ഞാൻ ലെസ്ബിയൻ ആണെന്നാണ് കരുതിയിരുന്നത്; ആണുങ്ങളോട് ആയിരുന്നു അട്രാക്ഷൻ, പിന്നീട്..!, ഗോപിക പറയുന്നു

വളരെ പ്രത്യേകതകളോടെയാണ് പുതിയ ബിഗ് ബോസ് മലയാളം സീസൺ 5 ആരംഭിച്ചത്. ഷോയിലെത്തിയ പതിനെട്ട് മത്സരാർത്ഥികളിൽ ഭൂരിഭാഗം പേരും സോഷ്യൽ മീഡിയയിലൂടെ അറിയപ്പെടുന്നവരാണെങ്കിലും പ്രേക്ഷകർക്ക് മുൻപ് അത്ര സുപരിചിതരായവരല്ല. കൂടാതെ പ്രേക്ഷകർക്കിടയിൽ നിന്ന് കോമണറായി ഒരു മത്സരാർത്ഥിയും ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരുന്നു.

ഷോയുടെ മുഖ്യ സ്പോൺസർമാരായ എയർടെൽ നടത്തിയ കോമൺ മാൻ കോണ്ടെസ്റ്റിൽ മത്സരിച്ച ആയിരക്കണക്കിന് ആളുകളിൽ നിന്ന് വിജയിച്ച ​ഗോപിക ​ഗോപിയാണ് പ്രേക്ഷക പ്രതിനിധി ആയി ഷോയിലെത്തിയത്. എറണാകുളം ​ മൂവാറ്റുപുഴ സ്വദേശിയായ ഗോപിക ഒരു കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ഷോ രണ്ടാമത്തെ ആഴ്ച പൂർത്തിയാക്കുമ്പോൾ, ഷോയിൽ ഏറെ ശ്രദ്ധനേടിയ മത്സരാർത്ഥികളിൽ ഒരാളാണ് ഗോപിക.

gopika gopi

ഷോയിൽ ഏറ്റവും കൂടുതൽ കണ്ടന്റ് ഉണ്ടാക്കുന്ന മത്സരാർത്ഥിയായി ഗോപിക മാറിയിട്ടുണ്ട്. എന്നാൽ നല്ല രീതിയിൽ നെ​ഗറ്റീവ് ഇംപാക്ടും ​ഗോപിക സൃഷ്ടിച്ചെടുത്തിട്ടുണ്ട്. എന്നാൽ ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് ഗോപിക ഇന്ന് ഇത്രയും വലിയൊരു വേദിയിൽ എത്തി നിൽക്കുന്നത്. തന്റെ വിവാഹബന്ധം വേർപിരിഞ്ഞതിനെ കുറിച്ചൊക്കെ ഗോപിക വീടിനുള്ളിലെ സുഹൃത്തുക്കളോട് സംസാരിച്ചത് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ, തന്റെ പ്രണയത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഗോപിക. ആ വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്. ഒരു സമയത്ത് തനിക്ക് ലെസ്ബിയൻ ആണോ താനെന്ന് സംശയം തോന്നിയിരുന്നെന്നും പിന്നീട് അത് അല്ലെന്ന് ബോധ്യമായതിനെ കുറിച്ചൊക്കെ ഗോപിക പറയുന്നുണ്ട്. വിശദമായി വായിക്കാം.

സുഹൃത്തായ അപ്പുവിനൊപ്പം ഒരുപാട് പെണ്‍കുട്ടികളെ വായി നോക്കിയിട്ടുണ്ട്. അപ്പോള്‍ തനിക്ക് അട്രാക്ഷന്‍ എല്ലാം പെണ്ണുങ്ങളോട് ആയതുകൊണ്ട് താനൊരു ലെസ്ബിയൻ ആണെന്ന് തോന്നി എന്നാണ് ഗോപിക പറയുന്നത്. എന്നാല്‍ പ്ലസ്ടുവിന് പഠിയ്ക്കുമ്പോൾ അങ്ങനെയല്ല എന്ന ബോധ്യം വന്നെന്നും ഗോപിക പറഞ്ഞു.

ഒരു പൂരത്തിന് പോയപ്പോള്‍ പുറത്ത് നിന്ന് ഒരു പയ്യനോട് ഇഷ്ടം തോന്നി. നല്ല കടും കറുപ്പുള്ള സുന്ദരന്‍. അപ്പോള്‍ എനിക്ക് ബോധ്യമായി ഞാനൊരു പെണ്ണ് തന്നെയാണെന്ന്, എനിക്ക് അട്രാക്ഷന്‍ ആണുങ്ങളോട് തന്നെയാണ് എന്ന്. അന്ന് ആ പയ്യനെ വായി നോക്കി, കുറച്ച് കഴിഞ്ഞപ്പോഴാണ് മനസ്സിലായത് അദ്ദേഹത്തിന് ചെവി കേള്‍ക്കാനോ, സംസാരിക്കാനോ പറ്റില്ല എന്ന്. കുറച്ചുകാലം ആ ഇഷ്ടം മനസ്സിലുണ്ടായിരുന്നു. പിന്നീട് വിട്ടെന്നും ഗോപിക പറഞ്ഞു.

gopika gopi

പിന്നീട് കുറച്ച് കാലം കഴിഞ്ഞപ്പോള്‍ മറ്റൊരാളോട് തനിക്ക് ഇഷ്ടം തോന്നി. അത് വീട്ടിലെ ചേട്ടന്മാരോടെല്ലാം പറഞ്ഞിരുന്നു. പക്ഷെ അവര്‍ക്കൊന്നും അതില്‍ താത്പര്യം ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് മറ്റൊരു വിവാഹം നടന്നു. അതും പ്രണയ വിവാഹം ആയിരുന്നു. കല്യാണത്തിന്റെ തലേ ദിവസം എനിക്ക് തോന്നി, ഈ ദാമ്പത്യം മുന്നോട്ട് പോകില്ല എന്ന്. പക്ഷെ എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ലെന്നും ഗോപിക പറയുന്നു.

വിവാഹം കഴിഞ്ഞ് കുഞ്ഞിന് ഏഴ് മാസം പ്രായം ഉള്ളപ്പോൾ ഈ ദാമ്പത്യം മുന്നോട്ട് പോകില്ലെന്ന് കണ്ട് തങ്ങൾ വേര്‍പിരിഞ്ഞെന്നും ഗോപിക പറയുന്നു. ഇപ്പോള്‍ കുഞ്ഞിന് നാല് വയസ്സായി. തനിക്ക് 25 വയസ്സ് ആവുകയാണെന്നും ഗോപിക പറഞ്ഞു. അതേസമയം, ഷോയിലെ പ്രകടനത്തിന്റെ പേരിൽ ഗോപിക വലിയ രീതിയിൽ വിമർശനങ്ങൾ കേൾക്കുന്നുണ്ട്. മുൻ ബിഗ് ബോസ് സീസണുകൾ കണ്ടു വന്ന ഗോപിക സ്ക്രീൻ സ്‌പേസിനായി പലതും കാണിച്ചു കൂട്ടുന്നു എന്ന വിമർശനമാണ് വരുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X