വിഷ്ണുവിന്റെ ട്രാപ്പില്‍ വീണ ജുനൈസും വീഴാതെ മാറിപ്പോയ റിനോഷും; പക ഉള്ളില്‍ വച്ച് പകരം വീട്ടുന്നു!

സംപ്രേക്ഷണം തുടങ്ങി രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. ഇതിനോടകം തന്നെ പലരും തങ്ങളുടെ ഗെയിം പുറത്തെടുത്തിട്ടുണ്ട്. ഈ സീസണിലെ ഏറ്റവും ശക്തരമായ മത്സരാര്‍ത്ഥികളില്‍ ചിലരാണ് വിഷ്ണുവും ജുനൈസും റിനോഷും. സ്ട്രാറ്റജികളും ഗെയിം പ്ലാനുകളുമായി ബിഗ് ബോസിലെത്തിയവരാണ് ജുനൈസും വിഷ്ണുവും. അതേസമയം പോസിറ്റീവ് സമീപനത്തിലൂടെയാണ് റിനോഷ് കയ്യടി നേടുന്നത്.

ഇന്നലെ ടാസ്‌കിനിടെ വിഷ്ണുവും ജുനൈസും തമ്മിലുണ്ടായ പോര് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വിഷ്ണുവിന്റെ ട്രാപ്പില്‍ വീണ ജുനൈസും വീഴാതെ മാറിപ്പോയ റിനോഷും എന്ന തലക്കെട്ടോടെയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. തുടര്‍ന്ന് വായിക്കാം.

Bigg Boss Malayalam

ഇന്ന് ലൈവില്‍ കണ്ട വിഷ്ണുവിന്റെ മൈന്‍ഡ് ഗെയിം ആണ് കുറിപ്പില്‍ ചൂണ്ടിക്കാണികുന്നത്. ജുനൈസിന്റെ ഡാന്‍സ് പെര്‍ഫോമന്‍സ് ബസ്സര്‍ അടിച്ച് നിര്‍ത്തിച്ച് 'കാലു വയ്യാത്ത ആള്‍ കളിക്കുന്ന പോലെ തോന്നി ' എന്നുകൂടി പറഞ്ഞ് ജുനൈസിനെ പ്രൊവോക്ക് ചെയ്തു. വിഷ്ണു ഇട്ട ചൂണ്ടയില്‍ കൊത്തി ശേഷം നടന്ന വിഷ്ണുവിന്റെ ഡാന്‍സ് ഒട്ടും വാലിഡ് അല്ലാത്ത റീസണ്‍ പറഞ്ഞ് ജുനൈസ് നിര്‍ത്തിച്ചതോടെ ജുനൈസ് പക ഉള്ളില്‍ സൂക്ഷിച്ച് പകരം വീട്ടുന്ന ആളാണെന്ന് തുറന്ന് കാണിക്കാന്‍ വിഷ്ണുവിന് സാധിച്ചു

നന്നായി പെര്‍ഫോം ചെയ്യുകയായിരുന്ന റിനോഷിനെ ബസ്സര്‍ അടിച്ചത് നന്മ വാരി വിതറുന്ന റിനോഷിനെ ദേഷ്യപെടുത്താന്‍ ആയിരുന്നെന്ന് തോന്നി. ഡാന്‍സ് തുടങ്ങിയപ്പോള്‍ തന്നെ വിഷ്ണു ബസ്സറിന്റെ അടുത്ത് പോയിരുന്നത് മുന്‍കൂട്ടി തീരുമാനിച്ചത് കൊണ്ടായിരുന്നു. വിഷ്ണു റിനോഷിന്റെയും ആഞ്ചലീന്റെയും ഡാന്‍സ് ആസ്വദിക്കുന്നതും കണ്ടു. എന്നിട്ടും 'ആപ്പിള്‍ തിന്നുന്നതില്‍ റിനോഷിന്റെ ശ്രദ്ധ പോയി' എന്ന് പറഞ്ഞിടിച്ച ബസ്സര്‍ റിനോഷിനെ ചൂടു പിടിപ്പിക്കാന്‍ ആണ്. അതില്‍ വീഴാതെ നിന്ന റിനോഷും അവിടെ വിജയിച്ചുവെന്നാണ് കുറിപ്പില്‍ പറയുന്നത്.

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 സംപ്രേക്ഷണം ആരംഭിച്ചത്. ആവേശകരമായ നാലാം സീസണിന് ശേഷം അഞ്ചാം സീസണിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങള്‍ക്കൊപ്പം തന്നെ അത്ര പരിചയമില്ലാത്തവരും അണിനിരക്കുന്ന സീസണാണ് അഞ്ചാം സീസണ്‍.

ആദ്യത്തെ ആഴ്ച കൊണ്ടു തന്നെ ജനശ്രദ്ധ നേടാന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് സാധിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ വഴക്കുകള്‍ക്കും പൊട്ടിത്തെറികള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ആദ്യത്തെ ആഴ്ച എവിക്ഷനില്ലാതെയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 5 കടന്നു പോയത്. അതേസമയം രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തുമ്പോള്‍ എവിക്ഷനെ നേരിടുന്നത് ഏഴ് പേരാണ്.

നിലവിലെ സാഹചര്യത്തില്‍ റിനോഷ്, റെനീഷ, ഏയ്ഞ്ചലീന്‍, ലച്ചു, വിഷ്ണു, ഗോപിക ഗോപി, അനിയന്‍ മിഥുന്‍, എന്നിവരാണ് എവിക്ഷനെ നേരിടുന്നത്. അതേസമയം അഞ്ചാം സീസണില്‍ ഉടനെ തന്നെ ഒരു വെെല്‍ഡ് കാർഡ് എന്‍ട്രിയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പൊതുവെ ടാസ്കുകളിലെ മോശം പ്രകടനം ഷോയ്ക്കെതിരെ വിമർശനമായി മാറുന്നുണ്ട്. പലരും സേഫ് ഗെയിം കളിക്കുന്നുവെന്നും ആരാധകർക്കിടയില്‍ വിമർശനമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X