍ത്ഥിയും അഞ്ചാം സീസണിലുണ്ട്. പ്രേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആ മത്സരാര്‍ത്ഥി മൂവാറ്റുപുഴക്കാരിയായ ഗോപിക ഗോപിയാണ്.

Bigg Boss Malayalam Season 5

മൂന്നാം ദിവസത്തിലെത്തി നില്‍ക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. ഇതിനോടകം തന്നെ അടിയും വഴക്കും മുതല്‍ നോമിനേഷന്‍ വരെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ സീസണിലെ ആദ്യത്തെ വീക്കിലി ടാസ്‌കും ആരംഭിച്ചിരിക്കുകയാണ്. മുന്‍ സീസണുകൡും അവതരിപ്പിക്കപ്പെട്ട കട്ട പെറുക്കല്‍ ആണ് ആദ്യത്തെ ടാസ്‌ക്. മുന്‍ സീസണുകളില്‍ ഒരുപാട് അടികള്‍ക്ക് കാരണമായ ടാസ്‌കായിരുന്നു കട്ട പെറുക്കല്‍.

ഇത്തവണയും അടിയുടെ കാര്യത്തില്‍ മാറ്റമൊന്നുമില്ലെന്നാണ് പ്രൊമോ വീഡിയോ വ്യക്തമാക്കിയത്. താരങ്ങള്‍ തമ്മില്‍ വഴക്കുണ്ടാക്കുന്നതും ബഹളം വെക്കുന്നതൊക്കെ ലൈവില്‍ നടന്നിരുന്നു. ഇതിനിടെ ഇപ്പോഴിതാ കട്ട പെറുക്കല്‍ ടാസ്‌കിന്റെ പ്രൊമോ വീഡിയോയ്ക്ക് മുന് ബിഗ് ബോസ് താരം ജാസ്മിന്‍ എം മൂസ നല്‍കിയ കമന്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

''ബൈ ദു ബൈ കഴിഞ്ഞ സീസണില്‍ പോയ അഹങ്കാരത്തില്‍ പറയുവാന്ന് തോന്നരുത് . ഇത്രയും ചെറ്റ ടാസ്‌ക് . സ്വന്തമായി ഇടി കൊണ്ട് കട്ട എടുത്തോണ്ട് വന്നത് പോരാഞ്ഞിട്ട് കഷ്ടപ്പെട്ട് ഇടി കൊണ്ട് കിട്ടിയ കട്ട ഏത് തെണ്ടിക്ക് വേണേലും വന്ന് എടുക്കാന്നു പറയുന്നേ ചെറ്റത്തരം അല്ലേ വല്യണ്ണാ. കട്ടയിടുമ്പോ ഓടി എടുക്കേം വേണം അതിനിടേല്‍ കൊണ്ട് വച്ച കട്ട നോക്കേം വേണം. ആളെ പൊട്ടനാക്ക? ഇതെല്ലം സഹിക്കാം ഇതിനിടെല്‍ ചില പട്ടി ഷോ ആന്‍ഡ് അലറല്‍ കൂടെ . ആരാണേലും വള്ളി വിട്ട് പോവും'' എന്നായിരുന്നു ജാസ്മിന്റെ കമന്റ്.

Bigg Boss Malayalam Season 5

കാണുന്ന നാട്ടുകാര്‍ക്ക് ഇതൊന്നും അറിയില്ലെന്നും അവര്‍ക്ക് കണ്ടന്റ് വേണമെന്നും ജാസ്മിന്‍ പറയുന്നുണ്ട്. പിന്നാലെ ജാസ്മിന് മറുപടിയുമായി നിരവധി പേരാണ് എത്തിയത്. ഇതില്‍ ഒരാള്‍ ജാസ്മിനോടായി എന്നാല്‍ പിന്നെ വീട്ടില്‍ ഇരുന്നാല്‍ പോരായിരുന്നോ എന്ന് ചോദിക്കുകയായിരുന്നു. ഇതിനും ജാസ്മിന്‍ മറുപടി നല്‍കുന്നുണ്ട്. ഞാന്‍ വീട്ടില്‍ ഇരിക്കണോ അല്ലേല്‍ നാട്ടാരെ നെഞ്ചത്തിരിക്കണോ അതുമല്ലേല് ലെഗ് കേള്‍ മെഷീനില്‍ ഇരിക്കണോ എന്നുള്ളത് നീയോ നിന്റെ ബഹുമാനപ്പെട്ട തന്ത സോറി പിതാ മഹനോ അല്ല തീരുമാനിക്കേണ്ടത് എന്നായിരുന്നു ജാസ്മിന്റെ മറുപടി.

അതേസമയം കട്ട പെറുക്കല്‍ ടാസ്ക് നോമിനേഷനില്‍ എത്തി നില്‍ക്കുന്നവർക്ക് രക്ഷപ്പെടാനുള്ള അവസരം കൂടിയാണ്. ആദ്യത്തെ ആഴ്ചയില്‍ ഒമ്പത് പേരാണ് നോമിനേഷനിലുള്ളത്. അഖില്‍ മാരാര്‍, ജുനൈസ്, വിഷ്ണു, മിഥുന്‍, റിനോഷ്, സെറീന, ലച്ചു, ശ്രുതി, ഗോപിക എന്നിവരാണ് നോമിനേഷനിലുള്ളവര്‍. ബാക്കിയുള്ളവര്‍ സുരക്ഷിതരാണ്. എന്നാല്‍ നോമിനേഷനിലുള്ളവര്‍ക്ക് തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ ഒരു അവസരം നല്‍കിയിട്ടുണ്ട് ബിഗ് ബോസ്. വീക്കിലി ടാസ്‌കിലൂടെയാണ് ഇവര്‍ക്ക് സ്വയം രക്ഷപ്പെടാന്‍ സാധിക്കുക.ടാസ്കിലെ പോയന്റ് അനുസരിച്ച് നോമിനേഷനില്‍ വരുന്നവരില്‍ മാറ്റമുണ്ടാകുമുെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X