മാരക ട്വിസ്റ്റ്! വിഷ്ണു ജോഷി പുറത്ത്! ഇതെങ്ങനെ സംഭവിച്ചെന്ന് പ്രേക്ഷകര്‍; തിരിച്ചടിയായത് ഈ സംഭവങ്ങള്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാന നാളുകളിലേക്ക് അടുക്കുകയാണ്. അഞ്ചാം സീസണിന്റെ വിജയി ആരെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ഫിനാലെയിലേക്ക് അടുക്കുന്തോറും ഓരോ ആഴ്ചയും നിര്‍ണായകമായി മാറുകയാണ്. വീട്ടില്‍ നടക്കുന്ന എല്ലാ ടാസ്‌കുകളും ആക്ടിവിറ്റികളും ഇനിയങ്ങോട്ട് താരങ്ങളെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. ടോപ് ഫൈവിലെത്തിച്ചേരുക എന്ന ലക്ഷ്യം നിറവേറ്റണമെങ്കില്‍ ഇനിയുള്ള എല്ലാ ദിവസവും ഉപയോഗിച്ചേ മതിയാകൂ.
അങ്ങനെ ഒരു ആഴ്ച കൂടി പിന്നിടുമ്പോള്‍ താരങ്ങളെ കാണാനായി ഇന്ന് മോഹന്‍ലാല്‍ എത്തും. ആരാകും ഈ ആഴ്ച ബിഗ് ബോസ് വീടിനോട് വിട പറയുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ശക്തമായൊരു നോമിനേഷന്‍ പട്ടിക തന്നെയാണ് ഇത്തവണയുള്ളത്. നാദിറ, ഷിജു, റെനീഷ, വിഷ്ണു, ജുനൈസ്, അഖില്‍ എന്നിവരാണ് ഇത്തവണ നോമിഷേന്‍ പട്ടികയിലുള്ളത്.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരാള്‍ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങി. പൊതുവെ ഞായറാഴ്ചയാണ് ബിഗ് ബോസ് വീട്ടില്‍ എവിക്ഷന്‍ നടക്കാറുള്ളത്. അപൂര്‍വ്വമായി മാത്രമാണ് ശനിയാഴ്ചത്തെ എപ്പിസോഡില്‍ എവിക്ഷന്‍ നടക്കുക. ഇന്നത്തെ എവിക്ഷനില്‍ ആ അപൂര്‍വ്വമായ കാഴ്ച അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നാലെ വന്ന പ്രൊമോ വീഡിയോയും ഇത് വ്യക്തമാക്കിയിട്ടുണ്ട്.
പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ആഴ്ച ബിഗ് ബോസ് വീടിനോട് വിട പറഞ്ഞിരിക്കുന്നത് വിഷ്ണു ജോഷിയാണ്. പ്രേക്ഷകര്‍ക്കും സഹമത്സരാര്‍ത്ഥികള്‍ക്കും വലിയൊരു ഞെട്ടലായിരിക്കും വിഷ്ണുവിന്റെ പുറത്താകല്‍ സമ്മാനിക്കുക എന്ന കാര്യത്തില്‍ സംശയമില്ല. തുടക്കത്തില്‍ തന്നെ ബിഗ് ബോസ് ഷോയുടെ സ്വഭാവത്തിന് ഏറ്റവും അനുയോജ്യന്‍ എന്ന് പേര് ലഭിച്ച താരമാണ് വിഷ്ണു. ടോപ് ഫൈവില്‍ എങ്ങനെ പോയാലും എത്തുമെന്ന് എല്ലാവരും ഒരുപോലെ ഉറപ്പിച്ചു പറഞ്ഞ പേരായിരുന്നു വിഷ്ണുവിന്റേത്.
എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഒരു ഗ്യാങിന്റെ ഭാഗമായി മാറിയത് വിഷ്ണുവിന് തിരിച്ചടിയായി മാറി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്നവരും വിഷ്ണുവിനോട് ഇത് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഗ്രൂപ്പില്‍ നിന്നും പുറത്ത് ഇറങ്ങാനോ ഏറ്റവും ശക്തരായവര്‍ക്കെതിരെ കളിക്കാനോ തയ്യാറാകാത്തത് വിഷ്ണുവിന് ക്ഷീണമായി. പിന്നീട് ടാസ്‌കിനിടെ സഹ മത്സരാര്‍ത്ഥിയായ ജുനൈസിനോട് വിഷ്ണു കാണിച്ച സമീപനവും നെഗറ്റീവായി മാറി. ഇതിന്റെ പേരില്‍ മോഹന്‍ലാലും വിഷ്ണുവിനെ വഴക്ക് പറഞ്ഞിരുന്നു.
ഈയ്യടുത്ത് റിനോഷിനേയും പുറത്ത് പോയ മത്സരാര്‍ത്ഥിയായ ശ്രുതിയേയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലും വിഷ്ണു വെട്ടിലായിരുന്നു. ഈ സംഭവത്തില്‍ കൂടെ നിന്നവര്‍ പോലും വിഷ്ണുവിനെതിരെ രംഗത്തെത്തി. ഇതെല്ലാം വിഷ്ണുവിന് തുടക്കത്തില്‍ നേടിക്കൊടുത്ത ജനപിന്തുണ നഷ്ടമാകാന്‍ കാരണമായിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. വോട്ടിംഗില്‍ കൂട്ടുകാരും ജനപ്രീയരുമായവര്‍ വന്നതും വിഷ്ണുവിന്റെ വോട്ടിനെ ബാധിച്ചതായി വേണം കണക്കാക്കാന്‍.

അതേസമയം ഇത്തവണ ബിഗ് ബോസ് വീട്ടില്‍ ഡബിള്‍ എവിക്ഷനുണ്ടാകുമെന്ന സൂചനകളും പുറത്ത് വന്നിട്ടുണ്ട്. ഡബിള്‍ എവിക്ഷന്റെ കാര്യത്തില്‍ സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ സെറീനയായിരിക്കും ഒരുപക്ഷെ പുറത്താവുക എന്നാണ് കരുതപ്പെടുന്നത്. എന്തായാലും ലാലേട്ടന്റെ വരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
നേരത്തെ ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക് വിജയിച്ച് നാദിറ ടോപ് ഫൈവിലെത്തിയിരുന്നു. എന്നാല്‍ നിലവില്‍ നോമിനേഷനിലുള്ളതിനാല്‍ നാദിറയ്ക്ക് ടിക്കറ്റ് ടു ഫിനാലെ ഉപയോഗിക്കാന്‍ സാധിക്കുമോ എന്നറിയണമെങ്കില്‍ എവിക്ഷന്‍ കഴിയുന്നത് വരെ കാത്തിരിക്കണം. എവിക്ഷനില്‍ നിന്നും രക്ഷപ്പെട്ടാല്‍ മാത്രമേ നാദിറയ്ക്ക് ടോപ് ഫൈവിലെത്താന്‍ സാധിക്കുകയുള്ളൂ.


Click it and Unblock the Notifications