ഇവിടുത്തെ ഏറ്റവും ക്രൂക്കഡ് ലേഡി ഇവരാണ്; ദേവുവിനെതിരെ പൊട്ടിത്തെറിച്ച് അഞ്ജൂസ്! മനസിലായല്ലേയെന്ന് പ്രേക്ഷകർ!

ബിഗ് ബോസ് മലയാളം മലയാളം സീസൺ 5 രണ്ടാഴ്ച പിന്നിടുമ്പോൾ ഷോ കൂടുതൽ സംഭവ ബഹുലമായി മാറുകയാണ്. അതിനാടകീയ രംഗങ്ങളാണ് ഇന്നലത്തെ വീക്കെൻഡ് എപ്പിസോഡിൽ അരങ്ങേറിയത്. ഈസ്റ്റർ ദിന സ്പെഷ്യൽ എപ്പിസോഡായാണ് തുടങ്ങിയതെങ്കിലും മത്സരാർത്ഥികൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് എപ്പിസോഡ് പൂർത്തിയാക്കാതെ അവതാരകനായ മോഹൻലാൽ ഇറങ്ങി പോവുകയായിരുന്നു.

ഈസ്റ്റർ ദിനത്തോടെ അനുബന്ധിച്ച് നൽകിയ ടാസ്കിനിടെ മറ്റു മത്സരാർത്ഥികളുമായി തർക്കിച്ച അഖിൽ മാരാർ അസഭ്യം പറയുകയും മോഹൻലാലിന് മുന്നിൽ വെച്ച് മറ്റു താരങ്ങൾ ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. താൻ ചെയ്ത തെറ്റിന് മാപ്പ് മാരാർ ചോദിച്ചെങ്കിലും തന്നോട് പേഴ്സണലി മാപ്പ് ചോദിക്കണമെന്ന സാഗറിന്റെ നിലപാട് ആണ് വീണ്ടും വലിയ തർക്കത്തിലേക്ക് മാറിയത്. തുടർന്നാണ് മോഹൻലാൽ ഷോ അവസാനിപ്പിച്ച് ഇറങ്ങിപ്പോയത്.

anjuz devu

എന്നാൽ അതുകൊണ്ട് വീട്ടിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്നാണ് പുതിയ പ്രോമോ സൂചിപ്പിക്കുന്നത്. രാത്രിയിലും മത്സരാർത്ഥികൾ തമ്മിൽ വീട്ടിൽ പ്രശ്നങ്ങൾ അരങ്ങേറിയിരുന്നു. സാഗർ സൂര്യയും ഷിജുവും തമ്മിലും വൈബർ ഗുഡ് ദേവുവും അഞ്ജൂസ് റോഷും തമ്മിലുമാണ് വഴക്കുകൾ അരങ്ങേറുന്നത്.

അഖിലുമായി ഉണ്ടായുള്ള തർക്കത്തിന്റെ തുടർച്ചയാണ് ഷിജുവും സാഗർ സൂര്യയും തമ്മിലെന്നാണ് പ്രോമോയിൽ നിന്ന് വ്യക്തമാകുന്നത് എന്നാൽ കഴിഞ്ഞ ദിവസം വരെ അടുത്ത സുഹൃത്തുക്കളെ പോലെ സ്വന്തം പ്രശ്നങ്ങൾ മനസ് തുറന്ന് പറഞ്ഞ ദേവുവും അഞ്ജുവും തമ്മിലുണ്ടായത് എന്താണെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

ദേവുവിനെതിരെ ഏറ്റവും ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന അഞ്ജൂസിനെ ആണ് പ്രോമോ വീഡിയോയിൽ കാണുന്നത്. ഈ ബിഗ് ബോസ് വീട്ടിലെ ഏറ്റവും ക്രൂക്കഡ് ആയ ലേഡി ഇവരാണെന്നും നിങ്ങളൊക്കെ മനസിലാക്കാൻ പോകുന്നതേ ഉള്ളു എന്നും മറ്റു മത്സരാർത്ഥികളോടായി അഞ്ജു പറയുന്നുണ്ട്. മനീഷയ്ക്കും ദേവുവിനും ഒപ്പമിരുന്ന് സംസാരിക്കവെയാണ് അഞ്ജൂസ് വേഗം ഇതും പറഞ്ഞ് പൊട്ടിത്തെറിക്കുന്നത് എന്നാണ് സൂചന.

കഴിഞ്ഞ ദിവസം തനിക്ക് വിഷ്ണുവിനോട് തോന്നിയ ഇഷ്ടത്തെ കുറിച്ച് ദേവു അഞ്ജുവിനോടും തിരിച്ച് തനിക്ക് റെനീഷയോട് തോന്നിയ ഇഷ്ടത്തെ കുറിച്ച് അഞ്ജു ദേവുവിനോടും സംസാരിച്ചിരുന്നു. മറ്റെല്ലാവരോടും വിഷ്ണുവിനെ കുറിച്ച് കുറ്റം പറഞ്ഞു കൊണ്ട് നടന്നിരുന്ന ദേവു അഞ്ജുവിന്റെ ചോദ്യത്തിന് മുന്നിൽ തന്റെ ഇഷ്ടത്തെ കുറിച്ച് മനസ് തുറക്കുകയായിരുന്നു. നിന്റെ കണ്ണിൽ എനിക്ക് പ്രണയം കാണാമെന്ന് പറയുമ്പോൾ ദേവു അത് സമ്മതിക്കുകയായിരുന്നു.

anjuz devu

തനിക്ക് വയ്യാതെ വന്നപ്പോൾ പോലും ഒന്ന് പ്രതികരിക്കാനോ എന്താണ് കാര്യമെന്ന് ചോദിക്കാനോ പോലും വിഷ്ണു തയ്യാറായില്ലെന്ന വിഷമം ദേവു പങ്കുവച്ചിരുന്നു. റെനീഷ തന്നെ അവഗണിക്കുന്നതിലെ വിഷമം അഞ്ജുവും ദേവുവിനോട് പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും വഴക്കുണ്ടാക്കിയതായുള്ള പ്രോമോ. എന്തായാലും അഞ്ജൂസ് ദേവുവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ശരിവയ്ക്കുകയാണ് പ്രേക്ഷകർ. പൊതുവെ ആരോടും വഴക്കിന് പോകാത്ത ആളാണ് അഞ്ജൂസ്. ആ അളിയന് വരെ ദേവുവിനോട് ചൂടാക്കേണ്ടി വന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്.

അളിയൻ പറഞ്ഞത് സത്യമാണ്. നൂറ് ശതമാനം ക്രൂക്കഡ് ലേഡി ആണ് അവർ. മുൻ സീസണിലെ ഒരു മത്സരാർഥിയുടെ തനി പകർപ്പാണ് എന്നും പ്രേക്ഷകർ വിലയിരുത്തുന്നുണ്ട്. അതേസമയം, അളിയൻ ഔട്ടായി പോയാലും ക്രൂക്കഡ് ലേഡി എന്ന് അളിയൻ പറഞ്ഞ ദേവു ഹൗസിൽ തന്നെ തുടരുമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. അതേപോലെ അളിയന് ഇപ്പോഴെങ്കിലും ആ സത്യം മനസിലായല്ലോയെന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X