അയാളെ ഞാന്‍ തല്ലിയേനെ! ഇനിയൊരിക്കലും മാരാരെ സ്‌നേഹിക്കാനാകില്ല; കാരണം പറഞ്ഞ് ഗോപിക

ബിഗ ബോസ് മലയാളം സീസണ്‍ 5ലേക്ക് പ്രേക്ഷകരുടെ പ്രതിനിധിയായി എത്തിയ വ്യക്തിയാണ് ഗോപിക ഗോപി. മോഹന്‍ലാല്‍ പറഞ്ഞത് പോലെ സാധാരണക്കാരിയായ അകത്തേക്ക് കയറിയ ഗോപിക പുറത്തേക്ക് ഇറങ്ങിയത് താരമായിട്ടാണ്. ഷോയ്ക്ക് അകത്തും പുറത്തും വിമര്‍ശനങ്ങളും കയ്യടികളും ഒരുപോലെ നേടിക്കൊണ്ടാണ് ഗോപിക പുറത്താകുന്നത്.

ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ ശ്കതരില്‍ ഒരാളായ അഖില്‍ മാരാരിനെക്കുറിച്ചുള്ള ഗോപികയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തനിക്ക് ഒരിക്കലും സ്‌നേഹത്തോടെ അഖില്‍ മാരാരെ കാണാന്‍ സാധിക്കില്ലെന്നാണ് ഗോപിക പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഗോപിക മനസ് തുറക്കുന്നത്.

Bigg Boss Malayalam

ആളെക്കുറിച്ച് നല്ല ഓര്‍മ്മകള്‍ ഉണ്ടെങ്കിലും എനിക്കിനി അയാളെ സ്‌നേഹത്തോടെ കാണാന്‍ സാധിക്കില്ല. ആദ്യം ദിവസം തന്നെ സംസാരിക്കുന്നതിനിടെ ആള് പറഞ്ഞൊരു ഡയലോഗ് ഇപ്പോഴും എന്റെ മനസിലുണ്ട്. അത് എനിക്ക് ഒരിക്കലും ഓക്കെയാകില്ല. ആ സാഹചര്യത്തിലൂടെ കടന്നു വന്നൊരാളാണ് ഞാന്‍. ഭാര്യയെ ഗര്‍ഭിണിയായിരിക്കെ തല്ലിയിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. അത് പുറത്ത് വന്നിരുന്നുവോ എന്ന് അറിയില്ലെന്നും ഗോപിക പറയുന്നു.

അവിടെ ഇരുന്ന ദേവു ചേച്ചിയടക്കമുള്ളവര്‍ കേട്ടിരിക്കുകയല്ലാതെ പ്രതികരിച്ചില്ല. അപ്പോഴാണ് ഞാന്‍ ഞാന്‍ എഴുന്നേറ്റ് നില്‍ക്കുന്നതും ഇനി ഇവിടെ നിന്നാല്‍ നിങ്ങളെ ഞാന്‍ തല്ലും എന്ന് പറഞ്ഞതും പോകുന്നത്. ഇതിപ്പോള്‍ പറയുന്നത് തെറ്റാണോ എന്നൊന്നും അറിയില്ല. അയാളെ പിന്തുണയ്ക്കുന്നവര്‍ക്ക് വോട്ട് ചെയ്യാം. എനിക്കിത് പറയാന്‍ ഉള്ളതുകൊണ്ട് പറഞ്ഞതാണ്. അങ്ങനെയുള്ളൊരാള്‍ എനിക്കൊരിക്കലും ഓക്കെയല്ല. ഞാന്‍ അതുപോലൊരു സാഹചര്യത്തിലൂടെയാണ് കടന്നു വന്നതെന്നും ഗോപിക പറയുന്നു.

കളറിന്റെ പേരില്‍ പലരും ഒറ്റപ്പെടുത്തിയപ്പോഴം താന്‍ അത് പറയാതിരുന്നത് താനത് ഗെയിമിന് വേണ്ടി ഉപയോഗിച്ചുവെന്ന് പറയാതിരിക്കാന്‍ വേണ്ടിയാണെന്നാണ് ഗോപിക പറയുന്നത്. അതിനാലാണ് ഷിജു പറഞ്ഞപ്പോള്‍ താന്‍ പ്രതികരിക്കാതെ പോയതെന്നാണ് ഗോപിക പറയുന്നത്. കറുത്തതാണെങ്കിലും ശാരദാമ്മയെ പോലെയുണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍ ശാരദാമ്മയെ പോലെ എന്ന് പറഞ്ഞാല്‍ പോരെ എന്നാണ് ഗോപിക ചോദിക്കുന്നത്.

ചിലതൊക്കെ ഇടാന്‍ തുടങ്ങുമ്പോള്‍ നിനക്കിത് ചേരില്ലെന്ന് പറയും. അതൊക്കെ പുറത്ത് വന്നിട്ടുണ്ടോ എന്നറിയില്ല. അതിന്റെ പിറ്റേദിവസമാണ് ചില ടാസ്‌കുകള്‍ ചെയ്യുമ്പോള്‍ ഗോപികയ്ക്ക് അപകര്‍ഷതാബോധമാണെന്ന് പറയുന്നത്. അത് കേട്ടതും ഞാന്‍ ബ്ലാങ്കായി. ഇത്രയും വലിയ ആള്‍ക്കാര്‍ക്ക് എങ്ങനെയാണ് ഇങ്ങനെ പറയാന്‍ സാധിക്കുന്നതെന്നാണ് ഗോപിക ചോദിക്കുന്നത്. പിന്നെ ആ വാക്ക് മാറ്റി ഞങ്ങളതല്ല ഉദ്ദേശിച്ചത് എന്ന് പറഞ്ഞാല്‍ ഞാന്‍ പെട്ടെന്ന് ഓക്കെയാകില്ലെന്നും ഗോപിക പറയുന്നത്.

Bigg Boss Malayalam

അവര്‍ സംസാരിക്കുന്നത് അവര്‍ പൂര്‍ത്തിയാക്കും. എന്നാല്‍ താന്‍ സംസാരിക്കുമ്പോള്‍ അത് പൂര്‍ത്തിയാക്കാന്‍ സമ്മതിക്കില്ല. മിഥുനും വിഷ്ണുവും മുന്നില്‍ കയറി നില്‍ക്കുമായിരുന്നുവെന്നും ഗോപിക പറയുന്നുണ്ട്. അതേസമയം തന്നെ പുറത്താക്കിയ എവിക്ഷനെക്കുറിച്ചും ഗോപിക സംസാരിക്കുന്നുണ്ട്. ഒരേ നോമിനേഷന്‍ പട്ടിക തന്നെ തുടർന്നു കൊണ്ടു പോയതാണ് തന്റെ പുറത്താകലിന്റെ കാരണമായി ഗോപിക ചൂണ്ടിക്കാണിക്കുന്നത്.

പട്ടിക മാറ്റാന്‍ തയ്യാറായിരുന്നുവെങ്കില്‍ താന്‍ ഒരുപക്ഷെ രക്ഷപ്പെടുമായിരുന്നുവെന്നാണ് ഗോപിക പറയുന്നത്. ഇനി വരാനിരിക്കുന്ന കോമണറുകളോട് പുറത്തുള്ളവർ എന്ത് പറയുമെന്ന് കരുതി കളിക്കാതിരിക്കരുതെന്നും നിലനില്‍ക്കണമെങ്കില്‍ ശ്രദ്ധ നേടണമെന്നുമാണ് ഗോപിക നല്‍കുന്ന ഉപദേശം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X