ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും നേരിട്ടത് അവള്‍ക്കെ അറിയൂ, ആരോടും പറഞ്ഞിട്ടില്ല! കുടുംബം പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 5 മൂന്ന് ആഴ്ചകള്‍ പിന്നിട്ട് നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം തന്നെ അടികളും വഴക്കുകളുമൊക്കെയായി സജീവമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് വീട്. ഓരോ ആഴ്ചയിലും എന്തെങ്കിലുമൊക്കെ പ്രശ്‌നങ്ങള്‍ ബിഗ് ബോസ് വീട്ടില്‍ ്അരങ്ങേറുന്നത്. പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളെ പോലെ തന്നെ യാതൊരു പരിചയുമില്ലാത്തവര്‍ താരങ്ങളായി മാറുന്നതും ബിഗ് ബോസ് വീടിന്റെ പതിവാണ്.
എന്നാല്‍ ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് വന്നതില്‍ ഒരു സാധാരണക്കാരിയുമുണ്ട്. പ്രേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു ഗോപിക ഗോപി. ബിഗ് ബോസ് വീട്ടിലെ ഏറ്റവും കൂടുതല്‍ കണ്ടന്റ് സൃഷ്ടിക്കുന്ന താരങ്ങളില്‍ ഒരാളാണ് ഗോപിക. ഇതിനോടകം തന്നെ പൊട്ടിത്തെറിക്കുകയും പൊട്ടിക്കരയുകയും ചെയ്യുന്ന ഗോപികയെ ബിഗ് ബോസ് വീട്ടിലുള്ളവര്‍ കണ്ടു കഴിഞ്ഞു.

താരങ്ങളുടെ കൂടെ കട്ടയ്ക്ക് തന്നെ മത്സരിച്ച് നില്‍ക്കാന്‍ ഗോപികയ്ക്ക് സാധിച്ചിട്ടുണ്ട്. അകത്തും പുറത്തും വിമര്‍ശിക്കുന്നവരുണ്ടെങ്കിലും ഈ ബിഗ് ബോസ് വീടിനെ ഉണര്‍വോടെ നിര്‍ത്തുന്നതില്‍ ഗോപികയുടെ പങ്ക് ആര്‍ക്കും നരിസിക്കാനാകില്ല. ഇതിനോടെ ഇപ്പോഴിതാ ഗോപികയെക്കുറിച്ചുള്ള അമ്മയുടേയും സഹോദരന്റേയും വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് താരം ശാലിനി നായര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. വായിക്കാം തുടര്‍ന്ന്.
വീട്ടില്‍ കാണുന്ന ഗോപികയില്‍ നിന്നും വ്യത്യാസം ഉണ്ട് അവള്‍ക്ക് അവിടെ എന്നാണ് അമ്മയും സഹോദരനും പറയുന്നത്. അതേസമയം മത്സരാര്‍ത്ഥിയെന്ന നിലയില്‍ ഓരോ ദിവസം കഴിയും തോറും ബെറ്റര്‍ ആയികൊണ്ടിരിക്കുകയാണെന്നും അമ്മയും സഹോദരനും പറയുന്നുണ്ട്. ബിഗ് ബോസിലേക്ക് എത്തണം എന്ന് ആദ്യം മുതലേ ആഗ്രഹിച്ചത് ഗോപികയുടെ സഹോദരന്‍ പവി ആയിരുന്നുവെന്നും എന്നാല്‍ ഭാഗ്യം തുണച്ചത് ഗോപികയെ ആണെന്നാണ് കുടുംബം പറയുന്നത്.
