'സാഗർ ഓവർതിങ്ക് ചെയ്താൽ പണികിട്ടും, കൂടെക്കൂട്ടിയത് അതുകൊണ്ട്; സെറീനയുമായി ലവ് സ്ട്രാറ്റജി തന്നെ': ഗോപിക

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ കോമണർ മത്സരാർത്ഥി ആയി ബിഗ് ബോസ് മലയാളം സീസൺ 5 ൽ എത്തിയ മത്സരാർത്ഥിയാണ് ഗോപിക ഗോപി. സാധാരണക്കാരുടെ പ്രതിനിധി ആയി എത്തിയ ഗോപികയ്ക്ക് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചിരുന്നു. ആദ്യ ആഴ്ച മുതൽ വീടിനുള്ളിൽ സജീവമായി മാറിയ ഗോപിക വളരെ ചുരുങ്ങിയ സമയം കൊണ്ട് വീടിനുള്ളിൽ പലവിധ വിഷയങ്ങളുടെ ഭാഗമായിരുന്നു.

ബിഗ് ബോസ് വീട്ടിലെ ഗോപികയുടെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു സാഗർ സൂര്യയും ജുനൈസും. ഒടുവിൽ അവരോട് പിണങ്ങി നിൽക്കുമ്പോഴാണ് ഗോപിക ഷോയിൽ നിന്ന് പുറത്താകുന്നതും. കഴിഞ്ഞ ആഴ്ച മിഡ് വീക്ക് എവിക്ഷനിലൂടെ ആയിരുന്നു ഗോപികയുടെ പുറത്ത് പോക്ക്. ഗോപിക ഷോയിൽ ഉണ്ടായിരിക്കെ തന്നെ അകത്തും പുറത്തും ചർച്ചയായി മാറിയതായിരുന്നു സാഗറും സെറീനയും തമ്മിലുള്ള ലവ് ട്രാക്ക്.

gopika sagar surya

ഇപ്പോഴിതാ, അതൊരു സ്ട്രാറ്റജി തന്നെയാണെന്ന് പറയുകയാണ് ഗോപിക. ബിഹൈൻഡ്വുഡ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗോപിക ഇക്കാര്യം പറഞ്ഞത്. റിനോഷിനെ കുറിച്ചും ഗോപിക സംസാരിക്കുന്നുണ്ട്. ഇതുവരെ ഒരിക്കൽ മാത്രമാണ് റിനോഷിന്റെ യഥാർത്ഥ മുഖം മറനീക്കി പുറത്തു വന്നിട്ടുള്ളതെന്നാണ് ഗോപിക പറയുന്നത്.

സെറീനയുടെയും സാഗറിന്റെയും ലവ് സ്ട്രാറ്റജി ആണെന്ന് എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. അവൻ ഓവർത്തിങ്ക് ചെയ്താൽ പണി കിട്ടും അതുകൊണ്ടാണ് ഞാൻ അവനെ കൂടെക്കൂട്ടിയത്. അവന്റെ കണ്ണിലൂടെ എനിക്ക് ഓരോ കാര്യങ്ങളും വായിക്കാൻ പറ്റുന്നുണ്ടായിരുന്നു. നീ എന്ത് ചിന്തിക്കുന്നോ അത് ഞാൻ അറിയുമെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഞാൻ ആദ്യമേ നിന്നെ എന്റെ ഗ്രൂപ്പിൽ എടുത്തതെന്ന് പറഞ്ഞിട്ടുണ്ട്.

കൂടെ നടക്കുമ്പോഴും ഞാൻ എല്ലാവരെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒരാൾ എന്ത് ചെയ്യാൻ പോകുന്നോ അതെനിക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു. അവരുടേത് ലവ് സ്ട്രാറ്റജി ആണെന്ന് എനിക്ക് ഉറപ്പാണ് എന്നും ഗോപിക പറഞ്ഞു. അത് പൊട്ടിച്ചു കൊടുക്കുമെന്ന് സാഗറിനോട് പറഞ്ഞിരുന്നു. അതോടെയാണ് തന്റെ അടുത്ത് നിന്ന് അകന്നതെന്നും ഗോപിക പറഞ്ഞു.

റിനോഷിനെ കുറിച്ചും ഗോപിക സംസാരിച്ചിരുന്നു. അവിടെ യഥാർത്ഥ മുഖം മറനീക്കി പുറത്തു വരാത്ത ആൾ റിനോഷ് ബ്രോ ആണ്. ഒരിക്കൽ മാത്രമേ അത് വന്നിട്ടുള്ളൂ. ആൾ ശരിക്കും അതല്ല. ഞാൻ സംസാരിച്ചിട്ടുണ്ട്. ആദ്യ വീക്കിൽ സ്നേഹ ലോക്കറ്റ് നൽകാൻ ആഞ്ജിയോട് പറഞ്ഞ ഒരു വാക്കുണ്ട്. അത് ഒരു ബ്രില്ല്യന്റ് ഗെയിമർ പറയുന്ന വാക്കാണ്.

ആൾ എന്നോട് പറഞ്ഞിരുന്നു ഞാനും ഒരു ഗെയിമർ ആണെന്ന്. വളഞ്ഞു വളഞ്ഞു പതിയെ പോയി പിടിക്കുന്ന ആളാണെന്നും. അയാളെ സൂക്ഷിക്കണമെന്ന് അന്ന് എനിക്ക് മനസിലായി. അങ്ങനെ നടക്കുന്നത് അദ്ദേഹത്തിന്റെ ക്യാരക്ടർ ആയിരിക്കും. പക്ഷെ ഒരു ബ്രില്ല്യന്റ് ഗെയിമറാണ് എന്നതാണ് സത്യം.

gopika rinosh

ആൾ ആദ്യം ബഹളങ്ങളിൽ നിന്നൊക്കെ മാറി നിൽക്കുമ്പോൾ എന്തെങ്കിലും ട്രോമ കാരണമാണോ എന്നൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് മനസിലായി അതിൽ ഇടപെട്ട് ഇമേജ് മാറുമോ എന്ന ഭയമാണെന്ന്. അങ്ങനെ ഒരാൾ ഈ ഗെയിമിന് പറ്റിലെന്നും ഗോപിക പറഞ്ഞു. ഷോയിൽ നിലപാട് ഇല്ലാതെ നിൽക്കുന്നവരെ കുറിച്ചും ഗോപിക പറയുന്നുണ്ട്. അഞ്ചുസ് റോഷ്, ലെച്ചു, ശ്രുതി ലക്ഷ്മി, അനിയൻ മിഥുൻ എന്നിവരെയാണ് ഗോപിക സേഫ് ഗെയിം കളിക്കുന്നവരായി പറഞ്ഞത്.

ബിഗ് ബോസ് സീസൺ 5 ൽ നിന്ന് മൂന്നാമതായി പുറത്താകുന്ന മത്സരാർത്ഥിയാണ് ഗോപിക. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഹനാൻ ആണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആദ്യം പുറത്തായത്. ഈ സീസണിൽ ആദ്യമായി എവിക്ഷനിലൂടെ പുറത്തായ മത്സരാർത്ഥി ഏയ്ഞ്ചലിൻ ആയിരുന്നു. അതിന് ശേഷമാണു ഗോപിക പുറത്താകുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X