സാഗറും ജുനൈസുമായി കൂട്ടുകൂടിയപ്പോൾ ഒരു ധാരണ വെച്ചിരുന്നു! ഇഷ്ടമല്ലെന്ന് പറഞ്ഞ റെനീഷയെ ഇഷ്ടം; ഗോപിക പറയുന്നു
ബിഗ് ബോസ് മലയാളം സീസൺ 5 ൽ പ്രേക്ഷകരുടെ പ്രതിനിധി ആയി എത്തിയ മത്സരാർത്ഥി ആയിരുന്നു ഗോപിക ഗോപി. വന്ന ആദ്യ ആഴ്ച മുതൽ മത്സരം അറിഞ്ഞ് കളിച്ച ഗോപിക കഴിഞ്ഞ വാരം നടന്ന മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്തായിരിക്കുകയാണ്. ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ നിന്ന് പുറത്താകുന്ന മൂന്നാമത്തെ മത്സരാർത്ഥിയാണ് ഗോപിക. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഹനാനും മറ്റൊരു മത്സരാർത്ഥിയായ ഏയ്ഞ്ചലിനും നേരത്തെ പുറത്തായിരുന്നു.
ബിഗ് ബോസ് ഷോയിൽ നിന്നെത്തിയ ശേഷം അഭിമുഖങ്ങൾ നൽകുന്ന തിരക്കിലാണ് ഗോപിക ഇപ്പോൾ. ബിഗ് ബോസ് വീട്ടിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ സാഗറും ജുനൈസുമായി പിണങ്ങിയ ശേഷമായിരുന്നു ഗോപികയുടെ പുറത്താകൽ. അതുകൊണ്ട് തന്നെ അവരോട് യാത്ര പറയാൻ തയ്യാറാകാതെയാണ് ഗോപിക ഇറങ്ങി പോന്നത്. എന്നാൽ മോഹൻലാലിന് അരികിൽ എത്തിയ ശേഷം വീഡിയോയിലൂടെ ഇരുവരോടും സംസാരിച്ചാണ് ഗോപിക ഇറങ്ങിയത്.

ഇപ്പോഴിതാ, ഇരുവരുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് ഗോപിക. ഒപ്പം റെനീഷയെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം.
ഷോയിൽ ഏറ്റവും ആത്മാർത്ഥമായി കളിക്കുന്നു എന്ന് തോന്നിയ മത്സരാർത്ഥി റെനീഷയാണ്. അവൾക്ക് എന്നെ ഇഷ്ടമല്ലായിരുന്നു. പലരും എന്നെ മാറ്റി നിർത്തിയിരുന്നു. എന്നാൽ അത് ആരും മുഖത്തു നോക്കി പറഞ്ഞില്ല. എന്നാൽ റെനീഷ അത് മുഖത്ത് നോക്കി പറഞ്ഞു. കുത്തി പറയാൻ ഉള്ളത് പോലും മുഖത്തു നോക്കിയാണ് അവൾ പറഞ്ഞിട്ടുള്ളത്. മാറി നിന്ന് പറഞ്ഞിട്ടില്ല. അതാണ് അവളോട് ഇഷ്ടം തോന്നാനുള്ള കാരണം. എന്തെങ്കിലും ഉണ്ടെങ്കിൽ അത് മുഖത്തു നോക്കി പറയുന്നവരോടാണ് എനിക്കിഷ്ടം.
റെനീഷ് യഥാർത്ഥ മുഖമാണ് കാണിച്ചത്. ഗെയിമിലും ഏറ്റവും സ്ട്രോങ്ങ് ആയ ആളും അവളാണ്. ടോപ് 5 ൽ അവൾ വരും.ഒരുപക്ഷെ വിന്നറും ആയേക്കും. അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നതെന്ന് ഗോപിക പറഞ്ഞു. അതേസമയം റെനീഷയും സെറീനയും തമ്മിലുള്ള സൗഹൃദം ആത്മാർത്ഥമല്ലെന്നും ഗോപിക പറഞ്ഞു.
ജുനൈസും സാഗറും ഗെയിമിന് വേണ്ടി തന്നെ ഉപയോഗിച്ചെന്ന് പറയാൻ കഴിയില്ലെന്നും ഗോപിക പറയുന്നുണ്ട്. അങ്ങനെ പറഞ്ഞാൽ ഞാനും അവരെ ഉപയോഗിച്ചെന്ന് പറയേണ്ടി വരുമെന്നാണ് ഗോപിക പറഞ്ഞത്. അവരോടൊപ്പം കൂട്ടു കൂടിയപ്പോൾ തന്നെ ഒരു 50 ദിവസം നമുക്കൊരു പരസ്പര ധാരണയിൽ പോകാമെന്ന് പറഞ്ഞിരുന്നു. നോമിനേഷന്റെ കാര്യത്തിൽ അല്ല. അത് അങ്ങോട്ടും ഇങ്ങോട്ടും പറയും.

പക്ഷെ ഒരുതരം ഗ്രൂപ്പിസം കാണിച്ചില്ലെങ്കിൽ പല ഗെയിമിൽ നിന്നും നമ്മൾ നേരത്തെ പുറത്താകും. അതുകൊണ്ട് നമ്മുക്ക് ഒരു ധാരണയിൽ പോകാം അമ്പത് ദിവസം കഴിയുമ്പോൾ ഫേസ് ടു ഫേസ് കളിക്കുമെന്നും ധാരണ വെച്ചുകൊണ്ട് ആയിരുന്നു ആ സൗഹൃദം മുന്നോട്ട് കൊണ്ടുപോയതെന്നും ഗോപിക പറഞ്ഞു. താൻ അതിനകത്ത് സുഹൃത്തുക്കലയി കണ്ട രണ്ടുപേർ സാഗറും ജുനൈസും ആയിരുന്നെന്നും ഗോപിക പറഞ്ഞു.
വൈൽഡ് കാർഡ് എൻട്രി ആയി വീടിനുള്ളിൽ തിരിച്ചു കയറാൻ പറ്റിയാൽ പോകും. അത് വിജയിച്ചു തിരിച്ചു വരണം എന്ന ആഗ്രഹം തന്നെയാണ് തനിക്ക് ഉള്ളതെന്നും ഗോപിക അഭിമുഖത്തിൽ പറയുന്നുണ്ട്. താനൊരു പാവം ആണെന്നും അവിടെ അങ്ങനെ നിൽക്കാൻ കഴിയാത്തത് കൊണ്ട് ആദ്യം മുതൽ മറ്റൊരു രീതിക്കാണ് നിന്നതെന്നും ഗോപിക പറയുന്നുണ്ട്.


Click it and Unblock the Notifications