അതേസമയം, അനുജത്തി ഷോയിലേക്ക് പോയി എങ്കിലും തന്റെ ആഗ്രഹം കുഴിച്ചുമൂടാന്‍ ചേട്ടന്‍ പവി ഒരുക്കമല്ല. ഇനിയൊരു സീസണിനായി താന്‍ കാത്തിരിയ്ക്കുകയാണ് സഹോദരന്‍. ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് സാധിച്ചെടുക്കാന്‍ ഏതറ്റം വരേയും പോകുന്ന ആളാണ് ഗോപിക എന്നാണ് അമ്മ പറയുന്നത്. അവളുടെ സ്വഭാവം അങ്ങനെയാണ്. ഇനിയും നന്നായിട്ട് തന്നെ വരും ദിവസങ്ങളില്‍ അവള്‍ വരും എന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നതെന്നും അമ്മയും സഹോദരനും പറയുന്നു.
രണ്ട് ആണ്മക്കള്‍ക്ക് ശേഷം ഞാന്‍ കാത്തിരുന്നു ജനിച്ച മോളാണ് ഗോപിക എന്നാണ് അമ്മ പറയുന്നത്.പത്തൊന്‍പതു വയസ്സില്‍ ആണ് വിവാഹം കഴിഞ്ഞത്. പിന്നെ കുഞ്ഞായി അവനു ഏഴുമാസം ആയപ്പോള്‍ മുതല്‍ എന്റെ അടുത്താണ് അവള്‍. അന്നുമുതല്‍ ജോലിക്ക് പോകുന്നുണ്ട് ഗോപികയെന്നും അമ്മ പറയുന്നു.
പ്ലസ്ടു കഴിഞ്ഞസമയം മുതല്‍ അവള്‍ക്ക് പട്ടാളത്തില്‍ പോകാന്‍ വലിയ ആഗ്രഹമായിരുന്നു ഗോപികയ്ക്ക്. എന്നാല്‍ പെണ്‍കുഞ്ഞായതുകൊണ്ട് തനിക്ക് അവളെ വിടാന്‍ പേടി ആയിരുന്നുവെന്നും അമ്മ പറയുന്നു. ഞാന്‍ കൊതിച്ചുണ്ടായതാണ് എന്റെ മോള്‍. അതും വഴിപാട് നേര്‍ന്നിട്ട്. ഒരു പള്ളിയില്‍ നേര്ച്ച വച്ചാണ് അവള്‍ ജനിക്കുന്നതെന്നും അമ്മ പറയുന്നുണ്ട്.

അവള്‍ പട്ടാളത്തില്‍ പോകുന്നത് എനിക്ക് വലിയ വിഷമം ആയിരുന്നു. ഞാന്‍ പോകണ്ട എന്ന് പറയുമ്പോള്‍ എന്നോട് പറയുന്നത്, എനിക്ക് മരിക്കുമ്പോള്‍ ആചാര വെടി മുഴങ്ങണം അമ്മേ എന്നായിരുന്നുവെന്നും അമ്മ ഓര്‍ക്കുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ പറയും ആചാര വെടിമുഴങ്ങി ഇല്ലേലും നാലഞ്ചുപേര് അവളെ അറിയുമല്ലോ എന്നാണ് അമ്മ ചോദിക്കുന്നത്.
കുഞ്ഞിനോട് പോട്ടെ എന്ന് ചോദിച്ചപ്പോള്‍ ട്രോഫി കൊണ്ട് വരണമെന്നാണ് മോന്‍ അവളോട് പറഞ്ഞതെന്നും അമ്മ പറയുന്നു. അതേസമയം ഗോപികയ്ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും നേരിട്ടത് അവള്‍ക്കെ അറിയുകയുള്ളൂവെന്നും അമ്മ പറയുന്നു. ഇതുവരെയും അവള്‍ നേരിട്ട കാര്യങ്ങള്‍ ഒക്കെയും ആരുമായി ഷെയര്‍ ചെയ്തിട്ടില്ല എന്നാണ് തോന്നുന്നതെന്നും അമ്മ പറയുന്നു.
അതേസമയം പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയ്ക്ക് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്ന സംവിധായകന്‍ ഒമര്‍ ലുലു ആണ്. നേരത്തെ ഏയ്ഞ്ചലീന്‍ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞു. ഇതിനിടെ ലച്ചു ഗ്രാം ബിഗ് ബോസില്‍ നിന്നും പുറത്തായെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications











