പലസമയത്തും അവര്‍ എന്നെ കുത്തിനോവിച്ചു, ഒറ്റപ്പെടുത്തി; റിനോഷിന്റെ യഥാര്‍ത്ഥ മുഖം ഇതല്ല!

ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ കോമണര്‍ മത്സരാര്‍ത്ഥിയായിരുന്നു ഗോപിക. പ്രേക്ഷകരുടെ ഇടയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് ബിഗ് ബോസിലെത്തിയ ഗോപിക ഇന്നലെ ഷോയില്‍ നിന്നും പുറത്തായിരുന്നു. അധികനാള്‍ ബി്ഗ ബോസില്‍ പിടിച്ചു നില്‍ക്കാനായില്ലെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ശ്രദ്ധ നേടാന്‍ ഗോപികയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ബിഗ് ബോസ് നാളുകളെക്കുറിച്ച് മനസ് തുറക്കുകയാണ് ഗോപിക. പുറത്തായ ശേഷം താരം സംസാരിക്കുന്ന വീഡിയോ ഏഷ്യാനെറ്റ് പങ്കുവച്ചിട്ടുണ്ട്. ബിഗ് ബോസില്‍ വച്ച് തനിക്ക് നേരിടേണ്ടി വന്ന ഒറ്റപ്പെടലിനെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചുമൊക്കെ ഗോപിക സംസാരിക്കുന്നുണ്ട്.

Bigg Boss Malayalam

അവിടെ കയറിയ ദിവസം മാത്രമാണ് നല്ല രീതിയില്‍ കെയര്‍ തന്നതായി തോന്നിയിട്ടുളളത്. പക്ഷെ ഞാന്‍ ഒരു കോമണര്‍ ആണെന്ന രീതിയലല്ല പെരുമാറിയത്. തുടക്കം മുതലേ ആക്ടീവായിരിക്കാനാണ് ശ്രമിച്ചതെന്നാണ് ഗോപിക പറയുന്നത്. അതേസമയം ഒറ്റപ്പെടുത്തലുകളുണ്ടായിട്ടുണ്ടെന്നാണ് താരം തുറന്ന് പറയുന്നത്. പല രീതിയില്‍ വിഷമം ഉണ്ടായിട്ടുണ്ട്. പലരും ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടുണ്ട്. കുത്തി നോവിച്ചിട്ടുണ്ട്. പക്ഷെ പരമാവധി സ്‌ട്രോംഗ് ആയിട്ടാണ് അവിടെ നിന്നതെന്നാണ് കരുതുന്നതെന്നും താരം പറയുന്നു.

സൗഹൃദത്തിന് വില കൊടുക്കുന്ന ആളാണ്. ഒരുപാട് സുഹൃത്തുക്കളുണ്ട്. ബിഗ് ബോസിലും സുഹൃത്തുക്കളെ മിസ് ചെയ്തിരുന്നു. ബിഗ് ബോസില്‍ ഒറ്റപ്പെടല്‍ അനുഭവിച്ചപ്പോള്‍ രണ്ട് പേര്‍ പിന്തുണയ്ക്കുന്നതായി തോന്നിയെന്നും അത് ജുനൈസും സാഗറുമാണെന്നും ഗോപിക പറയുന്നു. അവരുമായി നല്ല സൗഹൃദമുണ്ടായിരുന്നുവെന്നും താരം പറയുന്നു.

തനിക്ക് ബിഗ് ബോസില്‍ ഗ്രൂപ്പിസമുണ്ടായിരുന്നുവെന്നും ഗോപിക പറയുന്നു. അതേസമയം ഇന്റിവിജ്വല്‍ ആകേണ്ട സമയത്ത് ആവുമെന്നും ഗോപിക പറയുന്നു. എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും ബിഗ് ബോസില്‍ ഗ്രൂപ്പിസമുണ്ടെന്നും അതില്ലാതെ പറ്റില്ലെന്നും താരം പറയുന്നു. ഒരു ഘട്ടം വരെ ഗ്രൂപ്പിസം വേണ്ടി വരുമെന്നും അതില്‍ തെറ്റില്ലെന്നും ഗോപിക പറയുന്നുണ്ട്. പുറമേ നിന്ന് കാണുന്നത് പോലെയല്ലെന്നും താരം പറയുന്നു.

നേരത്തെ പുറത്തിരുന്ന് ഗ്രൂപ്പിസം കൊള്ളില്ല എന്ന് താനും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവിടെ നിലനില്‍ക്കാന്‍ പല തന്ത്രങ്ങളും മാറ്റിമാറ്റി കളിക്കേണ്ടി വരുമെന്നും ഗോപിക പറയുന്നു. ബിഗ് ബോസ് വീട്ടില്‍ ചിലര്‍ക്ക് മുഖം മൂടിയുണ്ടെന്നാണ് ഗോപിക പറയുന്നത്. റിനോഷിന്റെ മുഖംമൂടി ഒരിക്കല്‍ മാത്രമാണ് അഴിഞ്ഞു വീണത്. എന്നാല്‍ യഥാര്‍ത്ഥ മുഖം ഇതല്ലെന്നും ഗോപിക പറയുന്നു. മിഥുന്‍, വിഷ്ണു, ശോഭ, ജുനൈസ് തുടങ്ങിയവരുടേയും റിയല്‍ ഫേസ് ഇതുവരെ കാണിച്ചിട്ടില്ലെന്നും താരം പറയുന്നു.

Bigg Boss Malayalam

അതേസമയം ബിഗ് ബോസിലെ മാനുപ്പുലേറ്റര്‍ ആയി ഗോപിക പറയുന്നത് ജുനൈസിനെയാണ്. അഖിലിന്റെ കാര്യത്തില്‍ അയാള്‍ പറയുന്നത് തെറ്റാണെങ്കിലും സമ്മര്‍ദ്ധം നല്‍കി ഓരോ കാര്യങ്ങള്‍ പറയിപ്പിക്കുന്നത് ജുനൈസാണെന്നും ഗോപിക പറയുന്നുണ്ട്. പ്രഷര്‍ കയറുമ്പോള്‍ പറയുന്നത് മനസില്‍ നിന്നാകില്ല. എന്തെങ്കിലുമൊക്കെയായിരിക്കും. അങ്ങനെ അഖിലിനെ പലരും യൂസ് ചെയ്തതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും ഗോപിക ആരോപിക്കുന്നുണ്ട്.

പതിവിന് വ്യത്യസ്തമായി ഇന്നലെ ബിഗ് ബോസില്‍ മിഡ് വീക്ക് എവിക്ഷന്‍ നടത്തുകയായിരുന്നു. മോഹന്‍ലാലിന്റെ വിദേശയാത്രയെ തുടർന്നാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയത്. ഈ സീസണില്‍ പുറത്താകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഗോപിക. ഏയ്ഞ്ചലീന്‍ മറിയയാണ് ആദ്യം പുറത്തായത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X