മലയാളികളെ ത്രസിപ്പിച്ച ബാംഗ്ലൂർ 'മല്ലു', മോഹൻലാൽ പറഞ്ഞ ആ സകലകലാ വല്ലഭൻ; റിനോഷ് ജോർജ് ബിഗ് ബോസിൽ
മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ 5 തിരശീല ഉയർന്നു കഴിഞ്ഞു. നല്ല ഒറിജിനൽ മത്സരാർത്ഥികളുമായാണ് ബിഗ് ബോസ് ഇത്തവണ എത്തുന്നത്. തീ പാറുമെന്നാണ് അവതാരകനായ മോഹൻലാൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഉള്ളതും ഇല്ലാത്തതുമായ മത്സരാർത്ഥികൾ വീടിനുള്ളിൽ പ്രവേശിച്ചു കഴിഞ്ഞു.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി റെനീഷ റഹ്മാനാണ് വീട്ടിലേക്ക് പ്രവേശിച്ച ആദ്യ മത്സരാർത്ഥി. രണ്ടാമതായി എത്തിയത് റാപ്പറും നടനുമൊക്കെയായ റിനോഷ് ജോർജ് ആണ്. പേര് കൊണ്ട് അത്ര പരിചിതനല്ലെങ്കിലും ചെയ്ത റാപ്പ് സോങ് കൊണ്ട് യുവാക്കൾക്കിടയിലൊക്കെ ശ്രദ്ധനേടിയിട്ടുള്ള താരമാണ് റിനോഷ് ജോർജ്. ഐ ആം എ മല്ലു എന്ന റിനോഷിന്റെ മ്യൂസിക് വീഡിയോ ഒരുകാലത്ത് യൂട്യൂബിലൊക്കെ തരംഗമായിരുന്നു.

ഇതുകൂടാതെ നോൺസെൻസ് എന്ന സിനിമയിലൂടെ നായകനായും റിനോഷ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്. ആ സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ചതും റിനോഷ് ആയിരുന്നു. കൊച്ചി സ്വദേശിയായ റിനോഷ് ബാംഗ്ലൂരിൽ സെറ്റിൽഡാണ്. വൈബ്രന്റ് ആയ റാപ്പർ, ഒറ്റ പാട്ടിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ബാംഗ്ലൂർ മല്ലു എന്ന് പരിചയപ്പെടുത്തി കൊണ്ടാണ് മോഹൻലാൽ റിനോഷിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്.
അച്ഛന്റെയും അമ്മയുടെയും ഒറ്റ മകനാണ് റിനോഷ്. എന്റർടൈൻമെന്റ് ഇൻഡസ്ട്രിയൽ എന്തെങ്കിലും ആവുക എന്നതാണ് തന്റെ ആഗ്രഹമെന്ന് റിനോഷ് വ്യക്തമാക്കി. അതിന് വേണ്ടിയാണ് എന്നും പ്രയത്നിച്ചിട്ടുള്ളതെന്ന് റിനോഷ് പറഞ്ഞു. പോസിറ്റീവിസിനെക്കാൾ കൂടുതൽ നെഗറ്റീവ്സ് ഉള്ള വ്യക്തിയാണ്.
അറിയുന്ന പരിപാടികളെക്കാൾ അറിയാത്ത കാര്യങ്ങളാണ് കൂടുതൽ. പറ്റുന്നതിനേക്കാൾ പറ്റാത്ത പരിപാടികളാണ് കൂടുതൽ. എന്നാൽ തന്റേതായ യൂണിക് രീതിയിൽ താൻ വ്യത്യസ്തനാണ്. താൻ ഒരു കോപ്പി ക്യാറ്റ് അല്ല ഒരു ഒറിജിനൽ വ്യക്തി ആന്നെന്നാണ് റിനോഷ് സ്വയം തന്നെ പരിചയപ്പെടുത്തി കൊണ്ട് പറഞ്ഞത്.

ബിഗ് ബോസിലേക്ക് വന്നതിൽ വീട്ടുകാർക്ക് ചെറിയ പേടിയൊക്കെ ഉണ്ട്. എന്നാൽ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് ഞാൻ വന്നതാണ് എന്നാണ് റിനോഷ് വേദിയിൽ പറഞ്ഞത്. നെഗറ്റീവ്സെല്ലാം പോസിറ്റീവാക്കി മാറ്റമെന്നാണ് ബിഗ് ബോസ് വീട്ടിലേക്ക് കടക്കുമ്പോൾ പ്രതീക്ഷിക്കുന്നതെന്നും റിനോഷ് പറഞ്ഞു. ബാച്ചിലർ ആണെങ്കിലും ബിഗ് ബോസ് വീട്ടിൽ നിന്ന് പ്രേക്ഷകരായിട്ട് ഒരു റിലേഷൻഷിപ് ഉണ്ടാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു.
മുംബൈയിലെ ഗുറാഗോണിലെ ഫിലിം സിറ്റിയിലാണ് ഇത്തവണയും ബിഗ് ബോസ് സെറ്റ് ഇട്ടിരിക്കുന്നത്. കോവിഡ് ഭീഷണി കുറഞ്ഞ സാഹചര്യത്തിൽ വേദിയിൽ ഉൾപ്പെടെ കണികളുമായാണ് ഷോ നടക്കുന്നത്. ഇത്തവണ ഏകദേശം 18 മത്സരാർത്ഥികളാണ് ആദ്യം വീടിനുള്ളിൽ പ്രവേശിക്കുക. സോഷ്യൽ മീഡിയ, സീരിയൽ താരങ്ങൾ ആണ് ഷോയിൽ എത്തുന്നവർ ഏറെയും.


Click it and Unblock the Notifications