അണ്‍ ഫെയര്‍ എവിക്ഷന്‍! ഒരേ നോമിനേഷന്‍ നാലാഴ്ച കൊണ്ടു പോയി; ഞാന്‍ ഹാപ്പിയല്ല; തുറന്നടിച്ച് ഗോപിക

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ താരങ്ങളുടെ കൂടെ മത്സരിക്കാന്‍ ഒരു സാധാരണക്കാരിയുമുണ്ടായിരുന്നു. പ്രേക്ഷകര്‍ക്കിടയില്‍ നിന്നും തിരഞ്ഞെടുത്ത ഗോപികയായിരുന്നു അത്. എന്നാല്‍ ആദ്യത്തെ നാളുകളില്‍ തന്നെ ബിഗ് ബോസ് വീട്ടിലെ ശക്തമായ സാന്നിധ്യമായി മാറാന്‍ ഗോപികയ്ക്ക് സാധിച്ചിരുന്നു. അടിയും വഴക്കും ഗെയിമും സ്ട്രാറ്റജിയുമൊക്കെയായി ധാരാളം കണ്ടന്റ് ക്രിയേറ്റ് ചെയ്യാന്‍ ഗോപികയ്ക്ക് സാധിച്ചിരുന്നു.

എന്നാല്‍ താരം ഷോയില്‍ നിന്നും അപ്രതീക്ഷിതമായി പുറത്തായിരിക്കുകയാണ്. ഇന്നലെ നടന്ന മിഡ് വീക്ക് എവിക്ഷന്‍ എപ്പിസോഡിലാണ് ഗോപിക പുറത്താകുന്നത്. ആക്ടീവായി ഗെയിം കളിക്കുന്ന ഗോപിക പുറത്തായത് ആരാധകര്‍ക്ക് വലിയ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. പൊതുവെ ഉറങ്ങിക്കിടക്കുന്ന ബിഗ് ബോസ് വീടിനെ ചാര്‍ജ് ചെയ്ത് നിര്‍ത്തുന്നവരില്‍ ഒരാളായിരുന്നു ഗോപിക.

Bigg Boss Malayalam

ഇപ്പോഴിതാ തന്റെ പുറത്താകലിനെക്കുറിച്ചുള്ള ഗോപികയുടെ പ്രതികരണം ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായിരുന്ന ശാലിനി നായരുടെ ചാനലിലൂടെ പങ്കുവച്ച വീഡിയോയിലാണ് ഗോപികയുടെ പ്രതികരണം. തന്റെ പുറത്താകല്‍ അണ്‍ഫെയര്‍ ആണെന്നാണ് ഗോപിക പറയുന്നത്. നാല് ആഴ്ചയോളം നോമിനേഷന്‍ നീട്ടി കൊണ്ടു പോയതില്‍ താന്‍ ഹാപ്പിയല്ലെന്ന് വ്യക്തമായി തന്നെ പറയുകയാണ് ഗോപിക.

ഹായ് ഗായ്‌സ്. ഞാന്‍ തിരിച്ചുവരികയാണ്. ഞാന്‍ അത്ര ഹാപ്പിയല്ല. സാധാരണ നോമിനേഷനില്‍ പുറത്താവുകയായിരുന്നുവെങ്കില്‍ ഞാന്‍ ഓക്കെയാകുമായിരുന്നു. പക്ഷെ ഇത് അണ്‍ഫെയര്‍ ആയിട്ടാണ് തോന്നിയത്. നാലാഴ്ച ഒരേ നോമിനേഷന്‍ കൊണ്ടു പോയി. വിഷമം ആയിട്ടുണ്ട്. എന്റെ ബെസ്റ്റ് ഞാന്‍ ചെയ്തിട്ടുണ്ടായിരുന്നു. എന്നെ സപ്പോര്‍ട്ട് ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും നന്ദിയെന്നാണ് ഗോപിക പറയുന്നത്.

സീറോ ഫോളോവേഴ്‌സുമായിട്ട് പോയ ആളാണ് ഞാന്‍. ഒത്തിരി പേര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും ഒത്തിരി നന്ദിയുണ്ടെന്നും ഗോപിക പറയുന്നു. താരത്തിന്റെ പുറത്താകലിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും നിരവധി പേര്‍ പ്രതികരിക്കുന്നത്. ഒട്ടും ആക്ടീവല്ലാത്തവര്‍ പലരും ഷോയില്‍ തുടരുമ്പോഴും ഗോപികയെ പുറത്താക്കുന്നത് ശരിയല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഗോപികയ്ക്ക് ഒരു റീ എന്‍ട്രി ഉണ്ടാകുമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

ഈ സീസണില്‍ പുറത്താകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഗോപിക. നേരത്തെ ഏയ്ഞ്ചലീന്‍ ഷോയില്‍ നിന്നും പുറത്തായിരുന്നു. ഈ സീസണിലെ മികച്ച രണ്ട് കണ്ടന്റ് ക്രിയേറ്റര്‍മാരായിരുന്നു ഗോപികയും ഏയ്ഞ്ചലീനും. ഇരുവരും പുറത്തായതോടെ ഷോയുടെ മുന്നോട്ടുള്ള യാത്ര എങ്ങനെയായിരിക്കും എന്നത് കണ്ടറിയണം. അതേസമയം കിടിലനൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ടായിട്ടുണ്ട് ബിഗ് ബോസ് വീട്ടില്‍.

Bigg Boss Malayalam

സംവിധായകന്‍ ഒമര്‍ ലുലുവാണ് ഈ സീസണിലെ രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. നേരത്തെ ഒമറിന്റെ സിനിമകളിലൂടെ ശ്രദ്ധ നേടിയ നിരവധി പേര്‍ ബിഗ് ബോസിന്റെ ഭാഗമായിരുന്നു. ഒടുവില്‍ ഒമര്‍ തന്നെ ഷോയിലേക്ക് എത്തിയിരിക്കുകയാണ്.

ഇതിനിടെ ഇപ്പോഴിതാ ഈ ആഴ്ചയിലെ നോമിനേഷന്‍ പ്രക്രിയ അവസാനിച്ചിരിക്കുകയാണ്. നേരത്തെ ലിസ്റ്റിലുണ്ടായിരുന്നവരില്‍ ചിലര്‍ ഇത്തവണ രക്ഷപ്പെട്ടപ്പോള്‍ ഇതുവരെ നോമിനേഷനില്‍ വരാതിരുന്നവര്‍ ഇത്തവണ രംഗപ്രവേശനം ചെയ്യുകയും ചെയ്തിട്ടുണ്ട്. സാഗര്‍, അഖില്‍ മാരാര്‍, ദേവു, മനീഷ, അഞ്ജൂസ്, ഷിജു, സെറീന, നാദിറ, ലച്ചു, ജുനൈസ് എന്നിവരാണ് ഈ ആഴ്ച ജനവിധി തേടുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X