ഓളത്തിന് അനുസരിച്ച് പോകാമെന്നാണ് തീരുമാനം; സ്വാതന്ത്ര്യത്തിന്റെ താക്കോൽ ബിഗ് ബോസിനെ ഏൽപ്പിക്കുന്നു: ഹനാൻ
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ആദ്യ വൈൽഡ് കാർഡ് എൻട്രി കഴിഞ്ഞ ദിവസമാണ് വീട്ടിൽ പ്രവേശിച്ചത്. സോഷ്യൽ മീഡിയയിലൂടെയൊക്കെ നേരത്തെ തന്നെ ശ്രദ്ധ നേടിയിട്ടുള്ള ഹനാൻ ആണ് ആദ്യ വൈൽഡ് കാർഡായി വീട്ടിൽ പ്രവേശിച്ചത്. ബിഗ് ബോസിലേക്ക് ഹനാനെത്തുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ആദ്യം മുതലുള്ള പ്രഡിക്ഷൻ ലിസ്റ്റുകളിലും ഹനാന്റെ പേര് ഉണ്ടായിരുന്നു.
ഷോ മൂന്നാം ആഴ്ചയിലേക്ക് കടന്നപ്പോഴാണ് ഹനാൻ വീട്ടിൽ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ മത്സരാർഥികളുടെയും ഗെയിമും സ്ട്രാറ്റജികളും സംബന്ധിച്ച് ഏകദേശ ധാരണകളുമായിട്ടാണ് ഹനാൻ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൊക്കെ തനിക്ക് നേരെയുള്ള ആക്രമങ്ങളോട് ഒക്കെ ശക്തമായി പ്രതികരിച്ചിട്ടില്ല് ഹനാൻ ബിഗ് ബോസ് വീടിനുള്ളിൽ എങ്ങനെയാകും എന്ന ആകാംഷ പ്രേക്ഷകർക്കെല്ലാം ഉണ്ട്. അതിനിടെ ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഹനാൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

അതിന്റെ ഒരു ഓളത്തിന് അനുസരിച്ച് പോകാം എന്ന തീരുമാനത്തിലാണ് താൻ ബിഗ് ബോസ് വീട്ടിലേക്ക് പോകുന്നത് എന്നാണ് ഹനാൻ പറയുന്നത്. തന്റെ സ്വാതന്ത്ര്യത്തിന്റെ താക്കോൽ തത്ക്കാലത്തേക്ക് ബിഗ് ബോസിനെ ഏൽപ്പിക്കാൻ പോവുകയാണെന്നും ഹനാൻ പറയുന്നു. എന്റെ ഒരു പ്രകൃതം അനുസരിച്ച് അഞ്ച് ദിവസം പഞ്ചാബിലാണെങ്കിൽ അഞ്ച് ദിവസം കൊച്ചിയിലാണ്. അങ്ങനെ തുള്ളിച്ചാടി ഓടിനടക്കുന്ന ഒരു ക്യാരക്ടർ ആണ്.
ഈ വീടിനു അകത്തു വന്നിട്ട് എങ്ങനെ ആണ് പെരുമാറുക എന്ന് എനിക്ക് തന്നെ ഒരു ഐഡിയ ഇല്ലെന്നും ഹനാൻ പറയുന്നു. ഓരോ ടാസ്‌ക്കും കിട്ടുമ്പോൾ പല പല ഇമോഷൻസ് ആയിരിക്കും ഉണ്ടാവുക. ഏതെങ്കിലും മത്സരാർത്ഥികൾ നമ്മളെ വിമർശിക്കും വേദനിപ്പിക്കും, അങ്ങനെ പല സാഹചര്യങ്ങൾ ഉണ്ടാകാം. അല്ലെങ്കിൽ നമ്മളുമായി തല്ല് പിടിക്കുന്ന സാഹചര്യം വരാം. അല്ലെങ്കിൽ നമ്മളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ വരാം.
അപ്പോൾ ഓരോ സാഹചര്യത്തിനു അനുസരിച്ചും ഗോ വിത്ത് ദ് ഫ്ലോ എന്ന് പറയുന്ന പോലെ ഓളത്തിനു അനുസരിച്ച് പോകാം എന്ന തീരുമാനത്തിലാണ് ഞാൻ. അങ്ങനെ ചെയ്യാനേ നമുക്ക് പറ്റുകയുള്ളു. എന്റെ ക്യാമറയിൽ ഞാൻ പകർത്തിയിട്ടുള്ള യാത്ര വീഡിയോകളാണ് നിങ്ങൾ കണ്ടിട്ടുള്ളത്. അതിന് പുറമേ വേറെയൊരു ലോകം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഞാൻ പല സമയത്തും ക്യാമറ ഒന്നുമില്ലാതെ, അതൊക്കെ മാറ്റിവച്ചു യാത്ര ചെയ്യാറുണ്ട്. അത് വേറെ ഒരു ഫീലിംഗ് ആണ്.

വീഡിയോ പകർത്താതെ കുറേ യാത്രകളും ഞാൻ നടത്തിയിട്ടുണ്ട്. ഫോൺ ഒന്നും ഉപയോഗിക്കാതെ ഞാൻ ഇരുന്നിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ഫോൺ സോഷ്യൽ മീഡിയ ഒന്നും ഉപയോഗിക്കാതെ ഇരിക്കുമ്പോഴുള്ള പ്രശ്നം ഒന്നും ഉണ്ടാകാനിടയില്ല. ഫോൺ കുറച്ചു നേരം കൈയിൽ ഇല്ലാതെ നമ്മുടെ പുതിയ തലമുറ ശീലിക്കണമെന്നാണ് എന്റെ അഭിപ്രായം. ഫോണിന് അഡിക്ട് ആയിട്ട് ഒരുപാട് പ്രശ്നങ്ങൾ നമ്മുടെ പുതിയ തലമുറ അനുഭവിക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞാണ് ഹനാന്റെ വീഡിയോ.
അതേസമയം, ഹനാൻ വീടിനുള്ളിൽ പ്രവേശിച്ചതിന് പിന്നാലെ ചില മത്സരാര്ഥികളുടെയെങ്കിലും ശ്രദ്ധ ഹനാനിലേക്ക് ആയിട്ടുണ്ട്. ഹനാനിലൂടെ പുറത്തെ പ്രതികരണങ്ങൾ അറിയാൻ സാധിക്കുമോയെന്ന് പലരും ശ്രമിക്കുന്നുണ്ട്. ഹനാന്റെ പെരുമാറ്റത്തിൽ നിന്നൊക്കെ പലരും പല നിഗമനങ്ങളിലേക്കും എത്തുന്നുണ്ട്. അതേസമയം ഓരോരുത്തരെ കുറിച്ചും വ്യക്‌തമായ ധാരണയാണ് ഹനാന് ഉള്ളത്. വരും ദിവസങ്ങളിൽ എങ്ങനെയാകും ഹനാന്റെ പ്രകടനമെന്ന് ഉറ്റു നോക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications