സാഗറിനും ജുനൈസിനും മാപ്പ് നല്‍കുന്നു! ഒരൊറ്റ എപ്പിസോഡ് പോലും ഇനി കാണില്ലെന്നും ഗോപിക

ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ പ്രേക്ഷകര്‍ക്കിടയില്‍ നിന്നുമെത്തിയ മത്സരാര്‍ത്ഥിയായിരുന്നു ഗോപിക ഗോപി. ഷോയില്‍ നിന്നും പുറത്തായെങ്കിലും ജനശ്രദ്ധ നേടാന്‍ ഗോപികയ്ക്ക് സാധിച്ചിരുന്നു. മികച്ച രീതിയില് ഗെയിം കളിച്ച താരമായിരുന്നു ഗോപിക. അതുകൊണ്ട് തന്നെ ഗോപികയുടെ പുറത്താകല്‍ പലര്‍ക്കും ഞെട്ടലുണ്ടാക്കുന്നതായിരുന്നു.

ഇപ്പോഴിതാ തന്നെ കിച്ചണില്‍ നിന്നും മനീഷ മാറ്റി നിര്‍ത്തിയ സംഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഗോപിക. വണ്‍ ഇന്ത്യയ്ക്ക് അഭിമുഖത്തിലാണ് ഗോപികയുടെ പ്രതികരണം. കിച്ചണില്‍ നിന്നും ഗോപികയെ മനീഷ മാറ്റി നിര്‍ത്തിയത് വലിയ വിവാദമായി മാറിയിരുന്നു. മോഹന്‍ലാലും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

Bigg Boss Malayalam

എന്നെ അഖില്‍ ചേട്ടനാണ് ചപ്പാത്തി പരത്താന്‍ കൂട്ടിയത്. ചേട്ടനും അത് തന്നെ പറഞ്ഞു. അടുക്കളയില്‍ കയറുമ്പോള്‍ ഞാന്‍ കൈ കഴുകാറുണ്ട്. ചേച്ചി എന്നോട് അങ്ങനെ പറയുകയും പിന്നീട് ശ്രുതിയോട് പറയുന്നതും കണ്ടപ്പോള്‍ സങ്കടം വന്നുവെന്നാണ് ഗോപിക പറയുന്നത്. അവിടെ കളര്‍ അലര്‍ജി വന്നത് തനിക്ക് മാത്രമായിരുന്നില്ലെന്നും താരം ചൂണ്ടിക്കാണിക്കുന്നുണ്ട്.

സിമ്പതി വേണ്ട എന്ന് തീരുമാനിച്ചതാണ്. ഗെയിം കളിക്കാന്‍ വന്നതാണ് ഗെയിം കണ്ടിട്ട് വോട്ട് ചെയ്താല്‍ മതിയെന്നായിരുന്നു തീരുമാനം. ലൈഫ് സ്റ്റോറി പറയാനും താല്‍പര്യമുണ്ടായിരുന്നില്ല. സിമ്പതി വോട്ട് വേണ്ട. ഗെയിമെല്ലാം കളിച്ച് വന്നതു കൊണ്ടാണ് പിന്നീട് ലൈഫ് സ്റ്റോറി പറയാന്‍ തയ്യാറായതെന്നും ഗോപിക പറയുന്നു.

അവരെ എനിക്ക് ഇപ്പോഴും ഇഷ്ടമാണ്. അവര്‍ ഗെയിം ആണെന്നൊക്കെ പറഞ്ഞേക്കും. എന്റെ ചേട്ടായിയുടെ ചില മാനറിസമൊക്കെ സാഗറിനുണ്ട്. അതിനാലാണ് കണക്ടായത്. പ്രശ്‌നങ്ങളെക്കുറിച്ച് താന്‍ പിന്നീട് സംസാരിക്കാമെന്നും ഗോപിക പറയുന്നത്. ഇപ്പോള്‍ ഗെയിമുമായി പോകട്ടെ എന്നും അവര്‍ക്കൊരു പ്രശ്‌നമുണ്ടാകരുതെന്നും താരം പറയുന്നു.

അതേസമയം എന്തുകൊണ്ടാണ് പുറത്തായത് എന്ന് അറിയില്ലെന്നും താരം പറയുന്നു. പുറത്തിറങ്ങിയ ശേഷം എപ്പിസോഡുകളും വീഡിയോകളും കണ്ടിട്ടില്ല. ബിഗ് ബോസ് കാണില്ലെന്നും താരം പറയുന്നുണ്ട്. പുറത്തേക്ക് വരുന്നത് കട്ട് ചെയ്തിട്ടാണ്. പക്ഷെ താന്‍ അവിടെ ജീവിച്ചതാണ്. എന്തൊക്കെ ചെയ്തുവെന്ന് അറിയാം. ഇപ്പോള്‍ വരുന്നത് ഫുള്‍ വേര്‍ഷനല്ല, അതിനാല്‍ കാണണ്ട എന്നാണ് തന്റെ തീരുമാനമെന്നും ഗോപിക പറയുന്നു.

ഷോയില്‍ വച്ച് മറ്റുള്ളവര്‍ തന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ടെന്നും ഗോപിക പറയുന്നു. ഞാനത് പറയാതിരുന്നതാണ്. ക്യാമറയ്ക്ക് മുന്നില്‍ വന്ന് നിന്ന് പറയുന്നത് ഒരുപാട് കണ്ടിട്ടുണ്ട്. അത് വേണ്ട എന്റെ ഗെയിം കണ്ട് എന്നെ മനസിലാക്കിയാല്‍ മതിയെന്ന് ഞാന്‍ തീരുമാനിച്ചു. അതാണ് എനിക്ക് പറ്റിയ തെറ്റെന്ന് പലരും പറഞ്ഞുവെന്നും ഗോപിക പറയുന്നു.

Bigg Boss Malayalam

കറുത്തതാണെങ്കിലും കാണാന്‍ ഭംഗിയുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതൊക്കെ കുഞ്ഞുനാള്‍ മുതല്‍ കേള്‍ക്കുന്നതാണ്. അതില്‍ നിന്നൊക്കെ റിക്കവറായി ഓക്കെയായി വന്നതാണ്. വീണ്ടുമത് കേള്‍ക്കുമ്പോഴുണ്ടാകുന്ന അവസ്ഥയിലാണ് പല പ്രശ്‌നങ്ങളും ഉണ്ടായതെന്നാണ് ഗോപിക പറയുന്നത്. ആദ്യം കേള്‍ക്കുമ്പോള്‍ കുഴപ്പമില്ല. പിന്നെ പിന്നെ ബുദ്ധിമുട്ടാകും. ഇത്ര ഉയരത്തിലുള്ളവര്‍ പോലും ഇങ്ങനെയാണല്ലോ ചിന്തിക്കുന്നതെന്ന് തോന്നുമെന്നും ഗോപിക പറയുന്നു.

അതേസമയം, ഫൈനലില്‍ എത്തുമെന്ന് കരുതുന്ന ഒരാള്‍ റെനീഷയാണെന്നും ഗോപിക പറയുന്നുണ്ട്. റെനീഷ നല്ല ഗെയിമറാണ്. നേരേയെ ചിന്തിക്കുള്ളൂവെന്നത് മാത്രമാണ് പ്രശ്നമെന്നും ഗോപിക ചൂണ്ടിക്കാണിക്കുന്നു. റെനീഷ ഫ്രണ്ട്ഷിപ്പില്‍ പെട്ടിട്ടുണ്ട്. അത് പാരയാകും. അതില്‍ നിന്നും പുറത്ത് കടന്ന് ഗെയിം കളിക്കാന്‍ സാധിച്ചാല്‍ റെനീഷയ്ക്ക് ഫൈനലിലെത്താനാകുമെന്നാണ് ഗോപിക പറയുന്നത്. റെനീഷ മനസിലുള്ളത് അതുപോലെ പറയും. എന്നെ ഇഷ്ടമല്ല എന്നത് എന്റെ മുഖത്ത് നോക്കി പറഞ്ഞതാണ് എനിക്ക് ഇഷ്ടമായതെന്നും ഗോപിക പറയുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X