ഒരു അഭിമുഖത്തിന് 20000 മുതല്‍ 30000 വരെ, ബിഗ് ബോസില്‍ ഒരു ദിവസം ഇത്ര; വെളിപ്പെടുത്തി ഗോപിക

ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം. ഷോയുടെ അഞ്ചാം സീസണ്‍ നടന്നു കൊണ്ടിരിക്കുകയാണ്. ബിഗ് ബോസിലൂടെ ആരാധകരെ നേടിയവരും പുതിയ താരങ്ങളായി മാറിയവരുമൊക്കെ ഒരുപാടുണ്ട്. അതേസമയം ഈ സീസണല്‍ കണ്ട ഒരു പ്രത്യേകതയായിരുന്നു കോമണര്‍ മത്സരാര്‍ത്ഥി എന്നത്. പ്രേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍ ഇത്തവണ ബിഗ് ബോസിലുണ്ടായിരുന്നു.

ഗോപികയായിരുന്നു സാധാരണക്കാരുടെ ഇടയില്‍ നിന്നും ബിഗ് ബോസിലെത്തിയ താരം. സാധാരണക്കാരിയായി ബിഗ് ബോസിലേക്ക് കടന്നു ചെന്ന ഗോപിക പുറത്തിറങ്ങിയത് താരമായിട്ടാണ്. മൂന്നാഴ്ച മാത്രമേ ഗോപികയ്ക്ക് ബിഗ് ബോസില്‍ തുടരാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഈ സമയത്തിനുള്ളില്‍ തന്നെ ആരാധകരെ നേടാന്‍ ഗോപികയ്ക്ക് സാധിച്ചിരുന്നു. ബിഗ് ബോസ് വീട്ടിലെ ശക്തരമായ ഗെയിമര്‍മാരില്‍ ഒരാളായിരുന്നു ഗോപിക.

Bigg Boss Malayalam

ഇപ്പോഴിതാ പുറത്തിറങ്ങിയ ശേഷം താന്‍ ഇന്റര്‍വ്യൂവിന് വാങ്ങുന്നത് വലിയ തുകയാണ് എന്ന പ്രചാരണത്തിന് മറുപടി നല്‍കുകയാണ് ഗോപിക. ടിവി കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗോപിക മനസ് തുറക്കുന്നത്. ബിഗ് ബോസില്‍ നിന്നും പുറത്താകുന്ന ഒരു മത്സരാര്‍ത്ഥിയെ എക്‌സ്‌ക്ലൂസീവ് അഭിമുഖങ്ങള്‍ക്കായി പേയ്മെന്റ് കൊടുത്ത് എടുക്കുന്ന രീതിയോട് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഗോപിക.

നല്ല കാര്യം എന്നാണ് ഗോപിക നല്‍കുന്ന മറുപടി. ഒരു യൂ ട്യൂബ് ചാനല്‍ വന്ന് നമ്മളുടെ വീഡിയോ എടുത്തു പോകും. അവര്‍ക്ക് നല്ല വ്യൂസ് കിട്ടും, അവര്‍ക്ക് നല്ല പേയ്മെന്റും കിട്ടും. അതേസമയം ആദ്യമായി ഷോയില്‍ നിന്നും ഇറങ്ങുന്ന ആള്‍ക്കാര്‍ക്ക് വലിയ പേയ്മെന്റ് ഒന്നും കിട്ടില്ല എന്നാണ് ഗോപിക ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ അവര്‍ക്ക് കാശു കിട്ടാനുള്ള അവസരം ലഭിക്കുന്നത് ഇത്തരം അഭിമുഖങ്ങളിലൂടേയും മറ്റുമായിരിക്കുമെന്നാണ് ഗോപിക പറയുന്നത്.

അങ്ങനെ കിട്ടുന്ന ചെറിയ രീതിയില്‍ ഉള്ള ഇന്‍കം ആയിരിക്കും അവര്‍ക്ക് ആകെ ഉള്ളത്. ഞാന്‍ ആണെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു. നമ്മള്‍ കാശ് ചിലവാക്കി കുറെ ദൂരം യാത്ര ചെയ്തു വന്ന് അഭിമുഖങ്ങള്‍ കൊടുക്കുമ്പോള്‍ അത് എടുക്കുന്ന ആളുകള്‍ക്ക് കിട്ടുന്ന ലാഭം പോലെ നമുക്കും കിട്ടണ്ടേ എ്ന്നാണ് ഗോപിക ചോദിക്കുന്ന ന്യായം. ഒരു സെലിബ്രിറ്റി അഭിമുഖം കൊടുക്കുമ്പോള്‍ അവര്‍ക്ക് കിട്ടുന്ന പേയ്മെന്റിനേക്കാള്‍ ആ അഭിമുഖം ഇടുന്ന ചാനലിന് നല്ല ഇന്‍കം കിട്ടുന്നുണ്ടല്ലോ അപ്പോള്‍ പേയ്മെന്റ് വാങ്ങുന്നതില്‍ എന്താണ് തെറ്റ് എന്നും ഗോപിക ചോദിക്കുന്നു.

അതേസമയം, എന്നെ സപ്പോര്‍ട്ട് ചെയ്ത ആളുകള്‍ക്ക് അഭിമുഖം കൊടുത്തപ്പോള്‍ പേയ്മെന്റ് വാങ്ങാതെയാണ് അത് കൊടുത്തതെന്നും ഗോപിക വ്യക്തമാക്കുന്നുണ്ട്. പിന്നീട് വന്നു ചോദിക്കുന്ന ആളുകള്‍ക്ക് ആംഗീകരിക്കാന്‍ പറ്റുന്ന എമൗണ്ട് ചോദിക്കുന്നതില്‍ തെറ്റില്ലെന്നും താരം പറയുന്നു.
ഒരു അഭിമുഖത്തിന് 20 നും മുപ്പതിനും ഇടയില്‍ ഉള്ള തുകയാണ് തനിക്ക് കിട്ടാറുള്ളത് എന്നും താരം വെളിപ്പെടുത്തുന്നു. കൂടാതെ രണ്ടാമത്തെ അഭിമുഖത്തിന് 20 നു താഴെയാണ് തനിക്ക് കിട്ടിയതെന്നും ഗോപിക പറയുന്നുണ്ട്.

Bigg Boss Malayalam

ബിഗ് ബോസില്‍ നിന്നും കിട്ടി പ്രതിഫലത്തെക്കുറിച്ചും ഗോപിക മനസ് തുറക്കുന്നുണ്ട്. ജോലിയില്‍ നിന്നും കിട്ടുന്ന ശമ്പളത്തിന്റെ പതിനെട്ട് ശതമാനം ആണ് പെര്‍ ഡേ ബിഗ് ബോസിലെ പ്രതിഫലം എന്നാണ് ഗോപിക പറയുന്നത്. അതേസമയം തന്റെ പുറത്താകലിനെക്കുറിച്ചുള്ള വിവാദങ്ങളിലും ഗോപിക പ്രതികരിച്ചു. നേരത്തെ തന്നെ എവിക്ട് ചെയ്തത് അണ്‍ഫെയര്‍ ആണെന്ന് ഗോപിക പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായിരുന്നു. ഇതില്‍ വ്യക്തത വരുത്തുന്നുണ്ട് ഗോപിക.

തന്റെ എലിമിനേഷന്‍ അണ്‍ഫെയര്‍ ആണെന്ന് പറഞ്ഞപ്പോള്‍ താന്‍ ബിഗ് ബോസിനെയോ, ചാനലിനെയോ തള്ളിപറഞ്ഞില്ല എന്നാണ് ഗോപിക പറഞ്ഞത്. നേരത്തെ താന്‍ ഉള്‍പ്പെടുന്ന നോമിനേഷന്‍ പട്ടി തന്നെ ആഴ്ചകളോളം നീട്ടി കൊണ്ടു പോയത് ശരിയായില്ലെന്നും അല്ലായിരുന്നുവെങ്കില്‍ താന്‍ പുറത്താകില്ലെന്നുമായിരുന്നു ഗോപിക പറഞ്ഞത്. അതേസമയം ഷോയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ഒറ്റപ്പെടുത്തലുകളെക്കുറിച്ചും ഗോപിക തുറന്നടിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X